HOME » NEWS » Buzz » LONDON MAN SPENDS SIX YEARS PARKING AT EVERY SPOT IN LOCAL SUPERMARKET HERES WHY AA

സൂപ്പർമാർക്കറ്റിലെ മുഴുവൻ പാ‌ർക്കിംഗ് സ്ലോട്ടിലും പാ‍ർക്ക് ചെയ്യാനെടുത്തത് ആ‍റ് വ‍ർഷം; വിചിത്രമായ ദൗത്യം പൂർത്തിയാക്കി 39കാരൻ

ലഭ്യമായ 211 പാർക്കിംഗ് സ്ഥലങ്ങൾ അടയാളപ്പെടുത്താൻ വൈൽഡ് ഗൂഗിൾ മാപ്പും സ്‌പ്രെഡ്‌ഷീറ്റുമാണ് ഉപയോഗിച്ചത്.

News18 Malayalam | news18-malayalam
Updated: May 1, 2021, 4:59 PM IST
സൂപ്പർമാർക്കറ്റിലെ മുഴുവൻ പാ‌ർക്കിംഗ് സ്ലോട്ടിലും പാ‍ർക്ക് ചെയ്യാനെടുത്തത് ആ‍റ് വ‍ർഷം; വിചിത്രമായ ദൗത്യം പൂർത്തിയാക്കി 39കാരൻ
News18
  • Share this:
ലണ്ടനിലെ ഒരു യുവാവ് വീടിന് അടുത്തുള്ള സൂപ്പർമാർക്കറ്റിലെ ലഭ്യമായ മുഴുവൻ പാ‍ർക്കിംഗ് സ്ലോട്ടിലും പാ‌ർക്ക് ചെയ്യാനെടുത്തത് ആറ് വ‍ർഷം. ബ്രോംലിയിലുള്ള 39 കാരനായ ഗാരെത്ത് വൈൽഡ് ആണ് ട്വിറ്ററിലൂടെ തന്റെ വിചിത്രമായ ആഗ്രഹം പൂ‍ർത്തിയാക്കിയ വിവരം അറിയിച്ചത്. വാൾട്ടേഴ്‌സ് യാർഡിലുള്ള സെയിൻസ്ബെറിയുടെ കാർ പാർക്കിംഗ് ഏരിയയുടെ ചിത്രവും സ്‌പ്രെഡ്‌ഷീറ്റിലെ ഡയഗ്രങ്ങളും ഏറ്റവും മോശം പാർക്കിംഗ് സ്ഥലങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.

രണ്ടു കുട്ടികളുടെ പിതാവും പ്രൊഡക്ഷൻ ഡയറക്ടറുമായ വൈൽഡ്, കഴിഞ്ഞ 16 വർഷമായി സെയിൻസ്ബെറിയിൽ സ്ഥിരമായി പോകുന്നയാളാണ്. അതുകൊണ്ട് തന്നെ ഓരോ തവണ പോകുമ്പോഴും ഓരോ പാ‍ർക്കിംഗ് സ്ലോട്ടുകളിൽ മാറി മാറി പാ‍ർക്ക് ചെയ്യാറുമുണ്ട്. ഓരോ ഇടത്തും പാ‍ർക്ക് ചെയ്യാൻ മതിയായ സമയം നൽകിയിരുന്നതായി വൈൽഡ് പറയുന്നു. അതുകൊണ്ട് തന്നെ എല്ലാ പാർക്കിംഗ് സ്ലോട്ടുകളിലും പാ‍ർക്ക് ചെയ്യാൻ വൈൽഡിന് ആറു വർഷത്തോളം സമയമെടുക്കേണ്ടി വന്നു. തന്റെ യഥാർത്ഥ പദ്ധതി “താൻ എത്ര തവണ അവിടെ പാർക്ക് ചെയ്തുവെന്ന് പ്ലോട്ട് ചെയ്യുക” എന്നായിരുന്നുവെന്നും എന്നാൽ പിന്നീട് പദ്ധതി മാറ്റുകയായിരുന്നുവെന്നും വൈൽഡ് വ്യക്തമാക്കി.

ലഭ്യമായ 211 പാർക്കിംഗ് സ്ഥലങ്ങൾ അടയാളപ്പെടുത്താൻ വൈൽഡ് ഗൂഗിൾ മാപ്പും സ്‌പ്രെഡ്‌ഷീറ്റുമാണ് ഉപയോഗിച്ചത്. വൈകല്യമുള്ളവരുടെ പാ‍ർക്കിംഗ് ഏരിയയും മോട്ടോർ സൈക്കിളുകളുടെ ഏരിയയും ഒഴികെയുള്ള സ്ഥലങ്ങളിലാണ് വൈൽഡ് കാ‍ർ പാ‍ർക്ക് ചെയ്തിരുന്നത്.

ലേബൽ‌ ചെയ്‌ത ചിത്രത്തിൽ, വൈൽ‌ഡ് ഓരോ ബ്ലോക്കിനെയും ഒരോ അക്ഷരവും നിറങ്ങളും ഉപയോഗിച്ചാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ആകർഷണീയമായ തരത്തിലാണ് സ്‌പ്രെഡ്‌ഷീറ്റിൽ‌ പാർക്കിംഗ് സ്ലോട്ട് ചേർ‌ത്തിരിക്കുന്നത്.

Also Read 'സ്ത്രീധനമായി ട്രെയിന്‍ തരട്ടേയെന്ന് ഭാര്യവീട്ടുകാര്‍ ചോദിച്ചു; എന്നാല്‍ അത് വേണ്ടെന്ന് ഞാൻ പറഞ്ഞു'; വൈറലായി വീഡിയോ

ചിത്രത്തിന് ഇതുവരെ ഒരു ലക്ഷത്തിലധികം ലൈക്കുകളും രണ്ടായിരത്തിലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്. ഓൺലൈനിൽ ആയിരക്കണക്കിന് പ്രതികരണങ്ങൾ പോസ്റ്റിന് ലഭിച്ചു. ആളുകളുടെ പ്രതികരണം കണ്ട് വൈൽഡ് ശരിയ്ക്കും ആശ്ചര്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും വൈൽഡ് പറയുന്നു.

Also Read ക്ലോസെറ്റിൽ പാർട്ടി ഡ്രിങ്ക് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് നൽകുന്ന യുവതി; വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചതെന്ത്?

വളർത്തുമൃഗങ്ങളോടുള്ള സ്നേഹം കാരണം അവധിക്കാലം ആസ്വദിക്കാൻ ഇന്ത്യയിലെത്തിയ യു.കെക്കാരായ ദമ്പതികൾ പത്ത് വർഷത്തോളം കാലം ഇന്ത്യയിൽ തന്നെ കഴിഞ്ഞത് അടുത്തിടെ വാ‍ർത്തകളിൽ നിറഞ്ഞിരുന്നു. തിരുവനന്തപുരം കോവളത്തെത്തിയ ഇരുവർക്കും തെരുവ് നായ്ക്കളോട് ഇഷ്ടം തോന്നുകയും അവയെ പരിപാലിക്കാൻ ഒരു പതിറ്റാണ്ടിലധികം കാലം ഇവിടെ കഴിയുകയുമായിരുന്നു. പന്ത്രണ്ട് വർഷം മുന്‍പാണ് മേരിയും സ്റ്റീവ് മുസ്ക്രോഫ്റ്റും രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഹോളിഡെ പ്ലാൻ ചെയ്ത് ഇന്ത്യയിലെത്തുന്നത്. എന്നാൽ ഈ കൊച്ചു തീരപ്രദേശത്തെ തെരുവ്നായ്ക്കളുടെ ദയനീയ അവസ്ഥ കണ്ട് കുറച്ച് കാലം കൂടി ഇവിടെ കഴിച്ചു കൂട്ടാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും. ഏകദേശം പത്തു വർഷത്തിലധികം കാലം ഇരുവരും കേരളത്തിൽ താമസിക്കുകയും 140ലധികം തെരുവ് നായകളെ പരിപാലിക്കും അവയ്ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കുകയും ചെയ്തിട്ടുണ്ട്.
Published by: Aneesh Anirudhan
First published: May 1, 2021, 4:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories