• HOME
 • »
 • NEWS
 • »
 • buzz
 • »
 • Four Years Without Sleep | ഉറക്കം ഇല്ലാതായിട്ട് നാല് വർഷം; അപൂർവ രോഗാവസ്ഥയുമായി യുവതി

Four Years Without Sleep | ഉറക്കം ഇല്ലാതായിട്ട് നാല് വർഷം; അപൂർവ രോഗാവസ്ഥയുമായി യുവതി

മസ്തിഷ്‌കത്തിന് അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനോ രോഗിയെ ഉറങ്ങാന്‍ അനുവദിക്കാനോ കഴിയാത്ത അപൂർവമായ അവസ്ഥയാണിത്.

 • Last Updated :
 • Share this:
  ഉറക്കം (Sleep) മനുഷ്യന് അനിവാര്യമായ ഒന്നാണ്. എങ്കിലും ഉറക്കമില്ലായ്മ (Sleeplessness) അനുഭവപ്പെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടപ്പെട്ടേക്കാം. രാത്രി കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഉറങ്ങാന്‍ കഴിയാതെ വന്നാലുള്ള അവസ്ഥ എന്തായിരിക്കും? ലണ്ടന്‍ (London) സ്വദേശിയായ ഈ യുവതിയ്ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 2-3 ദിവസത്തില്‍ കൂടുതല്‍ ഉറക്കം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 39കാരിയായ മല്‍ഗോര്‍സാറ്റ സില്‍വിന്‍സ്‌ക എന്ന യുവതിയാണ് അപൂർവമായ ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നത്.

  ഏകദേശം മൂന്ന് വര്‍ഷത്തോളം കാലം അവര്‍ ഈ യാതനകളിലൂടെ കടന്നുപോയി. ഒടുവില്‍ അവര്‍ക്ക് സോമ്നിഫോബിയ (Somniphobia) എന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തി. മസ്തിഷ്‌കത്തിന് അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനോ രോഗിയെ ഉറങ്ങാന്‍ അനുവദിക്കാനോ കഴിയാത്ത അപൂർവമായ അവസ്ഥയാണിത്.

  ഈ അവസ്ഥ അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചു. ഇത് അവരെ വിഷാദരോഗത്തിലേക്ക് നയിച്ചതായും യാതൊരു പ്രവർത്തനങ്ങളും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ചെന്നെത്തിയെന്നും ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  ''എനിക്ക് കഠിനമായ തലവേദന അനുഭപ്പെടാറുണ്ട്. കണ്ണുകള്‍ വളരെ വരണ്ടതാണ്. അവിടെ വല്ലാത്ത നീറ്റൽ അനുഭവപ്പെടാറുണ്ട്. എന്റെ ഷോർട്ട് ടെം മെമ്മറി പൂര്‍ണമായും നഷ്ടപ്പെട്ടു. പലപ്പോഴും ഒരു കാരണവും ഇല്ലാതെ ഞാന്‍ പൊട്ടിക്കരയാറുണ്ട്'', മല്‍ഗോര്‍സാറ്റ പറയുന്നു.

  എന്നാല്‍, നേരത്തെ അവര്‍ക്ക് നല്ല ഉറക്കം ലഭിക്കുകമായിരുന്നു. ഉറങ്ങുന്നതിന് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. കൗമാരക്കാരനായ ഒരു മകനും അവർക്കുണ്ട്. ഡേവിഡ് എന്നാണ് അവന്റെ പേര്. മുമ്പ്, ഒരു ഹെല്‍ത്ത് ഫുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്നെന്നും ജോലിസമയം കഴിഞ്ഞ് വീട്ടില്‍ വന്നാൽ ഭര്‍ത്താവിന് വേണ്ടി ഭക്ഷണം ഉണ്ടാക്കുമായിരുന്നെന്നും മല്‍ഗോര്‍സാറ്റ പറയുന്നു.

  ''കുളി കഴിഞ്ഞ്, ടിവി ഓണ്‍ ചെയ്തിട്ടിട്ട് ഞാന്‍ കട്ടിലില്‍ കിടന്ന് ഉറങ്ങും. ഉറക്കം എനിക്ക് വളരെ ഇഷ്ടമായിരുന്നു. സുഹൃത്തുക്കള്‍ പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളെ കുറിച്ച് പറയാറുണ്ടെങ്കിലും എനിക്ക് അതെന്താണെന്ന് അന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.'', പഴയ കാലം ഓർത്തെടുത്തുകൊണ്ട് മല്‍ഗോര്‍സാറ്റ പറഞ്ഞു.

  2017ലെ സ്‌പെയിന്‍ സന്ദര്‍ശനത്തിനു ശേഷമാണ് ഈ അവസ്ഥ മല്‍ഗോര്‍സാറ്റയെ ബാധിച്ചത്. സെപ്തംബറിലെ ഒരു ഞായറാഴ്ച വൈകുന്നേരമായിരുന്നു അത്. സ്‌പെയിനിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു മല്‍ഗോര്‍സാറ്റയും കുടുംബവും. എന്നാല്‍, ചില കാരണങ്ങളാല്‍ മല്‍ഗോര്‍സാറ്റയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറക്കത്തിന് സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യാനും ഉറക്ക ഗുളികകള്‍ കഴിക്കാനും ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല.

  2018 സെപ്റ്റംബര്‍ മുതല്‍ 2019 ഫെബ്രുവരി വരെയും വീണ്ടും 2019 ജൂണ്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെയും ആറ് മാസത്തെ സൈക്കോളജിക്കല്‍ തെറാപ്പിയും അവര്‍ നടത്തി. ഒടുവില്‍ ഒരു സ്വകാര്യ ഡോക്ടര്‍ അവള്‍ക്ക് ഉറക്ക ഗുളികയായ സോള്‍പിഡെം നല്‍കി. അത് പ്രവര്‍ത്തിച്ചു. പക്ഷേ ഗുളിക കഴിക്കുന്നത് നിര്‍ത്തിയപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോയെന്നും മല്‍ഗോര്‍സാറ്റ പറയുന്നു.
  Published by:Sarath Mohanan
  First published: