• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആഡംബരത്തിന്റെ അവസാനവാക്ക് 'നെഫര്‍റ്റിറ്റി'; നവംബറില്‍ കടലില്‍ ഇറക്കുമെന്ന് മുഖ്യമന്ത്രി

News18 Malayalam
Updated: October 14, 2018, 4:46 PM IST
ആഡംബരത്തിന്റെ അവസാനവാക്ക് 'നെഫര്‍റ്റിറ്റി'; നവംബറില്‍ കടലില്‍ ഇറക്കുമെന്ന് മുഖ്യമന്ത്രി
News18 Malayalam
Updated: October 14, 2018, 4:46 PM IST
തിരുവനന്തപുരം: വിനോദസഞ്ചാരമേഖലക്ക് ഉണര്‍വേകാന്‍ ആഡംബരജലയാനമായ 'നെഫര്‍റ്റിറ്റി' എത്തുന്നു. കേരളത്തില്‍ ഇതുവരെയുള്ള ഉല്ലാസനൗകകളെക്കാള്‍ മികച്ച സൗകര്യമാണ് 'നെഫര്‍റ്റിറ്റി'യില്‍ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.



16.14കോടി രൂപ ചെലവഴിച്ച് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് 'നെഫര്‍റ്റിറ്റി' ഒരുക്കിയിരിക്കുന്നത്. നവംബറോടെ കടലില്‍ ഇറക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചി കേന്ദ്രീകരിച്ചാകും സര്‍വീസെന്നും മുഖ്യമന്ത്രി അറിയിച്ചു.



48.5മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയുമുള്ള ഈ മൂന്ന് നില യാനത്തില്‍ ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, കളിസ്ഥലം, 3D തിയേറ്റര്‍, എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ശീതീകരിച്ച ഈ യാനം മീറ്റിംഗുകള്‍, ആഘോഷങ്ങക്കും ഉപയോഗിക്കാം.




Loading...

സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ എന്നിവയും യാനത്തിലുണ്ട്. തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും സര്‍വീസ് നടത്താം.

First published: October 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...