• HOME
  • »
  • NEWS
  • »
  • buzz
  • »
  • M SWARAJ EXPRESSES HAPPINESS IN MUTHOOT FINANCE AGITATION BY CITU

മുതലാളിത്തത്തിന്റെ പക്കമേളക്കാർ ഒരുപാട് അദ്ധ്വാനിച്ചിട്ടും സമൂഹം സമരത്തിനൊപ്പം നിന്നു; മുത്തൂറ്റ് സമരത്തെക്കുറിച്ച് എം. സ്വരാജ് MLA

സാമൂഹ്യ മാധ്യമങ്ങളിലൂടെ മൂത്തൂറ്റ് സമരത്തെ പരിഹസിച്ചും മുതലാളിക്ക് വിടുവേല ചെയ്തും സായൂജ്യമടഞ്ഞ ചുരുക്കം ചില മനോവൈകൃതക്കാർക്ക് ലഭിച്ച മുഖമടച്ചുള്ള അടിയാണ് ഈ സമരത്തിന്റെ ചരിത്ര വിജയമെന്നും സ്വരാജ്

എം. സ്വരാജ്

എം. സ്വരാജ്

  • Share this:
    മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് എം. സ്വരാജ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടു മാസത്തോളം നീണ്ടു നിന്ന സമരം ഹൈക്കോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായത്. മാനേജ്മെന്റ് ഉം CITU പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു. ഇന്നു മുതൽ മുത്തൂറ്റിന്റെ എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവർത്തിക്കുമെന്നും സ്വരാജ് പറഞ്ഞു. അടിമവേലയ്ക്കെതിരായ തൊഴിലാളി സമരത്തെ കേരളം ഒറ്റക്കെട്ടായാണ് പിന്തുണച്ചത് . മാന്യമായ സേവന വേതന വ്യസ്ഥകൾക്കു വേണ്ടി തൊഴിലാളികൾ നടത്തിയ സമരം അഭിമാനത്തോടെ ജോലി ചെയ്ത് ജീവിയ്ക്കാൻ വേണ്ടിയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മൂത്തൂറ്റ് സമരത്തെ പരിഹസിച്ചും മുതലാളിക്ക് വിടുവേല ചെയ്തും സായൂജ്യമടഞ്ഞ ചുരുക്കം ചില മനോവൈകൃതക്കാർക്ക് ലഭിച്ച മുഖമടച്ചുള്ള അടിയാണ് ഈ സമരത്തിന്റെ ചരിത്ര വിജയമെന്നും സ്വരാജ് പറഞ്ഞു.

    എം. സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

    മഹത്തായ തൊഴിലാളി സമരത്തിന്റെ അനിവാര്യമായ വിജയം.

    എം.സ്വരാജ്.

    അൻപത്തിരണ്ടു ദിവസം നീണ്ടു നിന്ന മുത്തൂറ്റ് ഫിനാൻസിലെ ഐതിഹാസികമായ തൊഴിലാളി സമരത്തിന് ചരിത്ര വിജയം. കേരളത്തിന്റെ സമീപ ചരിത്രത്തിലെ ഏറ്റവും ആവേശോജ്ജ്വലമായ ഒരു തൊഴിലാളി സമരമായിരുന്നു മുത്തൂറ്റിലേത്.
    രണ്ടു മാസത്തോളം നീണ്ടു നിന്ന സമരം ഹൈക്കോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ ( 10-10 - 19 ) നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായത്. മാനേജ്മെന്റ് ഉം CITU പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു. ഇന്നു മുതൽ മുത്തൂറ്റിന്റെ എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവർത്തിക്കും.

    സമരത്തിൽ തൊഴിലാളികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം നേടിയെടുത്തു കൊണ്ടാണ് സമരം അവസാനിച്ചത്. മുത്തൂറ്റിൽ നിയമാനുസൃത മിനിമം വേതനം നൽകാമെന്ന് മാനേജ്മെൻറ് സമ്മതിച്ചു. പ്രതിമാസ ഇടക്കാല ആശ്വാസമായി 500 രൂപ നൽകാനും തീരുമാനമായി. ഈ മാസം (ഒക്ടോബർ ) മുതൽ തന്നെ എല്ലാ തൊഴിലാളികൾക്കും ഈ വർദ്ധനവ് ലഭിക്കും. തടഞ്ഞുവെച്ചിരുന്ന 25% വാർഷിക ഇൻക്രിമെന്റ് 1 - 4 - 19 മുതൽ മുൻകാല പ്രാബല്യത്തോടെ ഉടൻ വിതരണം ചെയ്യും. 2018-19 ലെ വാർഷിക ബോണസ് ഉടനേ നൽകും, സർട്ടിഫൈഡ് സ്റ്റാൻഡിംഗ് ഓർഡർ നടപ്പാക്കും,
    പിരിച്ചുവിട്ടവരും സസ്പെന്റ് ചെയ്യപ്പെട്ടവരുമായ എല്ലാ തൊഴിലാളികളെയും തിരിച്ചെടുക്കും.
    മേൽ പറഞ്ഞവ ഉൾപ്പെടെയുള്ള സമരത്തിലെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു കൊണ്ടാണ് സമരം ഒത്തുതീർപ്പായത്.

    അടിമവേലയ്ക്കെതിരായ തൊഴിലാളി സമരത്തെ കേരളം ഒറ്റക്കെട്ടായാണ് പിന്തുണച്ചത് . മാന്യമായ സേവന വേതന വ്യസ്ഥകൾക്കു വേണ്ടി തൊഴിലാളികൾ നടത്തിയ സമരം അഭിമാനത്തോടെ ജോലി ചെയ്ത് ജീവിയ്ക്കാൻ വേണ്ടിയാണ്.
    സാമൂഹ്യ മാധ്യമങ്ങളിലൂടെ മൂത്തൂറ്റ് സമരത്തെ പരിഹസിച്ചും മുതലാളിക്ക് വിടുവേല ചെയ്തും സായൂജ്യമടഞ്ഞ ചുരുക്കം ചില മനോവൈകൃതക്കാർക്ക് ലഭിച്ച മുഖമടച്ചുള്ള അടിയാണ് ഈ സമരത്തിന്റെ ചരിത്ര വിജയം.

    നുണപ്രചരണങ്ങളും , അപഹാസ്യനാടകങ്ങളും , മുത്തൂറ്റ് കേരളം വിട്ടു പോകുമെന്ന കരച്ചിലുമൊക്കെയായി മുതലാളിത്തത്തിന്റെ പക്കമേളക്കാർ ഒരുപാട് അദ്ധ്വാനിച്ചിട്ടും തൊഴിലാളി വിരുദ്ധത മാത്രം കൈമുതലാക്കിയവരുടെ അസത്യ പ്രചരണങ്ങളെ തള്ളിയാണ് സമൂഹം സമരത്തിനൊപ്പം നിന്നത്.

    ഈ ചരിത്ര വിജയം എല്ലാ രംഗങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആവേശമാണ്‌. 52 ദിവസം എല്ലാ പ്രതികൂല ഘടകങ്ങളെയും ചെറുത്തു നിന്ന , സമരഭൂമിയിൽ അടിയുറച്ചു നിന്നു പൊരുതിയ മുത്തൂറ്റിലെ തൊഴിലാളി സഖാക്കളെ അഭിവാദ്യം ചെയ്യുന്നു.
    First published:
    )}