• HOME
  • »
  • NEWS
  • »
  • buzz
  • »
  • World's Most Tattooed Man | ശരീരം മുഴുവനും ടാറ്റൂ; 16 വര്‍ഷത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നിലനിര്‍ത്തി 51കാരൻ

World's Most Tattooed Man | ശരീരം മുഴുവനും ടാറ്റൂ; 16 വര്‍ഷത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നിലനിര്‍ത്തി 51കാരൻ

തല മുതല്‍ പാദം വരെ രണ്ട് തവണ ശരീരത്തില്‍ പച്ച കുത്തിയാണ് റിച്ച് ഇത് സാധിച്ചെടുത്തത്. അദ്ദേഹത്തിന്റെ കണ്‍പോളകളിലും മോണയിലും ചെവിയും ലിംഗത്തിലും വരെ ടാറ്റൂ ചെയ്തിട്ടുണ്ട്

 (Credits: YouTube)

(Credits: YouTube)

  • Last Updated :
  • Share this:
    കഴിഞ്ഞ 16 വര്‍ഷമായി ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത വ്യക്തി (most tattooed man) എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് (guinness world record) ഉടമയാണ് ഗ്രിഗറി പോള്‍ മക്ലാരന്‍. ലക്കി ഡയമണ്ട് റിച്ച് (lucky diamond rich) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ശരീരത്തില്‍ ടാറ്റൂകള്‍ പതിക്കാന്‍ 1000 മണിക്കൂറിലധികം സമയം ചെലവഴിച്ചാണ് റിച്ച്ഈ നേട്ടം സ്വന്തമാക്കിയത്.

    റെക്കോര്‍ഡ് അനുസരിച്ച്, തന്റെ ശരീരത്തിന്റെ മുഴുവൻ ഭാഗവും റിച്ച് ടാറ്റൂ കൊണ്ട് കവര്‍ ചെയ്തിട്ടുണ്ട്. തല മുതല്‍ പാദം വരെ രണ്ട് തവണ ശരീരത്തില്‍ പച്ച കുത്തിയാണ് റിച്ച് ഇത് സാധിച്ചെടുത്തത്. അദ്ദേഹത്തിന്റെ കണ്‍പോളകളിലും മോണയിലും ചെവിയും ലിംഗത്തിലും വരെ ടാറ്റൂ ചെയ്തിട്ടുണ്ട്.

    ന്യൂസിലന്‍ഡ് സ്വദേശിയാണ് റിച്ച്. സര്‍ക്കസുമായി ബന്ധപ്പെട്ട ചെയിന്‍സോ, വാളുകള്‍ വിഴുങ്ങല്‍, സൈക്ലിംഗ് തുടങ്ങിയ ആക്ടിവിറ്റികളിലും റിച്ചിന് താല്‍പ്പര്യമുണ്ട്. 16-ാം വയസ്സിലാണ് റിച്ച് സര്‍ക്കസില്‍ ചേര്‍ന്നത്. തന്റെ ആദ്യത്തെ ടാറ്റൂ ചെയ്യുന്നതും ആ സമയത്താണ്. അമ്മ അറിയാതിരിക്കാന്‍ വേണ്ടി തന്റെ ഇടുപ്പിലാണ് ആദ്യമായി ടാറ്റൂ ചെയ്തതെന്ന് റിച്ച് പറയുന്നുണ്ട്.

    Also Read- Soft Drinks | ശീതളപാനീയങ്ങളുടെ കുപ്പി മുഴുവനും നിറയ്ക്കാത്തത് എന്തുകൊണ്ട്?

    51കാരനായ അദ്ദേഹം ശരീരത്തില്‍ ടാറ്റൂ ചെയ്യുക മാത്രമല്ല, ചില ശരീരഭാഗങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പല്ലുകളെല്ലാം സില്‍വര്‍ വെനീറുകള്‍ കൊണ്ട് മാറ്റിയിട്ടുണ്ട്. പോസിറ്റീവ് പ്രതികരണങ്ങള്‍ക്കൊപ്പം ധാരാളം നെഗറ്റീവ് കമന്റുകളും ലഭിക്കാറുണ്ടെന്നും റിച്ച് വെളിപ്പെടുത്തുന്നുണ്ട്. താന്‍ മറ്റ് ആളുകളില്‍ നിന്ന് വ്യത്യസ്തനല്ലെന്നും എല്ലാവരെയും പോലെ തന്റെ ശരീരത്തില്‍ നിന്നും ചോര പൊടിയുമെന്നും അദ്ദേഹം പറയുന്നു.



    ശരീരമെമ്പാടും ടാറ്റൂ ചെയ്തു കൊണ്ട് പ്രശസ്തയായ കീര്‍സ്റ്റിന്‍ മില്ലിഗന്‍ എന്ന നര്‍ത്തകിയും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഏകദേശം 48 ലക്ഷം രൂപയാണ് അവര്‍ ഇതിനായി ചെലവഴിച്ചത്. 14 വയസ്സുള്ളപ്പോള്‍ ആണ് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോട് അവര്‍ക്ക് കമ്പം തുടങ്ങിയത്. 2014ലാണ് അവര്‍ ആദ്യമായി ടാറ്റൂ ചെയ്തത്. കൂടാതെ കീര്‍സ്റ്റിന്‍ തന്റെ മുലക്കണ്ണുകള്‍, നാവ്, മൂക്ക്, മൂക്കിന്റെ പാലം എന്നിവിടങ്ങളില്‍ സ്റ്റഡുകളും ഇട്ടിട്ടുണ്ട്. കൂടാതെ, അവര്‍ ബ്രെസ്റ്റ് ഇംപ്ലാന്റുകള്‍ക്കായി ഒരു വലിയ തുക ചെലവഴിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    താന്‍ ഒരു പിശാചാണെന്നാണ് നാട്ടുകാര്‍ പറയാറുള്ളതെന്ന് കീര്‍സ്റ്റിന്‍ പറയുന്നു. തെരുവിലൂടെ നടക്കുമ്പോള്‍ അപരിചിതര്‍ അടുത്ത് വന്ന് തന്റെ ടാറ്റൂകൾ ഇഷ്ടപ്പെടുന്നില്ല എന്ന് പറയാറുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ടിക്ടോക്കില്‍ 690,000ലധികം ഫോളോവേഴ്സുള്ള ആളാണ് കീര്‍സ്റ്റിന്‍. 2020 ല്‍ തൊണ്ടയില്‍ ഒരു പുഴുവിന്റെയും, പുറത്ത് ഹീബ്രു ഭാഷയിലെ എഴുത്തും കീര്‍സ്റ്റിന്‍ ടാറ്റൂ ചെയ്തിരുന്നു. ഒരു ഗെയ്ഷ പെണ്‍കുട്ടിയും ഒരു സ്‌കോര്‍പ്പിയോയും മറ്റ് ടാറ്റൂകളില്‍ ഉള്‍പ്പെടുന്നു. 2021ല്‍ കീര്‍സ്റ്റിന്‍ നെറ്റിയില്‍ ഒരു ചിത്രശലഭത്തെയും ടാറ്റൂ ചെയ്തിരുന്നു.
    Published by:Rajesh V
    First published: