നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആഡംബരയാത്രയൊരുക്കി ഉല്ലാസബോട്ടുകൾ; ദുബായിയിൽ വിനോദസഞ്ചാര മേഖല ഉണർന്നു തുടങ്ങുന്നു

  ആഡംബരയാത്രയൊരുക്കി ഉല്ലാസബോട്ടുകൾ; ദുബായിയിൽ വിനോദസഞ്ചാര മേഖല ഉണർന്നു തുടങ്ങുന്നു

  പണം ചെലവഴിക്കാൻ തയ്യാറായവർക്ക് വളരെ സുരക്ഷിതമായ സൗകര്യം തന്നെയാണ് ദുബായിയിൽ ഉല്ലാസബോട്ടുകൾ ഒരുക്കുന്നത്

  Image REUTERS

  Image REUTERS

  • Share this:
   പണം കൈയിലുള്ളവർക്ക് ആഡംബരപൂർണമായ വിനോദയാത്രാ സൗകര്യങ്ങൾ ലഭ്യമാകുന്ന കാര്യത്തിൽ വർഷങ്ങൾക്ക് മുമ്പുതന്നെ പ്രസിദ്ധി നേടിയ സ്ഥലമാണ് ദുബായ്. കോവിഡ് മഹാമാരിയുടെ മധ്യത്തിലും അത്തരമൊരു ആഡംബര സൗകര്യം വിനോദയാത്രികർക്ക് ലഭിക്കുകയാണ് ദുബായിയിൽ - ഉല്ലാസബോട്ടുകളാണ് അവ. "സ്വകാര്യമായി സമയം ചെലവഴിക്കാൻ കഴിയുന്ന ഇടമാണ് ഉല്ലാസബോട്ടുകൾ. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം മാത്രം യാത്ര ചെയ്യാൻ കഴിയുന്ന സൗകര്യം ആയതിനാൽ കോവിഡ് കാലത്ത് ഏറ്റവും ഉചിതമായ സേവനമാണ് ഇത്", ദുബായിയിൽ ജീവിക്കുന്ന സൗദി പൗരയായ 36 വയസുകാരി നദ നയീം പറയുന്നു. ഡസൻ കണക്കിന് ഉല്ലാസബോട്ടുകളാണ് ദിവസവും യു എ ഇയിലെ കടലിലൂടെയും കനാലുകളിലൂടെയും ദ്വീപുകളിലൂടെയും ഒഴുകി നീങ്ങുന്നത്. "എത്രയോ കാലത്തിന് ശേഷം നിങ്ങൾക്ക് ശ്വസിക്കുന്നതായി തോന്നും. ഒരു വലിയ യാത്ര പോയ അനുഭൂതി നിങ്ങൾക്ക് അനുഭവിക്കാം", നദ പറയുന്നു. കഴിഞ്ഞ വർഷം കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം നദ സ്വദേശത്തേക്ക് പോയിട്ടില്ല.

   പണം ചെലവഴിക്കാൻ തയ്യാറായവർക്ക് വളരെ സുരക്ഷിതമായ സൗകര്യം തന്നെയാണ് ദുബായിയിൽ ഉല്ലാസബോട്ടുകൾ ഒരുക്കുന്നത്. "ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ വളരെ സുരക്ഷിതവും നിയന്ത്രണങ്ങൾക്ക് വിധേയവുമായ വിനോദസഞ്ചാര സൗകര്യങ്ങളാണ് ജനങ്ങൾ ആഗ്രഹിച്ചത്", ഉല്ലാസബോട്ടുകളിൽ സേവനം ഒരുക്കുന്ന റോയൽ സ്റ്റാർട്ട് കമ്പനിയുടെ മാനേജർ മുഹമ്മദ് അൽ സയ്യദ് പറയുന്നു.

   Also Read-Explained: കടുത്ത കോവിഡ് ലക്ഷണങ്ങൾ ഉള്ളവ‍ർക്ക് കൂടുതൽ പ്രതിരോധശേഷി ലഭിക്കുമോ? രോഗമുക്തരായവർ സുരക്ഷിതരാണോ?

   "എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത്. ബോട്ടുകൾ കൃത്യമായി സാനിറ്റൈസ് ചെയ്യുന്നുണ്ട്.", അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ 70 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് സേവനം നടത്താനാണ് അനുമതി ലഭിച്ചിട്ടുള്ളത്. 42 മീറ്റർ ദൈർഘ്യമുള്ള ഉല്ലാസബോട്ടുകളിൽ പരമാവധി 80 യാത്രികരെ വരെ ഉൾക്കൊള്ളിക്കാം. 3 മണിക്കൂർ യാത്രയ്ക്ക് ഏതാണ്ട് 36,000 രൂപയാണ് ചെലവ്. "ആളുകൾ യാത്ര ചെയ്യാനും സ്ഥലങ്ങൾ കാണാനുമൊക്കെ ആഗ്രഹിക്കുന്നു. അവർക്ക് വേണ്ടത് ഉല്ലാസയാത്രകളും വിശ്രമവുമാണ്", സയ്യദ് പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി ഉല്ലാസബോട്ടുയാത്ര സംബന്ധിച്ച വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിച്ചു വരുന്ന ആളാണ് സയ്യദ്.

   Also Read-ഹെഡ്ഫോൺ, ഇയർബഡ്സ് ഉപയോ​ഗം കുട്ടികളിലെ ശ്രവണ സംവിധാനത്തിന്റെ വളർച്ച തടയുമെന്ന് പഠനം

   കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ വ്യാപനത്തിൽ കുറവുണ്ടായ ഘട്ടത്തിൽ തന്നെ മറ്റു പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി വിനോദയാത്രികരെ സ്വാഗതം ചെയ്യാൻ ദുബായ് തീരുമാനിച്ചിരുന്നു. എമിറേറ്റ്സിലെ ജീവിതം ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രവർത്തനം ആരംഭിച്ചു. ബീച്ചുകളെല്ലാം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. യു എ ഇയിൽ വളരെ വേഗത്തിലാണ് വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിച്ചത്. എങ്കിലും മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക മുതലായ അടിസ്ഥാന നിയന്ത്രണങ്ങൾ ഇപ്പോഴും കർശനമായി തന്നെ തുടരുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}