നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • രാഹുലിന്റേത് സ്വന്തം പടയാൽ നിരന്തരം വഞ്ചിക്കപ്പെട്ട പടനായകന്റെ പിന്മടക്കമെന്ന് എം ബി രാജേഷ്

  രാഹുലിന്റേത് സ്വന്തം പടയാൽ നിരന്തരം വഞ്ചിക്കപ്പെട്ട പടനായകന്റെ പിന്മടക്കമെന്ന് എം ബി രാജേഷ്

  'ആ ദുരന്ത നാടകത്തിന്റെ അടുത്ത രംഗം നാമജപത്തിന്റെ ഹാങ്ങോവർ വിട്ടുമാറാത്ത കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലായിരിക്കും'

  MB Rajesh

  MB Rajesh

  • News18
  • Last Updated :
  • Share this:
   രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞത് സംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പുമായി പാലക്കാട് മുൻ എം പി എംബി രാജേഷ്. സ്വന്തം പടയാൽ നിരന്തരം വഞ്ചിക്കപ്പെട്ട പടനായകന്റെ പിൻമടക്കമാണതെന്ന് രാജേഷ് കുറിച്ചു. പടനായകൻ ഉപേക്ഷിച്ചു പോയ ലക്ഷ്യബോധമില്ലാത്ത പടയാളികൾ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുകയും ശത്രു പാളയത്തിലേക്ക് കൂട്ടത്തോടെ കൂറുമാറുകയും ചെയ്യുന്ന കറുത്ത നാടകങ്ങളാണിപ്പോൾ കർണാടകയിലും മറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ആ ദുരന്ത നാടകത്തിന്റെ അടുത്ത രംഗം നാമജപത്തിന്റെ ഹാങ്ങോവർ വിട്ടുമാറാത്ത കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലായിരിക്കുമെന്നും എം ബി രാജേഷ് കുറിക്കുന്നു.

   കോണ്‍ഗ്രസിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന രാജേഷ്, ബിജെപിയെ തടയാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നും എഴുതുന്നു. ‘സംഘപരിവാറിനെതിരെ ആഴത്തിലുള്ള പ്രത്യയശാസ്ത്ര സമരം വേണം. സമസ്ത മേഖലകളിലും. ആ ശ്രമത്തിൽ താൻ തീർത്തും ഒറ്റപ്പെട്ടു പോയെന്ന് രാഹുല്‍ ഗാന്ധി പറയുമ്പോൾ കോൺഗ്രസിന് അതാവില്ലെന്ന് വ്യക്തം. ആർക്കാണ് ആ പ്രത്യയശാസ്ത്ര വ്യക്തതയും ദാർഡ്യവും ഉള്ളത്? ഇടതു പക്ഷത്തിന് എന്നാണുത്തരം. സീറ്റിന്റെ എണ്ണത്തിലും വോട്ടിന്റെ എണ്ണത്തിലും ഇടതുപക്ഷം കോൺഗ്രസിനേക്കാൾ തീരെ ചെറിയതെന്നതിൽ തർക്കിക്കാനൊന്നുമില്ല. എന്നാൽ സംഘപരിവാറിനെതിരായി പോരാടാനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രത്യയശാസ്ത്രം ഇടതു പക്ഷത്തിന്റേതാണ്’- രാജേഷ് കുറിച്ചു.

   ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം   First published:
   )}