നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അധ്യാപക തസ്തികയിലേക്ക് അപേക്ഷകനായി സച്ചിൻ ടെൻഡുൽക്കറുടെ മകൻ എം‌എസ് ധോണി

  അധ്യാപക തസ്തികയിലേക്ക് അപേക്ഷകനായി സച്ചിൻ ടെൻഡുൽക്കറുടെ മകൻ എം‌എസ് ധോണി

  പ്രസ്തുത ഉദ്യോഗാര്‍ത്ഥി അഭിമുഖത്തിനായി ഹാജരാകാതിരുന്നപ്പോഴാണ് ഈ രസകരമായ സംഭവം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്.

  M S Dhoni

  M S Dhoni

  • Share this:
   വളരെ രസകരമായ ഒരു സംഭവവികാസമാണ് ഈയടുത്ത് ചത്തീസ്ഗഢില്‍ അധ്യാപക തസ്തിക നിയമനവുമായി ബന്ധപ്പെട്ട് നടന്നത്. ഒരു വശത്ത് 14850 അധ്യാപകരെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ തടസ്സപ്പെട്ട ആശങ്കയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അസ്വസ്ഥരായിരിക്കുന്‌പോഴാണ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി മഹേന്ദ്ര സിംഗ് ധോണി എന്ന പേരില്‍ വ്യാജന്‍ ജോലിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

   ചത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് അധ്യാപക തസ്തികയിലേക്ക് അപേക്ഷ നല്‍കിയ ധോണി തന്റെ പിതാവിന്റെ പേര് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നാണ് നല്‍കിയതെന്നുള്ളതാണ് ഏറെ രസകരം. അപേക്ഷകന്‍ പ്രസ്തുത ജോലിക്ക് തെരെഞ്ഞെടുക്കുന്നതിന് മുന്നോടിയായുള്ള ഇന്റര്‍വ്യൂവിന് യോഗ്യത നേടുകയും അതനുസരിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായ മഹേന്ദ്ര സിംഗ് ധോണിയെ ഉദ്യോഗസ്ഥര്‍ അഭിമുഖത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തു. പ്രസ്തുത ഉദ്യോഗാര്‍ത്ഥി അഭിമുഖത്തിനായി ഹാജരാകാതിരുന്നപ്പോഴാണ് ഈ രസകരമായ സംഭവം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്.

   15 അപേക്ഷകരെ വെള്ളിയാഴ്ച അഭിമുഖം നടത്തേണ്ടതായിരുന്നു. മഹേന്ദ്ര സിംഗ് ധോണി ഹാജരാകാതിരുന്നപ്പോഴാണ് അത് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചത്. അവര്‍ ആപ്ലിക്കേഷനില്‍ തന്നിട്ടുള്ള നമ്പറിലേക്ക് വിളിക്കുകയും ഫോണ്‍ എടുക്കാതിരുന്നതിനാല്‍ അപേക്ഷ വ്യാജമാണെന്ന് കണക്കാക്കുകയും ചെയ്തു. വ്യത്യസ്ത കുടുംബപ്പേരുകളുള്ള ഒരു കുടുംബത്തിലെ ഒരാളുടെ പേര് രണ്ട് പ്രശസ്ത ക്രിക്കറ്റ് താരങ്ങളുടെ പേരുകളുമായി പൊരുത്തപ്പെടുന്നതിനാല്‍ത്തന്നെ ഈ ആപ്ലിക്കേഷന്‍ വ്യാജമാണെന്നത് വളരെ വ്യക്തമാണ്.

   സാമൂഹ്യ മാധ്യങ്ങള്‍ ആഘോഷപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ് ഈ വാര്‍ത്ത. എം എസ് ധോണി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനോ എന്ന സാമൂഹ്യ മാധ്യമത്തിലെ ചര്‍ച്ച വലിയ ചിരി പടര്‍ത്തുന്നതാണ്. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്ത് വരുന്നത്. ക്രിക്കറ്റ് കളിയൊക്കെ നിര്‍ത്തി എം എസ് ധോണി അധ്യാപകനാകാന്‍ പോവുകയാണോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്.

   ഉദ്യോഗാര്‍ത്ഥി സമര്‍പ്പിച്ച അപേക്ഷ പ്രകാരം, എം എസ് ധോണി, സി എസ് വി സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. വിവരം പുറത്തുവന്നയുടനെ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും വാര്‍ത്ത വൈറലാവുകയുമായിരുന്നു. ഈ വ്യാജ ഉദ്യോഗാര്‍ത്ഥിക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തുകയാണ് അധികാരികള്‍.

   അപേക്ഷ വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും, എങ്ങനെയാണ് മറ്റു നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്റര്‍വ്യൂ വരെ എത്തിയത് എന്നതാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. പ്രസ്തുത സംഭവത്തിനെതിരെ പോലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തുകയും അന്വേഷണം നടക്കുകയും ചെയ്താല്‍, ഈ സംഭവം മുഴുവനും എങ്ങനെയാണുണ്ടായതെന്ന് കാണുന്നത് നല്ല രസകരമായിരിക്കും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇത് തീര്‍ത്തും വൈറലാകാനായി ആരോ മന:പൂര്‍വം നിര്‍മ്മിക്കുകയും ആളുകള്‍ അത് ആഘോഷിക്കുകയും ചെയ്യുന്നതാകാം.
   Published by:Sarath Mohanan
   First published:
   )}