• HOME
  • »
  • NEWS
  • »
  • buzz
  • »
  • Flood | പെരുവെള്ളത്തിൽ മുങ്ങി ആഡംബര കാറുകൾ; മഴക്കെടുതിയുടെ വീഡിയോ വൈറൽ

Flood | പെരുവെള്ളത്തിൽ മുങ്ങി ആഡംബര കാറുകൾ; മഴക്കെടുതിയുടെ വീഡിയോ വൈറൽ

ലെക്‌സസ് എൻഎക്‌സ് എസ്‌യുവിയും ലെക്‌സസ് സെഡാൻ, ബെന്റ്‌ലി ബെന്റയ്‌ഗ, ഓഡി ക്യൂ5, ലാൻഡ് റോവർ തുടങ്ങിയ കാറുകളാണ് വെള്ളത്തിൽപ്പെട്ടത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    പെരുമഴയ്‌ക്ക്‌ എന്ത് ആഡംബരം എന്നല്ലേ? കോടികൾ മുടക്കി പലരും സ്വന്തമാക്കിയ ആഡംബര കാറുകൾ പെരുമഴയത്ത് (heavy rains) മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ ബെംഗളൂരുവിൽ (Bengaluru) നിന്നും വൈറലായി മാറുകയാണ്. കോടികൾ വിലമതിക്കുന്ന ബെന്റ്‌ലിയും ലെക്സസും ഉൾപ്പെടെയുള്ള ആഡംബര കാറുകൾ ബെംഗളൂരു വെള്ളപ്പൊക്കത്തിൽ മുങ്ങിയതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. പാർക്ക് ചെയ്‌തിരിക്കുന്ന ബെന്റ്‌ലി, ലെക്‌സസ് മോഡലുകൾ ഏതാണ്ട് പൂർണ്ണമായും വെള്ളത്തിനടിയിലായതായി ഇതിൽ കാണാം.

    വെള്ളത്തിനടിയിലായ കാറുകളിൽ ലെക്‌സസ് എൻഎക്‌സ് എസ്‌യുവിയും ലെക്‌സസ് സെഡാൻ, ബെന്റ്‌ലി ബെന്റയ്‌ഗ, ഓഡി ക്യൂ5, ലാൻഡ് റോവർ എന്നിവയും ഉൾപ്പെടുന്നു. വിഡബ്ല്യു പോളോ, ഹോണ്ട സിവിക് എന്നിവയാണ് വെള്ളത്തിനടിയിലായ മറ്റ് കാറുകൾ.

    കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിന്റെ ചില ഭാഗങ്ങൾ രണ്ടാം ദിവസവും വെള്ളത്തിനടിയിൽ തുടരുന്നു.



    ബെല്ലന്തൂർ, വൈറ്റ്ഫീൽഡ്, ഔട്ടർ റിംഗ് റോഡ്, ബിഇഎംഎൽ ലേഔട്ട്, സർജാപുര റോഡ് എന്നിവയാണ് നഗരത്തിലെ പ്രധാന ദുരിതബാധിത പ്രദേശങ്ങൾ. സെപ്റ്റംബർ 9 വരെ കർണാടകയിൽ കൂടുതൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.

    കഴിഞ്ഞ ദിവസം രാവിലെയാണ് രാവിലെയാണ് എഡ്‌ടെക് സ്ഥാപനമായ അൺകാഡമിയുടെ സിഇഒ ഗൗരവ് മുഞ്ജലിനെയും കുടുംബത്തെയും വളർത്തുനായയെയും ബംഗളൂരുവിലെ അവരുടെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചത്. ട്രാക്ടറിൽ നിൽക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ 'ഡയറക്ട് മെസേജ്' ചെയ്യാൻ അദ്ദേഹം ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ടു.

    ബെംഗളൂരുവിലെ യെമാലൂർ ഏരിയയിലെ ടെക്കികൾ ട്രാക്ടറിൽ കയറി യാത്രചെയ്ത് ജോലിക്കെത്തിയത് വാർത്തയായിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിനിടെ ബെംഗളൂരുവിലെ യെമലൂർ പ്രദേശത്തെ ഓഫീസുകളിൽ എത്താൻ ഐടി കമ്പനികളിലെ നിരവധി ജീവനക്കാരാണ് ട്രാക്ടറുകൾ ഉപയോഗിക്കുന്നത്. '50 രൂപയ്ക്ക് ട്രാക്ടറുകൾ ഇറക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്', നാട്ടുകാർ എഎൻഐയോട് പറഞ്ഞു. അതിനിടെ, ബെംഗളൂരുവിൽ മഴയും വെള്ളക്കെട്ടും മൂലം 225 കോടി രൂപയുടെ നഷ്ടം ഉണ്ടായതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഐടി കമ്പനികൾക്ക് ഉറപ്പ് നൽകി.

    Summary: A scene from Bengaluru shows luxury cars submerged in deep waters with no respite to heavy rains. The place has been in the news where techies were seen hiring tractors to reach office. Transportation has been heavily hit in these areas and the Chief Minister has intervened to take necessary steps to counter the issue
    Published by:user_57
    First published: