ഇന്റർഫേസ് /വാർത്ത /Buzz / 'ടിനി,താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം, വെറും അമ്മായി കളി കളിക്കരുത്'; സംവിധായകന്‍ എംഎ നിഷാദ്

'ടിനി,താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം, വെറും അമ്മായി കളി കളിക്കരുത്'; സംവിധായകന്‍ എംഎ നിഷാദ്

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം. വെറും അമ്മായി കളി കളിക്കരുത്. കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ. കമോൺ ടിനി. കമോൺ

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം. വെറും അമ്മായി കളി കളിക്കരുത്. കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ. കമോൺ ടിനി. കമോൺ

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം. വെറും അമ്മായി കളി കളിക്കരുത്. കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ. കമോൺ ടിനി. കമോൺ

  • Share this:

മലയാള സിനിമയില്‍ ലഹരി ഉപയോഗത്തിനെപറ്റിയുളള വാര്‍ത്തകളാണ് ഇപ്പോള്‍ സജീവമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ പ്രതികരിക്കുന്നതും വാർത്തകളിൽ ഇടം നേടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിനിമയിലെ ലഹരിയ്ക്കെതിരെ നടന്‍ ടിനി ടോം പറഞ്ഞ കാര്യങ്ങള്‍ ഏറെ വിവാദമായിരുന്നു.

തന്‍റെ മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നുവെക്കുകയായിരുന്നുവെന്ന് നടൻ പറഞ്ഞിരുന്നു. സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാ നാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു.  താരത്തിന്റെ ഈ തുറന്നു പറച്ചൽ ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. പല പ്രമുഖരും ഇതിനു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഇപ്പോഴിതാ  സംവിധായകന്‍ എംഎ നിഷാദും  രംഗത്ത് വന്നിരിക്കുകയാണ്. ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണം. അയാൽ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ. അതു കൊണ്ടാണ് അയാൾ പരസ്യമായി ഇതെല്ലാം വിളിച്ച് പറഞ്ഞതെന്ന്  എംഎ നിഷാദ് പറഞ്ഞു.

Also read-‘ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയൊന്നും അമ്മ’യുടെ പക്കലില്ല‌’; ബാബുരാജിന്റെ പ്രസ്‌താവന തള്ളി ഇടവേ‌ള ബാബു‌

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സുഹൃത്തുക്കളെ,നമ്മൾ ടിനിടോമിന് ധൈര്യം കൊടുക്കണം. അദ്ദേഹം പറഞ്ഞ പേരുകൾ പുറത്ത് വിടാൻ #comeontinitom  എന്ന ഹാഷ് ടാഗ് കാമ്പെയിനിന് തുടക്കമിടാം. ടിനി ടോം എന്ന നടൻ,കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു. തീർച്ചയായും അതൊരു ചർച്ചാ വിഷയം തന്നെ. ഇനി ടിനി ടോം ,സാമൂഹിക പ്രതിബദ്ധത കാണിക്കണം. അയാൽ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ. അതു കൊണ്ടാണ് അയാൾ പരസ്യമായി വിളിച്ച് പറഞ്ഞത്.

ടിനി,താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും  പുറത്ത് വിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം. വെറും അമ്മായി കളി കളിക്കരുത്. കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ. കമോൺ ടിനി. കമോൺ

ഈ വിഷയത്തില്‍ ന്യൂസ് 18  നടത്തിയ ചര്‍ച്ചയുടെ ഭാഗം അടക്കമാണ് എംഎ നിഷാദ് ഈ കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്.

First published:

Tags: Actor Tini Tom, Facebook post