നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കൂട്ടം തെറ്റിയ പെൻഗ്വിൻ വിനോദ സഞ്ചാരികൾക്കൊപ്പം ബോട്ടിൽ സവാരി; വീഡിയോ വൈറൽ

  കൂട്ടം തെറ്റിയ പെൻഗ്വിൻ വിനോദ സഞ്ചാരികൾക്കൊപ്പം ബോട്ടിൽ സവാരി; വീഡിയോ വൈറൽ

  വിനോദസഞ്ചാരികളുടെ സംഘം വളരെ നിശബ്ദമായി ഇരിക്കുക കൂടി ചെയ്തതോടെ പെൻഗ്വിൻ ബോട്ടിൽ കയറുകയായിരുന്നു.

  Screengrab from video by johnbozinov Ver Instagram.

  Screengrab from video by johnbozinov Ver Instagram.

  • Share this:
   വിനോദ സഞ്ചാരികൾക്ക് ഒപ്പം ബോട്ട് യാത്ര നടത്തുന്ന കൂട്ടം തെറ്റിയ പെൻഗ്വിന്റെ ചിത്രങ്ങൾ വൈറലാകുന്നു. പോളാർ ഗൈഡ് ജോൺ ബോസിനോവിന്റെ നേതൃത്വത്തിലുള്ള വിനോദസഞ്ചാരികൾക്ക് ഒപ്പം അന്റാർട്ടിക്കയിലെ റോസ് കടലിലൂടെ ബോട്ട് യാത്ര നടത്തുന്ന പെൻഗ്വിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ബോട്ടിലുണ്ടായിരുന്ന സഞ്ചാരികളോട് പെൻഗ്വിൻ പെട്ടെന്ന് ഇണങ്ങിയതായി ജോൺ വ്യക്തമാക്കി.

   പെൻഗ്വിനെ കണ്ടതോടെ ബോട്ടിന്റെ എഞ്ചിൻ‌ ഓഫ് ചെയ്തിരുന്നു. പെൻ‌ഗ്വിൻ ബോട്ടിലേക്ക് കയറുന്നതും ചിറകുകൾ വിടർത്തുന്നതും  ജോൺ പങ്കിട്ട വീഡിയോയിൽ വ്യക്തമാണ്. ബോട്ടിന്റെ ക്യാപ്റ്റനെപ്പോലെയാണ് പെൻ‌ഗ്വിൻ വിനോദ സഞ്ചാരികൾക്കൊപ്പം പത്തുമിനിറ്റ് സവാരി നടത്തിയത്.  പെൻ‌ഗ്വിൻ കൂട്ടങ്ങൾക്കിടയിലൂടെ കടലിൽ നിരവധി മണിക്കൂർ ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായാണെന്ന് ഡെയ്‌ലി മെയിലിനോട് സംസാരിച്ച ജോൺ പറഞ്ഞു.

   ബോട്ട് ഓടിക്കുന്നതിനിടെ പെൻ‌ഗ്വിൻ ഏതാനും തവണ തന്റെ ബോട്ടിലേക്ക് ചാടി കയറാൻ ശ്രമിച്ചുവെങ്കിലും അത് താഴേക്ക് വീഴുകയായിരുന്നുവെന്നും അതിനാൽ ബോട്ടിന്റെ എഞ്ചിൻ ഓഫ് ചെയ്യുകയായിരുന്നുവെന്നും ജോൺ പറഞ്ഞു.

   വിനോദസഞ്ചാരികളുടെ സംഘം വളരെ നിശബ്ദമായി ഇരിക്കുക കൂടി ചെയ്തതോടെ പെൻഗ്വിൻ ബോട്ടിൽ കയറുകയായിരുന്നു. പെൻഗ്വിനെ പിടികൂടാൻ വേട്ടക്കാരെയോ മറ്റ് പെൻ‌ഗ്വിനുകളെയോ ചുറ്റും കാണാത്തതിനാൽ എന്തുകൊണ്ടാണ് ഈ പെൻ‌ഗ്വിൻ സാധാരണമായ പെരുമാറ്റം പ്രകടിപ്പിച്ചതെന്ന് ജോണിന് ഉറപ്പില്ല. പെൻ‌ഗ്വിൻ‌ ബോട്ടിൽ കയറാൻ ഒരേയൊരു കാരണം‌ അതിന്റെ കൂട്ടത്തിൽ നിന്ന് വേർപെട്ടതു കൊണ്ടാകാമെന്നും ജോൺ പറഞ്ഞു.

   Also Read- ‘ഇവരെന്റെ മക്കൾ’: തെരുവിൽ അലയുന്ന നായ്ക്കൾക്ക് ദിവസേന 40 കിലോ ചിക്കൻ ബിരിയാണിയുമായി യുവാവ്

   തിമിംഗലങ്ങളെയോ മറ്റ് വലിയ മീനുകളെയോ വിനോദസഞ്ചാരികൾക്ക് കാണാനായില്ലെന്നും ജോൺ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. പെൻ‌ഗ്വിന്റെ യാത്ര സുഖകരവും സുരക്ഷിതവുമാണെന്ന് തോന്നിപ്പിക്കുന്നതിന്, വിനോദസഞ്ചാരികൾ‌ അവരുടെ ആവേശം പരസ്യമായി പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പെൻ‌ഗ്വിൻ ബോട്ടിൽ‌ കയറിയപ്പോൾ‌, നിശബ്ദമായി ഇരുന്നെങ്കിലും നിരവധി ചിത്രങ്ങൾ‌ എടുത്തതെങ്ങനെയെന്ന് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.  ഈ വർഷം ജനുവരിയിലാണ് സംഭവം നടന്നത്.
   View this post on Instagram


   A post shared by john bozinov (@johnbozinov)


   സ്പെയിനിലെ ഒരു അക്വേറിയത്തിൽ സ്വവർഗാനുരാഗികളായ പെൻഗ്വിനുകൾ അമ്മമാരായ വാർത്ത കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞിരുന്നു. ദത്തെടുത്ത മുട്ടയിൽ നിന്ന് വിരിഞ്ഞ പെൻഗ്വിൻ കുഞ്ഞിനെ ഇവർ രണ്ടുപേരും ചേർന്നാണ് വളർത്തിയത്. ഇലക്ട്രയും വയലറ്റും എന്ന് പേരുള്ള പെൻഗ്വിനുകളാണ് ഒരു കല്ലിന്റെ പുറത്ത് ഒരുമിച്ച് കൂടൊരുക്കിയത്. ഓഷ്യാനോഗ്രാഫിക് വലൻസിയയിലെ ഉദ്യോഗസ്ഥർ ആണ് ഇക്കാര്യം അറിയിച്ചത്.

   മറ്റൊരു പെൻഗ്വിൻ ദമ്പതികളുടെ മുട്ട ദത്തെടുത്ത് അടയിരിക്കാനായി സ്വവർഗാനുരാഗികളായ പെൻഗ്വിനുകൾക്ക് നൽകാൻ പരിപാലകർ തീരുമാനിക്കുകയായിരുന്നു. ഇലക്ട്രയും വയലറ്റും ചേർന്നാണ് കുഞ്ഞിനെ വളർത്തിയത്. ഏകദേശം 75 ദിവസങ്ങൾ കഴിയുമ്പോൾ കുഞ്ഞ് പെൻഗ്വിൻ സ്വതന്ത്രമാകും. 38 ദിവസമാണ് സാധാരണയായി പെൻഗ്വിൻ കുഞ്ഞുങ്ങൾ വിരിയാൻ സമയമെടുക്കാറുള്ളത്. പെൻഗ്വിനുകളിലെ മൂന്നാമത്തെ വലിയ ഇനമാണ് ജെൻറൂ പെൻഗ്വിനുകൾ. പല അറ്റ്ലാന്റിക് ഉപദ്വീപുകളിലും ഫാക് ലാൻഡ് ദ്വീപുകളിലും ദക്ഷിണ ജോർജിയയിലും ഇവയെ കാണപ്പെടാറുണ്ട്.
   Published by:Rajesh V
   First published:
   )}