പത്രിക സമർപ്പിക്കാൻ സ്ഥാനാർഥി 'നവവരനായി' കുതിരപ്പുറത്ത്

രാഷ്ട്രീയത്തിന്റെ മരുമകൻ എന്നായിരുന്നു സ്ഥാനാർഥിയുടെ വിശദീകരണം

news18
Updated: April 10, 2019, 7:17 PM IST
പത്രിക സമർപ്പിക്കാൻ സ്ഥാനാർഥി 'നവവരനായി' കുതിരപ്പുറത്ത്
നാമനിർദേശ പത്രിക സമർപ്പിക്കാൻ നവവരനെ പോലെ വേഷം ധരിച്ചെത്തിയ സ്ഥാനാർഥി
  • News18
  • Last Updated: April 10, 2019, 7:17 PM IST
  • Share this:
ഷാഹ്ജഹാൻപൂർ: ഷേർവാണി ധരിച്ച്, തലപ്പാവുമണിഞ്ഞ്, കുതിരപ്പുറത്തായിരുന്നു 'വരന്റെ' യാത്ര. ചുറ്റും ഹിന്ദിപ്പാട്ടിന്റെ താളത്തിനൊത്ത് നൃത്തം വയ്ക്കുന്ന ജനക്കൂട്ടം. വിവാഹവേദി ആണെന്ന് ധരിച്ചെങ്കിൽ തെറ്റി. ഉത്തർപ്രദേശിലെ ഷാഹ്ജഹാൻപൂരിൽ‌ നാമനിർദേശ പത്രിക സമർപ്പണത്തിനെത്തിയ സ്ഥാനാർഥിയാണ് നവവരനെ പോലെ ഒരുങ്ങി കുതിരപ്പുറത്ത് വന്നത്. വൈദ് രാജ് കിഷൻ എന്ന സ്ഥാനാർഥിയാണ് പത്രിക കൊടുക്കാൻ ഇങ്ങനെ പോയേക്കാം എന്ന് തീരുമാനിച്ചത്. ഒരുക്കം മാത്രമല്ല, സാധാരണ വിവാഹങ്ങളിൽ കാണപ്പെടുന്ന കൊട്ടും പാട്ടും മേളവുമുണ്ടായിരുന്നു കിഷനൊപ്പം.

ഷാഹ്ജഹാൻപൂരിലെ സൻയുക്ത് വികാസ് പാർട്ടി സ്ഥാനാർഥിയാണ് വൈദ് രാജ് കിഷൻ. ഇങ്ങനെ നോമിനേഷൻ കൊടുക്കാൻ പോയത് എന്തിനാണെന്ന് ചോദിച്ചാൽ‌ കിഷൻ പറയും, ഞാൻ‌ രാഷ്ട്രീയത്തിന്റെ മരുമകനായിട്ടാണ് പോയതെന്ന്. നിരവധി ഇലക്ഷനിൽ താൻ മത്സരിച്ചിട്ടുണ്ടെന്ന കിഷൻ പറയുന്നു. എന്നാൽ ഒരിക്കൽ പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. ഇത്തവണ എന്തായാലും കിഷൻ ആത്മവിശ്വാസത്തിലാണ്. ഷാഹ്ജഹാൻപൂരിലെ ജനങ്ങൾ തനിക്കൊപ്പമാണ് എന്ന് കിഷൻ ഉറപ്പിച്ച് പറയുന്നു. തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ ഏപ്രിൽ 29 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതിന് മുമ്പുള്ള തെര‍ഞ്ഞെടുപ്പുകളിലും കിഷൻ വ്യത്യസ്തമായ രീതികളിലാണ് നോമിനേഷൻ നൽകാൻ പോയത്. കാലന്റെ വേഷത്തിലും ശവമഞ്ചത്തിൽ കിടന്നുമൊക്കയാണ് കിഷൻ വ്യത്യസ്തനായ സ്ഥാനാർഥിയായത്. വിചിത്രമായ ഈ സ്വഭാവം കൊണ്ട് തന്നെ കിഷൻ ഷാഹ്ജഹാൻപൂരിൽ പ്രശസ്തനാണ്.

First published: April 10, 2019, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading