നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Royal Rebel | ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ രാജകൊട്ടാരം വിട്ടിറങ്ങി; ആവേശം കൊള്ളിക്കുന്ന രാജകുമാരിയുടെ പ്രണയകഥ

  Royal Rebel | ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ രാജകൊട്ടാരം വിട്ടിറങ്ങി; ആവേശം കൊള്ളിക്കുന്ന രാജകുമാരിയുടെ പ്രണയകഥ

  രാജപാരമ്പര്യത്തിന് വിരുദ്ധമായി തന്റെ കോളേജ് കാമുകനെ വിവാഹം കഴിച്ചതിന് ശേഷം തന്റെ രാജകീയ പദവി ഉപേക്ഷിച്ചിരിക്കുകയാണ് മാക്കോ

  News18

  News18

  • Share this:
   അത്യധികമായ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സമയമായിരിക്കും പലര്‍ക്കും അവരുടെ വിവാഹ ദിനം(Wedding day). അത് പ്രണയ വിവാഹമാണെങ്കില്‍(Love Marriage) അതിന് മൂല്യം കൂടുകയും ചെയ്യും. എന്നാല്‍ ജപ്പാനിലെ രാജകുമാരി മാക്കോയ്ക്ക് തന്റെ വിവാഹദിനം അങ്ങനെയായിരുന്നില്ല. രാജപാരമ്പര്യത്തിന് വിരുദ്ധമായി തന്റെ കോളേജ് കാമുകനെ വിവാഹം കഴിച്ചതിന് ശേഷം തന്റെ രാജകീയ പദവി ഉപേക്ഷിച്ചിരിക്കുകയാണ് മാക്കോ. അവരുടെ ദീര്‍ഘകാല കാമുകന്‍ കെയ് കൊമുറോ (30) ഒരു സാധാരണക്കാരനായതിനാലാണ് മാക്കോയ്ക്ക് തന്റെ രാജ പദവി ഉപേക്ഷിക്കേണ്ടി വന്നത്. ഒരു ദശാബ്ദം മുമ്പ് ടോക്കിയോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ച് കണ്ടുമുട്ടിയ ന്യൂയോര്‍ക്ക് നിയമ സ്ഥാപനത്തിലെ അഭിഭാഷകനാണ് കെയ് കൊമുറോ.

   കഴിഞ്ഞ ദിവസം (26/10/2021) കെയ് കൊമുറോയെ വിവാഹം കഴിച്ചുകൊണ്ട് കിരീടാവകാശി ഫുമിഹിതോ രാജകുമാരന്റെ മൂത്ത മകളും നരുഹിതോ ചക്രവര്‍ത്തിയുടെ മരുമകളുമായ 30 കാരി മാക്കോ, തന്റെ പദവികളും, രാജകീയ ചുമതലകളും, കുടുംബത്തിനുള്ളിലെ ഔദ്യോഗിക ഇടങ്ങളും എല്ലാം ഉപേക്ഷിച്ചു. പാരമ്പര്യവുമായി പൊരുത്തപ്പെടാനും പെരുമാറ്റത്തിന്റെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാനും വലിയ സമ്മര്‍ദ്ദങ്ങള്‍ എപ്പോഴും നേരിടുന്നതാണ് ഈ രാജകുടുംബം. രാജകുടുംബാംഗങ്ങളുടെ ഓരോ നീക്കവും എപ്പോഴും സൂക്ഷ്മമായി പരിശോധിക്കപ്പെടാറുമുണ്ട്. അതിനാല്‍ ഈ കല്യാണം ജപ്പാനില്‍ വന്‍ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ലെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ബിരുദധാരിയും കവന്‍ട്രി മ്യൂസിയത്തിലെ ഉദ്യോഗസ്ഥയുമായ രാജകുമാരിയുടെ ഈ നടപടി അതിനാടകീയമായെന്ന് പറയാതിരിക്കാൻ കഴിയില്ല!

   1991 ഒക്ടോബര്‍ 23 ന് ജനിച്ച മാക്കോ, ഫുമിഹിതോ രാജകുമാരന്‍ അകിഷിനോയുടെയും ഭാര്യ കിക്കോ രാജകുമാരിയുടെയും മൂത്ത കുട്ടിയാണ്. ഫുമിഹിതോയും കിക്കോയും, മക്കോയെയും കൊമുറോയെയും പോലെ തന്നെ കോളേജിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. അന്നത്തെ ചക്രവര്‍ത്തിയായ അകിഹിതോയുടെയും, ചക്രവര്‍ത്തിനി മിച്ചിക്കോയുടെയും ആദ്യത്തെ പേരക്കുട്ടിയുടെ ജനനം, നിയമപ്രകാരം സിംഹാസനം അവകാശമാക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന വസ്തുത നിലനിൽക്കെയും വന്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജപ്പാനിലെ സ്ഥാനാരോഹണ നിയമങ്ങള്‍ പ്രകാരം സ്ത്രീകളെ ക്രിസന്തമത്തിലേക്ക് (ജപ്പാന്‍ ചക്രവര്‍ത്തിമാരുടെ സിംഹാസനം) അവരോധിക്കുന്നതില്‍ നിന്ന് വിലക്കുകയും സാധാരണക്കാരെ വിവാഹം കഴിച്ചാല്‍ അവരുടെ പദവികള്‍ ഉപേക്ഷിക്കാന്‍ അവർ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും.

   മാക്കോയുടെ ജനനത്തെ തുടർന്ന് പിതാവ് ഫുമിഹിതോ അഭിമാനത്തോടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്: 'അവള്‍ സുന്ദരിയാണ്. അവള്‍ എന്നെപ്പോലെയാണ്,' എന്നായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം മാക്കോയുടെ സഹോദരിയായ കാക്കോ പിറന്നു. 2006 ല്‍ ഇവരുടെ സഹോദരനായി ഹിസാഹിതോയും പിറന്നു. 1965 ന് ശേഷം സാമ്രാജ്യകുടുംബത്തില്‍ ജനിച്ച ആദ്യത്തെ പുരുഷ പ്രജയായിരുന്നു ഹിസാഹിതോ. 1947 ലെ ഇംപീരിയല്‍ നിയമപ്രകാരം കുടുംബത്തിലെ പുരുഷന്മാരെ മാത്രമേ സിംഹാസനത്തില്‍ അവരോധിക്കാന്‍ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്നു. അതിനാല്‍ നരുഹിതോ ചക്രവര്‍ത്തിയുടെ 19 വയസ്സുള്ള ഒരു മകള്‍ ഐക്കോ ഉള്ളപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ ഫുമിഹിതോയ്ക്കാണ് കിരീടാവകാശിയായി മുന്‍ഗണന നല്‍കുന്നത്.

   അതുപോലെ, കിരീടാവകാശിയായ ഫുമിഹിതോയുടെ പെണ്‍മക്കളായ മാക്കോയെയും കാക്കോയെയും (26) മറികടന്ന് അവരുടെ സഹോദരനായ ഹിസാഹിതോ (15) രാജകുമാരന് കിരീടാവകാശിയായി പരിഗണനലഭിക്കും. ഇവരെക്കൂടാതെ രാജകുടുംബത്തില്‍ നിലവില്‍ മറ്റൊരു പുരുഷന്‍ മാത്രമേയുള്ളൂ. അത് ചക്രവര്‍ത്തിയുടെ 85 വയസ്സുള്ള അമ്മാവന്‍, ഹിറ്റാച്ചി രാജകുമാരനാണ്. അദ്ദേഹത്തിന് നിലവിലെ നിയമങ്ങള്‍ പ്രകാരം സിംഹാസനത്തിന് അര്‍ഹതയുണ്ട്.

   യുവരാജകുമാരനായ ഹിസാഹിതോയ്ക്ക് ഭാവിയില്‍ ആണ്‍കുഞ്ഞ് പിറന്നില്ലെങ്കില്‍ പിന്തുടര്‍ച്ചാവകാശം തകരും. നിയമങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചുള്ള ചില ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ നടക്കുന്നുണ്ട്. ജാപ്പനീസ് പൊതുജനങ്ങള്‍ സ്ത്രീകളെ ഭരിക്കാന്‍ അനുവദിക്കുന്നതിനെ വിശാലമായി പിന്തുണയ്ക്കുന്നുവെന്ന് വോട്ടെടുപ്പുകള്‍ കാണിക്കുന്നു. പാരമ്പര്യവാദികള്‍ ഈ ആശയത്തെ ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും, ജപ്പാനില്‍ മുമ്പ് എട്ട് ചക്രവര്‍ത്തിനിമാര്‍ ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്.അവസാനത്തെ ചക്രവര്‍ത്തിനായി ഗോസകുരാമച്ചി ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഭരണം നടത്തിയിരുന്നത്.

   മാക്കോ തുടക്കത്തില്‍ രാജകീയ പാരമ്പര്യം പിന്തുടരുകയും ഹൈസ്‌കൂള്‍ പഠനത്തിന്റെ അവസാനം വരെ എലൈറ്റ് ഗകുഷുയിന്‍ സ്‌കൂളില്‍ പഠിക്കുകയും ചെയ്തു. എങ്കിലും തന്റെ യൂണിവേഴ്സിറ്റി പഠനത്തിനായി ആ സ്ഥാപനത്തില്‍ തുടരാതെ അവര്‍ പാരമ്പര്യം ലംഘിച്ച് ടോക്കിയോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയില്‍ ചേരാനാണ് താല്‍പര്യം കാണിച്ചത്. 2012 ല്‍ വിദേശത്തേക്ക് പോകാന്‍ പദ്ധതിയിടുന്ന വിദ്യാര്‍ത്ഥികളുടെ ഒരു യോഗത്തില്‍വച്ചാണ് അവള്‍ കൊമുറോയെ കണ്ടുമുട്ടിയത്. അമ്മ മാത്രം വളര്‍ത്തിയ കൊമുറോയുടെ ആദ്യകാല ജീവിതം വളരെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ആദ്യ കാലങ്ങളില്‍ ടോക്കിയോയ്ക്ക് സമീപം ടൂറിസം പ്രമോഷനുവേണ്ടി ജോലികള്‍ ചെയ്ത് പണം സമ്പാദിച്ചായിരുന്നു അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്.

   എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ മാക്കോ ഒരു വര്‍ഷം പഠനം നടത്തിയിരുന്നു. കൂടാതെ ഡബ്ലിനില്‍ കുറച്ചുകാലം പഠിച്ചതായി റിപ്പോര്‍ട്ടുണ്ട്. 2014 ല്‍ കലാ സാംസ്‌കാരിക പഠനത്തില്‍ ബിരുദം നേടിയ അവര്‍ പിന്നീട് ലെസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്ട് മ്യൂസിയത്തിലും ഗാലറി പഠനത്തിലും ബിരുദാനന്തര ബിരുദം നേടി. തന്റെ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി രാജകുമാരി മാക്കോ കവന്‍ട്രി മ്യൂസിയത്തിലെ ജോലിയും ലെസ്റ്ററിലെ ന്യൂ വാക്ക് മ്യൂസിയത്തില്‍ ശേഖരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും പൂര്‍ത്തിയാക്കി. തന്റെ ബിരുദാനന്തര ബിരുദത്തിന്റെ അവസാനസമയത്ത് ഒരു മാധ്യമത്തോട് സംസാരിക്കവെ രാജകുമാരി മാക്കോ പറഞ്ഞത്, ലെസ്റ്റര്‍ സര്‍വകലാശാലയിലെ തന്റെ സമയം അത്ഭുതകരമായ അനുഭവമായിരുന്നു എന്നാണ്.

   സ്‌കൂള്‍ ഓഫ് മ്യൂസിയം സ്റ്റഡീസ് മേധാവി ഡോ. സൂസെയ്ന്‍ മക്ലിയോഡ് അക്കാലത്ത് പറഞ്ഞു: ''ജപ്പാനിലെ സാംസ്‌കാരിക പ്രൊഫഷനുമായി ഞങ്ങള്‍ക്ക് ശക്തമായ ബന്ധമുണ്ട്, ഞങ്ങളുടെ സ്‌കൂളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ അവിടെ മ്യൂസിയങ്ങളിലും ഗാലറികളിലും തസ്തികകള്‍ ഏറ്റെടുക്കാന്‍ ബിരുദം നേടിയിട്ടുണ്ട്. മാക്കോ വന്ന് അവളുടെ താല്‍പ്പര്യങ്ങള്‍ ഞങ്ങളോടൊപ്പം പിന്തുടരണം. അവള്‍ക്ക് പഠിപ്പിക്കാൻ ഇഷ്ടമാണ്. അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്ത അവളുടെ നേട്ടങ്ങളില്‍ ഞങ്ങൾക്ക്അഭിമാനമുണ്ട്''.

   മാക്കോയും കൊമുറോയും തമ്മില്‍ 2017 സെപ്റ്റംബറില്‍ രഹസ്യമായി വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് 2018 നവംബറിലാണ് ഇരുവരും വിവാഹിതരാകുമെന്ന് പരസ്യമായി അറിയിച്ചത്. ഇതിന് പിന്നാലെ പല വിവാദങ്ങളുമുണ്ടായി. കൊമുറോയുടെ അമ്മയും മാക്കോയുടെ മുന്‍ പ്രതിശ്രുതവരനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം ടാബ്ലോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമ്മയും മകനും ഏകദേശം 35,000 ഡോളറിന്റെ കടം തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആ മനുഷ്യന്‍ ആരോപിച്ചിരുന്നു. കൊമുറോയുടെ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗം പ്രതിശ്രുതവധുവായ മാക്കോ നല്‍കിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പണം കടമല്ല, സമ്മാനമായിരുന്നുവെന്ന് കൊമുറോ പിന്നീട് പറഞ്ഞു. എന്നാല്‍ 2021-ല്‍ അദ്ദേഹം 24 പേജുള്ള വിശദീകരണം സമര്‍പ്പിക്കുകയും പിന്നീട് പണതര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാമെന്ന്പറയുകയും ചെയ്തു.

   2018 സെപ്റ്റംബറില്‍, ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി പോയി കൊമുറോ. ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയതിന് ശേഷം ന്യൂയോര്‍ക്ക് നിയമ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചതിനാല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ നാട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ജൂലൈയില്‍ എഴുതിയ ബാര്‍ പരീക്ഷയുടെ ഫലം ഡിസംബറിലാണ് വരുക.

   ഇതിനിടയില്‍, രാജകുടുംബത്തിനുള്ളില്‍ മാക്കോ കൂടുതല്‍ ഉയര്‍ന്ന സ്ഥാനം ഏറ്റെടുക്കാന്‍ തുടങ്ങിയിരുന്നു. 2019-ല്‍, മാക്കോയുടെ അമ്മാവന്‍ ക്രിസന്തമം സിംഹാസനത്തിലേക്കുള്ള ഔപചാരികമായ ആരോഹണം അടയാളപ്പെടുത്തുന്നതിനായി ടോക്കിയോയിലെ ഇംപീരിയല്‍ പാലസിലൂടെ ഒരു ഘോഷയാത്ര നടത്തിയിരുന്നു. അന്ന് അവര്‍ അതിന് പങ്കെടുത്തത് ഒരു പരമ്പരാഗത രാജ വസ്ത്രമായ ജൂനിഹിതോ ധരിച്ചായിരുന്നു. ആ വര്‍ഷം ജൂലൈയില്‍ തെക്കേ അമേരിക്കയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം ഉള്‍പ്പെടെ, മുമ്പ് അവരുടെ മാതാപിതാക്കള്‍ പങ്കെടുത്തിരുന്ന ഔദ്യോഗിക ഇടപെടലുകളും മാക്കോ ഏറ്റെടുത്തിരുന്നു.

   എന്നാല്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഒരുമിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി മാക്കോ അതെല്ലാം ഉപേക്ഷിക്കും. രാജകീയ പണവും അവര്‍ ഉപേക്ഷിക്കും. സാമ്രാജ്യകുടുംബം വിടുമ്പോള്‍ ലഭിക്കുന്ന അര്‍ഹതപ്പെട്ട 140 ദശലക്ഷം യെന്‍ (1.23 ദശലക്ഷം ഡോളര്‍) സ്ത്രീധനവും മാക്കോ നിരസിച്ചതായി കൊട്ടാരം അധികൃതര്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു സാധാരണക്കാരനെ വിവാഹം കഴിക്കുമ്പോള്‍ പണം ലഭിക്കാത്ത ആദ്യത്തെ സാമ്രാജ്യത്വ കുടുംബാംഗമാണ് മാക്കോ. രാജകുമാരിക്ക് യോഗ്യനല്ലെന്ന് ചിലര്‍ കരുതുന്ന ഒരു പുരുഷനെ വിവാഹം കഴിച്ചതിനെതിരെ ഉയർന്നവിമര്‍ശനമാണ് അവരെ ഇതിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. മാക്കോ ലൈംഗികാതിക്രമത്തിനിരയായിട്ടുണ്ടെന്ന് (PTSD) രാജകുടുംബം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതായിരിക്കാം കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

   എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന വായിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം മാക്കോ തന്റെ വിവാഹ തീരുമാനത്തെ കുറിച്ച് പറഞ്ഞത്. അതില്‍, കൊമുറോയെ 'പകരം വയ്ക്കാനില്ലാത്തവന്‍' എന്ന് വിശേഷിപ്പിച്ച മാക്കോ, 'ഞങ്ങളുടെ ഹൃദയങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നതിന് ഞങ്ങളുടെ വിവാഹം അനിവാര്യമായ ഒരു നടപടിയാണ്' എന്നും കൂട്ടിച്ചേര്‍ത്തു. തെറ്റായ വിവരങ്ങളും 'ഏകപക്ഷീയമായ കിംവദന്തികളും' പ്രചരിപ്പിച്ചുവെന്നും അവരുടെ വിവാഹനിശ്ചയ സമയത്ത് എഴുതിയ വാര്‍ത്താ റിപ്പോര്‍ട്ടുകളെ അവര്‍ വിമര്‍ശിക്കുകയും ചെയ്തു. അത് തനിക്ക് 'ദുഃഖവും വേദനയും' ഉണ്ടാക്കിയെന്ന് അവര്‍ വെളിപ്പെടുത്തി.

   താന്‍ മാക്കോയെ സ്‌നേഹിക്കുന്നുവെന്നും അവരുടെ ജീവിതത്തിലുടനീളം താന്‍ അവളെ പിന്തുണയ്ക്കുമെന്നും കൊമുറോ പറഞ്ഞു. ''എനിക്ക് മാക്കോയെ ഇഷ്ടമാണ്. നമുക്ക് ഒരു ജീവിതം മാത്രമേ ലഭിക്കുന്നുള്ളൂ, അത് നമ്മള്‍ ഇഷ്ടപ്പെടുന്ന ഒരാളോടൊപ്പം ചെലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,'' അദ്ദേഹം പറഞ്ഞു. ''തെറ്റായ ആരോപണങ്ങള്‍ കാരണം മാക്കോ മാനസികമായും ശാരീരികമായും മോശമായ അവസ്ഥയിലായതില്‍ എനിക്ക് വളരെ സങ്കടമുണ്ട്.'' കൊമുറോ കൂട്ടിച്ചേര്‍ത്തു.

   മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ദമ്പതികള്‍ ഉത്തരം നല്‍കിയിരുന്നില്ല. മാക്കോയുടെ മാനസികാവസ്ഥ കണക്കിലെടുത്തായിരുന്നു അത്. എന്നാല്‍ മുന്‍കൂട്ടി തിരഞ്ഞെടുത്ത അഞ്ച് ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള പ്രതികരണങ്ങളുടെ ഒരു കുറിപ്പ് അവര്‍ നല്‍കിയിരുന്നു. മാക്കോയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞപ്പോള്‍ അതിന് മറുപടിയായി മാക്കോ പറഞ്ഞത് 'നല്ലതല്ല' എന്നായിരുന്നു.
   Published by:Jayesh Krishnan
   First published:
   )}