• HOME
  • »
  • NEWS
  • »
  • buzz
  • »
  • Surprise Bumper Lottery | കാസിമിൽ നിന്നും ലോട്ടറി കൈമാറി കിട്ടി; കാസിം റാവുത്തർക്ക് 75 ലക്ഷം അടിച്ചു

Surprise Bumper Lottery | കാസിമിൽ നിന്നും ലോട്ടറി കൈമാറി കിട്ടി; കാസിം റാവുത്തർക്ക് 75 ലക്ഷം അടിച്ചു

സുഹൃത്തിൽ നിന്നും കൈമാറി കിട്ടിയ ടിക്കറ്റിന് ഒന്നാം സമ്മാനം അടിക്കുകയായിരുന്നു

Kerala_Lottery

Kerala_Lottery

  • Share this:
    കോട്ടയം: സുഹൃത്തിൽ നിന്നും കൈമാറി കിട്ടിയ ലോട്ടറി ടിക്കറ്റിൽ നിന്നും 75 ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് കങ്ങഴ പത്തനാട്ടെ ലോട്ടറി വിൽപ്പനക്കാരനായ പുറമ്പോട്ടുതാഴെ കൊറ്റൻചിറ വീട്ടിൽ പി എം കാസിം റാവുത്തർ (80). തിങ്കളാഴ്ച കേരള സംസ്ഥാന ഭാഗ്യക്കുറി വിൻവിൻ ലോട്ടറി നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കാസിം റാവുത്തർക്ക് ലഭിച്ചത്. പത്തനാട്ടെ മറ്റൊരു ലോട്ടറി വിൽപ്പനക്കാരനും സുഹൃത്തമായ വളൂർ വീട്ടിൽ കാസിം നൽകിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

    പത്തനാട്ട് ടിക്കറ്റ് വിൽപ്പന നടതാനെത്തുന്ന ഇവർ എല്ലാ ദിവസവും ഓരോ ടിക്കറ്റ് പരസ്പരം കൈമാറാറുണ്ട്. അത്തരത്തിൽ കൈമാറിയ ടിക്കറ്റിന്റെ ഫലം വൈകീട്ട് നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് ലഭിച്ചതായി കാസിം റാവുത്തർ അറിഞ്ഞത്. കാസിം കാസിം റാവുത്തർക്ക് നൽകിയ ഡബ്ല്യൂ പി 835865 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

    എട്ട് മാസം മുമ്പേ ഭാര്യ മരിച്ചതോടെ കാസിം റാവുത്തർ വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. സമ്മാനമായി ലഭിച്ച തുക കടം വീട്ടാൻ ഉപയോഗിക്കുമെന്നും ലോട്ടറി അടിച്ചെങ്കിലും വിൽപ്പന നിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഈ ജോലി തന്നെ ചെയ്ത് ജീവിക്കുമെന്നും കാസിം റാവുത്തർ പറഞ്ഞു. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് കങ്ങഴ സർവീസ് സഹകരണ ബാങ്ക് ശാലയിൽ ഏൽപ്പിച്ചതായും കാസിം റാവുത്തർ പറഞ്ഞു.

    Also read- Rare Gesture | മാപ്പുമായെത്തിയ പ്രതിയുടെ കുടുംബത്തിന് വീട്ടമ്മ 500 രൂപ നല്‍കി; മാല കവര്‍ന്നത് കണ്ണിൽ മുളകുപൊടിയിട്ട്

    30 വർഷം മുമ്പ് കാസിം വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. എന്നാലിപ്പോൾ സുഹൃത്ത് വഴി കൈമാറി വന്ന ടിക്കറ്റിലൂടെ കാസിമിനെയും ഭാഗ്യദേവത കടാക്ഷിച്ചിരിക്കുകയാണ്. ചാമംപതാലിലെ സോബിൻ ലക്കി സെന്ററിൽ നിന്നുമാണ് കാസിം ടിക്കറ്റുകൾ വില്പനയ്ക്കായി വാങ്ങിയത്.

    Monkey | കുരങ്ങൻ കാക്കകൂട്ടിൽ കയറി മുട്ട നശിപ്പിച്ചു; ഒരാഴ്ചയായി കുരങ്ങിനെ വിടാതെ ആക്രമിച്ച് കാക്കക്കൂട്ടം

    കൊച്ചി: കാക്കക്കൂട്ടിൽ കയറി മുട്ട നശിപ്പിച്ച കുരങ്ങിനെ (Monkey) ഒരാഴ്ചയായി വിടാതെ ആക്രമിച്ച് കാക്കക്കൂട്ടം. മൂവാറ്റുപുഴയിലാണ് (Moovattupuzha) സംഭവം. കാക്കകൂട്ടിൽ കയറി മുട്ട നശിപ്പിച്ചതിനെ തുടർന്ന് കുരങ്ങ് എവിടെ പോയാലും പിന്തുടർന്ന് ആക്രമിക്കുകയാണ് കാക്കക്കൂട്ടം. കാക്കകളുടെ ആക്രമണത്തിൽ ദേഹമാസകലം പരിക്കേറ്റ കുരങ്ങൻ അവശനിലയിലാണ്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഈ കുരങ്ങിന് സാധിച്ചിരുന്നില്ല. ഇതോടെ കുരങ്ങിന് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകുകയാണ് മൂവാറ്റുപുഴയിലെ മൃഗസ്നേഹികളുടെ കൂട്ടായ്മ. രാത്രിയിൽ കുരങ്ങ് തമ്പടിക്കുന്ന കുട്ടികളുടെ പാർക്കിന് മുന്നിലാണ് നാട്ടുകാർ ഭക്ഷണവും വെള്ളവും എത്തിച്ചത്. പഴങ്ങളും വടയും ചോറും വെള്ളവുമൊക്കെയാണ് കുരങ്ങിനായി എത്തിക്കുന്നത്.
    Published by:Naveen
    First published: