• HOME
  • »
  • NEWS
  • »
  • buzz
  • »
  • കൊറിയയിൽ ഒരുലക്ഷംരൂപയുടെ ഉള്ളികൃഷി; തണുപ്പിന്റെ ശക്തിയറിഞ്ഞതോടെ പാതിപേർക്കും ആ ഫ്ലോ അങ്ങു പോയി

കൊറിയയിൽ ഒരുലക്ഷംരൂപയുടെ ഉള്ളികൃഷി; തണുപ്പിന്റെ ശക്തിയറിഞ്ഞതോടെ പാതിപേർക്കും ആ ഫ്ലോ അങ്ങു പോയി

700 പേർ സെമിനാറിൽ പങ്കെടുത്തതിൽ 300 പേരാണ് കൊറിയയിലേക്ക് പോകാൻ താൽപര്യപ്പെട്ടത്.

Onion

Onion

  • Share this:
    കൊച്ചി: കൊറിയയിലെ (Korea) ഉള്ളികൃഷിക്ക് (Onion Farming) പോകാനായി തള്ളിക്കയറിയ മലയാളികളുടെ വാർത്തയായിരുന്നല്ലോ ദിവസങ്ങൾക്ക് മുൻപ് വൈറലായത്. ശമ്പളമൊക്കെ ഇഷ്ടപ്പെട്ട് തള്ളിക്കയറിയവരില്‍ പകുതിയും ജോലിഭാരവും കൊറിയയിലെ തണുപ്പുമെല്ലാം കോട്ടതോടെ പിൻവലിഞ്ഞു.

    ദക്ഷിണ കൊറിയയിൽ (South Korea) ഉള്ളികൃഷിക്ക് ആളെ വേണമെന്ന പരസ്യംകണ്ടു താൽപര്യം അറിയിച്ചവർക്കായി ഒഡേപെക് (odepec)നടത്തിയ സെമിനാറിൽ കൊച്ചിയിൽ 700 പേരാണ് പങ്കെടുത്തത്. എറണാകുളം ടൗൺഹാളിൽ രണ്ടു ബാച്ച് ആയിട്ടായിരുന്നു സെമിനാർ. കൊറിയയിലെ ഭക്ഷണം, താമസം, ഭാഷ, സംസ്കാരം, ജീവിത ചെലവ്, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് വിശദീകരിച്ചത്.

    രണ്ടോ മൂന്നോ മാസം തണുപ്പ് മൈനസ് 10 വരെയൊക്കെ പോകുമെന്നും അപ്പോഴും ജോലി മുടക്കാനാവില്ലെന്നും കേട്ടതോടെ പലർക്കും താൽപര്യം നഷ്ടപ്പെട്ടു. 700 പേർ പങ്കെടുത്തതിൽ 300 പേരാണ് കൊറിയയ്ക്കു പോകാൻ താൽപര്യപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടത്തിയ സെമിനാറിൽ ഉന്തും തള്ളും ഉണ്ടായതുപോലെ ഇവിടെയുണ്ടായില്ല.

    Also Read- കൊറിയയിൽ ഒരു മാസം ഒരുലക്ഷം രൂപ ശമ്പളത്തിൽ ഉളളികൃഷി ചെയ്യാൻ തള്ളിക്കയറി മലയാളികൾ

    ആളുകൾ ക്യൂ നിന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചിരുന്നു. ജോലിക്കു താൽപര്യമുള്ളവരുടെ ലിസ്റ്റ് ഒഡേപെക് തൊഴിൽ ദാതാക്കൾക്ക് നൽകും. അവരാണ് ആളെ തെരഞ്ഞെടുക്കുന്നത്. 100 ഒഴിവാണ് ഇപ്പോഴുള്ളത്. ആദ്യം ജോലിക്ക് പോകുന്നവരുടെ ജോലി വിലയിരുത്തി കൂടുതൽ പേർക്ക് അവസരം നൽകും. ഉള്ളിക്കൃഷിക്കായി ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുമുണ്ട്.

    100 ൽ 60 പേർ സ്ത്രീകളായിരിക്കണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും ഇന്നലെ പങ്കെടുത്തവരിൽ 100 ൽ താഴെ വനിതകളേ ഉണ്ടായുള്ളു. മറ്റു സംസ്ഥാനക്കാരെക്കൂടി ഉൾപ്പെടുത്തിയാണ് ഒഡേപെകിനോട് 100 പേരെ ആവശ്യപ്പെട്ടതെങ്കിലും മലയാളികൾ ഇടിച്ചുകയറിയതോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് അന്വേഷണം നടത്തുന്നില്ല.

    ജോലി സമയവും അവധിയെയും കുറിച്ച് അറിഞ്ഞതോടെയാണ് പലരും പിന്മാറാൻ തുടങ്ങിയത്. മാസത്തിൽ 28 ദിവസവും ജോലി ചെയ്യണം. മാസത്തിൽ ലഭിക്കുക രണ്ട് അവധി മാത്രം. ദിവസവും 9 മണിക്കൂറെങ്കിലും ജോലി ചെയ്യേണ്ടിവരും. ഇതൊക്കെ കേട്ടതോടെയാണ് പലരും പിൻവാങ്ങിയത്.

    Also Read- South Korea Job | കൊറിയയിൽ ഒരു ലക്ഷം രൂപ ശമ്പളം കേട്ട് ഉള്ളിക്കൃഷിക്ക് വളമിടാൻ മലയാളികളുടെ തള്ളിക്കയറ്റം

    പത്താം ക്ലാസ് യോഗ്യതയും കാർഷിക വൃത്തിയിൽ പരിചയമുള്ളവർക്ക് മുൻഗണനയുമാണ് ഒഡെപെക്ക് പ്രഖ്യാപിച്ചിരുന്നത്. 1.12 ലക്ഷം രൂപയാണ് മാസ ശമ്പളം.
    Published by:Rajesh V
    First published: