ഓരോ വിജയത്തെയും വലിയ ആഘോഷമാക്കി കുട്ടികൾക്ക് ഊർജം പകരുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. തൃശ്ശൂർ വടക്കാഞ്ചേരി ചിറ്റണ്ട ജ്ഞാനോദയം സ്കൂളിലെ ലൂസി ടീച്ചറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം. അതിനു കാരണം ടീച്ചർ വിളിച്ചുനൽകിയ വിജയാഹ്ളാദ മുദ്രാവാക്യവുമാണ്.
ചെറുതുരുത്തിയിൽ നടന്ന വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും യു പി, അറബിക് വിഭാഗത്തിൽ മൂന്നാം സ്ഥാനാവുമാണ് ചിറ്റണ്ടി ജ്ഞാനോദയം സ്കൂൾ കരസ്ഥമാക്കിയത്.
സബ് ജില്ലാ കലോത്സവത്തിൽ ആദ്യമായാണ് മൂന്നു വിഭാഗങ്ങളുമായി ചിറ്റണ്ട സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കിയത്. സ്കൂളിന്റെ വിജയം അധ്യാപകരും കുട്ടികളും നാട്ടുകാരും ആഘോഷമാക്കി. അവർ വീജയികൾക്ക് സ്വീകരണം ഒരുക്കി. സ്കൂളിനടുത്തുള്ള ചിറ്റണ്ട സെന്ററിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ഘോഷയാത്ര സംഘടിപ്പിച്ചു.
Also Read-
'വമ്പൻമാരുടെ കുത്തക.... പൊളിച്ചടുക്കി ചിറ്റണ്ട'; ടീച്ചറുടെ വിജയാഹ്ളാദ മുദ്രാവാക്യം വൈറൽ
ഘോഷയാത്ര സ്കൂളിൽ എത്തിയതോടെ വിജയാഹ്ളാദ മുദ്രാവാക്യം വിളി രണ്ടാം ക്ലാസ്സിലെ അധ്യാപികയായ ലൂസി ടീച്ചർ ഏറ്റെടുത്തു.
'വമ്പന്മാരുടെ കുത്തക പൊളിച്ചടുക്കി ചിറ്റണ്ട 'എന്ന വിജയാഹ്ളാദ മുദ്രാവാക്യം ടീച്ചർ വിളിച്ചു നൽകി. ടീച്ചർ ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഏറ്റുചൊല്ലുന്നതുപോലെ കുട്ടികൾ ഏറ്റുവിളിച്ചു.
കഴിഞ്ഞ 25 വർഷമായി ചിറ്റണ്ട സ്കൂളിലെ രണ്ടാം ക്ലാസ് അധ്യാപികയാണ് ലൂസി ടീച്ചർ. കുട്ടികൾക്ക് വിജയാഹ്ളാദ മുദ്രാവാക്യം വിളിച്ചു നൽകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.