നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • എസ്ഐക്ക് സ്ഥലം മാറ്റം; യാത്രയയപ്പില്‍ പൊട്ടിക്കരഞ്ഞ് ജനം; തേങ്ങലടക്കാനാവാതെ എസ്‌ഐ

    എസ്ഐക്ക് സ്ഥലം മാറ്റം; യാത്രയയപ്പില്‍ പൊട്ടിക്കരഞ്ഞ് ജനം; തേങ്ങലടക്കാനാവാതെ എസ്‌ഐ

    സ്റ്റേഷനിലെത്തിയ ജനങ്ങളും പൊലീസ് ഉദ്യോഗസ്ഥരും കരഞ്ഞുകൊണ്ടാണ് സ്ഥലം എസ്‌ഐക്ക് യാത്രയയപ്പ് നല്‍കിയത്.

    • Share this:
      പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം വരുമ്പോള്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് വിഷമം ഉണ്ടാകുന്നത് അപൂര്‍വമായി മാത്രമേ കാണാനാകൂ. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് യാത്രയയപ്പ് നല്‍കാന്‍ നൂറുകണക്കിന് ആളുകളാണ് സ്റ്റേഷനില്‍ എത്തിയത്. ഗുജറാത്തിലാണ് സംഭവം.

      സ്റ്റേഷനിലെത്തിയ ജനങ്ങളും പൊലീസ് ഉദ്യോഗസ്ഥരും കരഞ്ഞുകൊണ്ടാണ് സ്ഥലം എസ്‌ഐക്ക് യാത്രയയപ്പ് നല്‍കിയത്. ജനങ്ങളുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥനും കണ്ണ് നിറഞ്ഞൊഴുകി. ഈ യാത്രയയപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

      ഗുജറാത്തിലെ ഖേദ്ബ്രഹ്‌മ പട്ടണത്തിലെ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്നു വിശാല്‍ പട്ടേല്‍. വളരെക്കാലം അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹം പ്രദേശത്തെ ആളുകളുടെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തെ ആര് എപ്പോള്‍ വിളിച്ചാലും അവരുടെ ആവശ്യങ്ങള്‍ എല്ലാം അദ്ദേഹം ഉപേക്ഷ കൂടാതെ നടത്തി കൊടുക്കുമായിരുന്നു. ഇക്കാരണങ്ങളാല്‍ വിശാല്‍ നഗരത്തില്‍ ജനപ്രിയനായത്.



      എന്നാല്‍ ഇപ്പോള്‍ മറ്റൊരു നഗരത്തിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. എസ്‌ഐയ്ക്ക് സ്ഥലം മാറ്റിയതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സ്‌റ്റേഷനിലെത്തിയത്. വിശാലിന് ജനങ്ങള്‍ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. അതിന്റെ വിഡിയോയാണ് ഇത്. ആളുകള്‍ അദ്ദേഹത്തിന് മേല്‍ പൂക്കള്‍ വര്‍ഷിക്കുന്നതും, അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നതും വീഡിയോയില്‍ കാണാം.

      ജനങ്ങളുടെ സ്‌നേഹം കണ്ട് അദ്ദേഹവും കരഞ്ഞു പോയി. അദ്ദേഹം കണ്ണുനീര്‍ തുടയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
      Published by:Jayesh Krishnan
      First published: