അഹമ്മദാബാദ്: വിവാഹത്തിന് പിന്നാലെ വേദിയിൽ വധുവിനെ ഉപേക്ഷിച്ച് വരനും കൂട്ടരും മടങ്ങി. ഗുജറാത്തിലെ ആനന്ദിന് സമീപം നപാഡ് വാന്തോ ഗ്രാമത്തിൽ വ്യാഴാഴ്ച നടന്ന വിവാഹചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വധുവിന്റെ ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണെന്നും ഇതിലൂടെ തന്റെ ആഡംബര കാറിന് പോകാനാകില്ലെന്ന കാരണം പറഞ്ഞാണ് വരൻ വധുവിനെ കൂട്ടാതെ മടങ്ങിയത്. അതേസമയം, വധുവിന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം മുഴുവൻ ഇവർ കൊണ്ടുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് വധുവിന്റെ വീട്ടുകാർ പ്രദേശത്തെ എൻ ജി ഒയുടെ സഹായം തേടി.
വല്ലഭ് വിദ്യാനഗർ സ്വദേശിയായ യുവാവുമായാണ് നപാഡ് സ്വദേശിയായ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മെയ് 12 വ്യാഴാഴ്ച വിവാഹദിവസം ആഡംബര കാറിലാണ് വരൻ വിവാഹവേദിയിലെത്തിയത്. എന്നാൽ, വേദിയിലെത്തിയത് മുതൽ ഇയാൾ വധുവിന്റെ ബന്ധുക്കളോട് ദേഷ്യപ്പെടുകയും അവരുമായി തർക്കത്തിലേർപ്പെടുകയുമായിരുന്നു. ഒടുവിൽ വരനെ അനുനയിപ്പിച്ച് ചടങ്ങുകൾ നടത്തിയെങ്കിലും അവ കഴിഞ്ഞതിന് പിന്നാലെ ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ചായി വരന്റെ പരാതി. തന്റെ കാറിന് ഇത്തരം മോശം റോഡുകളിലൂടെ വരാനാകില്ലെന്ന് പറഞ്ഞ് ബഹളംവെച്ച വരൻ ഒടുവിൽ വേദിയിൽ നിന്ന് വധുവിനെ കൂട്ടാതെ മടങ്ങുകയായിരുന്നു.
വധുവിന്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചതിനാൽ യുവതിയുടെ സഹോദരനാണ് വിവാഹ ചിലവുകൾ വഹിച്ചത്. വിവാഹചടങ്ങുകൾ അലങ്കോലമായതോടെ വധുവിന്റെ കുടുംബം പ്രദേശത്തെ എൻ ജി ഒയെ സമീപിച്ചത്. സംഭവത്തിൽ വരനെയും കുടുംബത്തെയും കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഫലം കണ്ടില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും എൻ ജി ഒ ഭാരവാഹികൾ പറഞ്ഞു.
വിവാഹദിനത്തിൽ ഷാരൂഖ് ഖാൻ സ്റ്റൈലിൽ വധുവിന്റെ പ്രൊപോസൽ; വീഡിയോ വൈറൽ
ഷാരൂഖ് ഖാന്റെ (Shah Rukh Khan) സ്റ്റൈലിൽ ഓടുന്ന കാറിന്റെ മുകളിൽ ഇരുന്നുകൊണ്ട് വധു തന്റെ ഭർത്താവിനോട് DDLJ (ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ) രീതിയിൽ വിവാഹാഭ്യർത്ഥന നടത്തിയ വീഡിയോ വൈറൽ. റിയ ചക്രവർത്തി അഭിനയിച്ച 2018 ലെ ബോളിവുഡ് ചിത്രമായ ജലേബിയിലെ ഒരു രംഗം പുനരാവിഷ്കരിക്കുമ്പോൾ, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച വധു, എസ്യുവിയുടെ ബോണറ്റിന് മുകളിൽ ഇരുന്നുകൊണ്ട് SRK യുടെ കൈയൊപ്പ് പതിഞ്ഞ ശൈലിയിൽ പ്രൊപ്പോസൽ നടത്തുന്നതാണ് വീഡിയോ.
Also read-
viral video|വിവാഹശേഷം തീകൊളുത്തി ദമ്പതികളുടെ ഫോട്ടോഷൂട്ട്! വീഡിയോ വൈറൽ
വീഡിയോയ്ക്ക് വ്യത്യസ്ത പ്രതികരണങ്ങൾ പങ്കുവെച്ചുകൊണ്ട് നെറ്റിസൺസ് കമന്റ് സെക്ഷനിൽ നിറഞ്ഞു. “ഇത് വളരെ ആവേശഭരിതമായിരിക്കുന്നു,” ഒരു ഉപയോക്താവ് തന്റെ പ്രതികരണത്തിൽ എഴുതി. മറ്റൊരാൾ ഓടുന്ന വാഹനത്തിന് മുകളിൽ ഇരിക്കുന്നത് നിയമപരമാണോ എന്ന് ചോദ്യമുയർത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.