പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്ന് ചിലപ്പോഴൊക്കെ പലരും പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ വാക്കുണ്ടായിട്ടും പറയാൻ പറ്റാത്ത അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും വലിയ വാക്കിനെക്കുറിച്ചാണ്.
ഏറെക്കാലമായി, 28 അക്ഷരങ്ങൾ അടങ്ങിയ 'antidisestablishmentarianism' ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പദമായി കണക്കാക്കപ്പെട്ടിരുന്നു. 19-ാം നൂറ്റാണ്ടിൽ സഭക്കെതിരെ ഇംഗ്ലണ്ടിൽ രൂപം കൊണ്ട ഒരു പ്രസ്ഥാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ഭാഷാപരമായി നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വാക്ക് എന്ന ആശയം പോലും മിഥ്യയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വാക്കായി കണക്കാക്കപ്പെടുന്ന പദത്തിന് 189,819 അക്ഷരങ്ങൾ ഉണ്ട്. പുതിയ പല വാക്കുകളും പലപ്പോഴായി രൂപം കൊള്ളുന്നുമുണ്ട്.
സാങ്കേതിക വാക്കുകൾ പലപ്പോഴും ദൈർഘ്യമേറിയതാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പദമായി കണക്കാക്കപ്പെടുന്ന വാക്ക് സാധാരണ സംസാരത്തിലോ എഴുത്തിലെ ഉപയോഗിക്കാൻ കഴിയില്ല. ഒരു പ്രോട്ടീന്റെ രാസനാമമാണ് ഇത്. ഈ വാക്ക് പറയാൻ തന്നെ ഏകദേശം മൂന്നര മണിക്കൂർ എടുക്കും. അതായത്, ഒരു സിനിമ കാണാൻ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ.
Also Read-
ഉറങ്ങുമ്പോള്‍ ചുറ്റുമുള്ള ശബ്ദങ്ങള്‍ കേള്‍ക്കാത്തത് എന്തുകൊണ്ട്? തലച്ചോറിന്റെ പ്രവർത്തനത്തെക്കുറിച്ചറിയാം
ഏതാണ് ആ വാക്കെന്നല്ലേ? 'methionylthreonylthreonylglutaminylalanyl…isoleucine' എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വാക്ക്. ഇതിനിടയിൽ ചില കുത്തുകൾ ശ്രദ്ധിച്ചിട്ടുണ്ടാകും. 189,819 വാക്കുകൾ അടങ്ങിയതാണ് ഈ വാക്ക്. അത്രയും അക്ഷരങ്ങൾ എഴുതാൻ കഴിയാത്തതിനാലാണ് ഈ കുത്തുകൾ. സാധാരണയായി ഈ വാക്ക് മുഴുവനായും എവിടെയും എഴുതാറില്ല, ആരും പറയാറുമില്ല. ലോകത്തിലെ ഏറ്റവും വലിയ ഈ പദം നിഘണ്ടുവിലും ഇല്ല. 'pneumonoultramicroscopicsilicovolcanoconiosis' എന്നതാണ് ഇംഗ്ലീഷ് നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ വാക്ക്. പൊടി ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ശ്വാസകോശ രോഗമാണ് ഇത്. ലോകത്തിലെ മറ്റ് പല ദൈർഘ്യമേറിയ വാക്കുകളും ആളുകൾ സാധാരണയായി ഉപയോഗിക്കാറില്ല.
Also Read-
ഇന്ത്യയിലേയ്ക്കാണോ യാത്ര? എയര്‍പോർട്ടിൽ എത്തും മുമ്പ് എയർ-സുവിധ ഫോം പൂരിപ്പിക്കേണ്ടതെങ്ങനെ?
കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഒരുപാട് പുതിയ വാക്കുകൾ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ, ഇന്ത്യയെ സാരമായി ബാധിച്ച കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന 'റെംഡെസിവിർ' എന്ന മരുന്നിന്റെ പേര് കൂടുതൽ ജനകീയമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. 2021 ജൂൺ മുതൽ ആന്റി വൈറൽ ഇഞ്ചക്ഷൻ ആയ റെംഡെസിവിർ നിഘണ്ടുവിന്റെ ഭാഗമായി മാറി.
'സെൽഫ് ഐസൊലേറ്റ്', 'സെൽഫ് ക്വാറന്റൈൻ, 'ഇൻഫോഡെമിക്', 'ഫിസിക്കൽ ഡിസ്റ്റൻസിങ്' മുതലായ വാക്കുകളും നിഘണ്ടുവിൽ അടുത്ത കാലത്തായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. മഹാമാരിയുടെ കാലത്തും ലോക്ക്ഡൗൺ ഏർപ്പെടുത്തപ്പെട്ട സമയത്തും ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട വാക്കുകൾ എന്ന നിലയിലാണ് ഇവ നിഘണ്ടുവിന്റെ ഭാഗമായി മാറിയത്. 2020-ൽ കോളിൻസ് നിഘണ്ടു 'ലോക്ക്ഡൗൺ' എന്ന വാക്കിനെയാണ് ആ വർഷത്തെ വാക്കായി തിരഞ്ഞെടുത്തത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വാക്ക് ധാരാളമായി ഉപയോഗിക്കപ്പെട്ടതായിരുന്നു അതിനു കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.