ലോക്ക്ഡൗൺ മൂന്നാമതും നീട്ടി; ഇനിയും വിവാഹത്തിന് കാത്തിരിക്കാൻ വയ്യ; വരൻ യുപിയിൽ നിന്ന് മധ്യപ്രദേശിലേക്ക് ബൈക്കോടിച്ചു

ലോക്ക്ഡൗൺ അടുത്തൊന്നും അവസാനിക്കില്ലെന്ന് മനസ്സിലായതുകൊണ്ടാണ് റിസ്ക് എടുത്ത് കല്യാണം നടത്താൻ തീരുമാനിച്ചതെന്ന് യുവാവ്

News18 Malayalam | news18-malayalam
Updated: May 7, 2020, 2:14 PM IST
ലോക്ക്ഡൗൺ മൂന്നാമതും നീട്ടി; ഇനിയും വിവാഹത്തിന് കാത്തിരിക്കാൻ വയ്യ; വരൻ യുപിയിൽ നിന്ന് മധ്യപ്രദേശിലേക്ക് ബൈക്കോടിച്ചു
News18
  • Share this:
ലോക്ക്ഡൗൺ കാലത്ത് പലതരം വിവാഹങ്ങൾക്കാണ് രാജ്യം സാക്ഷിയായത്. അതിലേറെയും രസകരമായിരുന്നു. അത്തരത്തിലൊരു വിവാഹ വാർത്തയാണ് ഉത്തർപ്രദേശിൽ നിന്നും എത്തുന്നത്.

ലോക്ക്ഡൗൺ മൂന്നാമതും നീട്ടിയെങ്കിലും സ്വന്തം വിവാഹം ഇനിയും നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പിച്ചാണ് ഉത്തർപ്രദേശിലെ യുവാവ് വധുവിന്റെ നാടായ മധ്യപ്രദേശിലേക്ക് ബൈക്കുമെടുത്ത് പുറപ്പെട്ടത്.

ഉത്തർപ്രദേശിലെ അശോക് നഗറിലാണ് വരന്റെ സ്ഥലം. ഇവിടെ നിന്നാണ് മധ്യപ്രദേശിലെ ഡെറോണ ഗ്രാമത്തിലേക്ക് ബൈക്കിൽ യാത്ര തിരിച്ചത്. തനിച്ചായിരുന്നില്ല യാത്ര, പിതാവിനേയും രണ്ട് സഹോദരങ്ങളേയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. യാത്ര വിജയകരമായി പൂർത്തിയാക്കി വധൂഗൃഹത്തിൽ വെച്ച് വിവാഹവും നടത്തിയെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
TRENDING:പനിയുള്ളവർ എത്തിയാൽ യന്ത്രം ശബ്ദിക്കും; കൊച്ചി വിമാനത്താവളത്തിലും തെർമൽ സ്കാനിങ്ങ് സിസ്റ്റം [NEWS]ഷാപ്പിലിരുന്നു കള്ളുകുടി നടക്കില്ല; കള്ള് പാഴ്‌സല്‍ നല്‍കിയേക്കും [NEWS]ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് ആരാധന; 13 പേർ അറസ്റ്റിൽ [NEWS]
കൊറോണ വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ അടുത്തൊന്നും അവസാനിക്കില്ലെന്ന് മനസ്സിലായതുകൊണ്ടാണ് റിസ്ക് എടുത്ത് കല്യാണം നടത്താൻ തീരുമാനിച്ചതെന്ന് യുവാവ് പറയുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് വ്യത്യസ്തതരം വിവാഹങ്ങളാണ് രാജ്യത്ത് പല ഭാഗങ്ങളിലും നടക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയുള്ള വിവാഹം വരെ രാജ്യം കണ്ടു.
First published: May 7, 2020, 2:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading