• HOME
  • »
  • NEWS
  • »
  • buzz
  • »
  • പാനി പൂരി ആസ്വദിച്ച് കഴിക്കുന്ന പശുവും കിടാവും; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പാനി പൂരി ആസ്വദിച്ച് കഴിക്കുന്ന പശുവും കിടാവും; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ ആളുകൾ വടിയെടുത്ത് അടിച്ച് ഓടിക്കുന്ന വീഡിയോകൾ പലപ്പോഴായി കാണാറുണ്ട്.

Image Credits: Instagram/@sree130920

Image Credits: Instagram/@sree130920

  • Last Updated :
  • Share this:
    വഴിയോര ഭക്ഷണശാലകളിൽ നിന്നുള്ള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഏറെ നഷ്ടബോധം തോന്നുന്ന കാര്യങ്ങളിൽ ഒന്ന് ഒരു പക്ഷേ ഇത്തരം ഷോപ്പുകളിൽ നിന്നുള്ള ഭക്ഷണ സാധനമായിരിക്കും. പാനി പൂരി, ആലൂ ടിക്ക, വടാ പാവ്, ദഹി പൂരി, പാവ് ബജി, ചോലെ ബട്ടൂരെ തുടങ്ങിയവ എല്ലാം വടക്കേ ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട സ്ട്രീറ്റ് ഫുഡുകളാണ്. മറ്റ് എന്തിനേക്കാളും പാനി പൂരിക്കാണ് പക്ഷേ കൂടുതൽ ആരാധകരുള്ളത്.

    മധുരവും എരിവും നിറഞ്ഞ പാനി പൂരി മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ആത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പശുവും കിടാവും ആസ്വദിച്ച് പാനി പൂരി കഴിക്കുന്നതാണ് വീഡിയോ. രുചികരമായ വഴിയോര ഭക്ഷ്യസാധനങ്ങൾക്ക് പേരു കേട്ട ഉത്തർപ്രദേശിലെ ലക്‌നൗവിലെ റെഡ് ഹിൽ കോൺവെന്റ് സ്കൂളിന് സമീപത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.










    View this post on Instagram






    A post shared by sree130920 (@sree130920)






    പാനി പൂരി വിൽക്കുന്ന ആളിൽ നിന്നും ഒരാൾ ഇവ വാങ്ങി അടുത്ത് തന്നെ നിൽക്കുന്ന പശുവിനും അതിന്റെ കിടാവിനും നേരിട്ട് നൽകുന്നതാണ് വീഡിയോയിൽ കാണുന്നത്. പശുവും കിടാവും വളരെ ആസ്വദിച്ച് ഇവ കഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാനാകുന്നതാണ്. വഴിയോരത്തെ ഭക്ഷണം എത്ര മനോഹരം എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിഷോർ കുമാറിന്റെ ‘ഇന്ദ്ഹാ ഹോ ഗയി’ എന്ന ഗാനവും പശ്ചാത്തലമായി വീഡിയോക്ക് നൽകിയിട്ടുണ്ട്.

    യുട്യൂബ് അഭിമുഖത്തിനിടെ പാന്റ്സ് ഇല്ലാതെ എ‌എം‌സി സിഇഒ ആദം ആരോൺ

    ഇതിനോടകം വൈറലായ വീഡിയോ 6 ലക്ഷത്തോളം ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ കണ്ടത്. ഏതാണ്ട് 70,000 ത്തോളം ലൈക്കും വീഡിയോക്ക് ലഭിച്ച് കഴിഞ്ഞിട്ടുണ്ട്. നിരവധി ആളുകളും പോസ്റ്റിന് താഴെ കമന്റുകളുമായി വന്നു. പാനിപൂരി നൽകുന്ന ആളുടെ കരുണയുള്ള മനസിനെ പുകഴ്ത്തുന്നതായിരുന്നു മിക്ക കമന്റുകളും. ഇത്തരം ആളുകൾക്ക് എല്ലാവിധ അനുഹ്രവും ലഭിക്കട്ടെയന്ന് ചിലർ കുറിച്ചു. വീഡിയോ തന്റെ ദിവസത്തെ മനോഹരമാക്കിയെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായങ്ങൾ.

    നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ ആളുകൾ വടിയെടുത്ത് അടിച്ച് ഓടിക്കുന്ന വീഡിയോകൾ പലപ്പോഴായി കാണാറുണ്ട്. എന്നാൽ ഇത്തരം പശുക്കളോട് ദയയും സ്നേഹവും കാണിക്കുന്നവരും ഉണ്ടെന്ന് തെളിയിക്കുന്നതാണ് വീഡിയോ.

    ทำไมเราต้องมานั่งขำอะไรแบบนี้ด้วยเนี่ย 5555555555555555 pic.twitter.com/peMruwBSm4



    മാസങ്ങൾക്ക് മുമ്പ് മോഡലിനെ പോലെ പാട്ടിന് അനുസരിച്ച് ചുവട് വെക്കുന്ന ഒരു പശുവിന്റെ ദൃശ്യവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെളളയും ബ്രൗണും നിറമുള്ള ഒരു പശു റോഡിലൂടെ മോഡലിനെ പോലെ കാറ്റ് വാക്ക് നടത്തുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഈ പശുവിന് പിന്നിലായി ഒരു കൂട്ടം മറ്റ് പശുക്കളെയും ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ എവിടെ നിന്ന് എപ്പോൾ ചിത്രീകരിച്ചതാണ് വീഡിയോ എന്നത് വ്യക്തമായിരുന്നില്ല. മോഡലിനെ പോലെയുള്ള പശുവിന്റെ നടത്തം ആളുകളിൽ ചിരി പടർത്തിയെങ്കിലും അംഗ വൈകല്യമുള്ള പശുവിന്റെ നടത്തമാണിത് എന്ന് കാണിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

    KeyWords: Pani Puri, Calf, Cow, Lucknow, UP, പശു, കിടാവ്, പാനി പൂരി, ഉത്തർപ്രദേശ്
    Published by:Joys Joy
    First published: