തിരുവനന്തപുരം: കൊലചെയ്യപ്പെട്ടതിന്‍റെ രണ്ടാം വാർഷികത്തിൽ മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ അനുസ്മരിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. 'തിരുവനന്തപുരത്തു നടന്ന അൾട്ട്യൂസ് ക്യാമ്പിൽ വച്ചാണ് പ്രിയ സഖാവ് അഭിമന്യുവിനെ ഞാൻ കാണുന്നത് . ആ ക്യാമ്പിൽ പങ്കെടുത്ത മിടുക്കനായ ഒരു വിദ്യാർത്ഥി ആയിരുന്നു അഭിമന്യു . ഈ ക്യാമ്പിലെ ചർച്ചയിൽ എന്നോട് വളരെ ശ്രദ്ധേയമായ ചില ചോദ്യങ്ങൾ അഭിമന്യു ചോദിച്ചു. ഒപ്പം നിന്ന് ഫോട്ടോയും എടുത്തു . നിഷ്കളങ്കത ആയിരുന്നു ആ കുഞ്ഞു സഖാവിന്റെ മുഖമുദ്ര. അവന്റെ പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്'- എം.എ ബേബി പറഞ്ഞു.
എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപംമഹാരാജാസിന്റെയും വട്ടവടയുടെയും പ്രിയ സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് രണ്ടു വർഷം.
2018 ജൂലെ രണ്ടിന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് എസ്‌ഡിപിഐ--ക്യാമ്പസ് ഫ്രണ്ട് മതതീവ്രവാദി സംഘം എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും ആയ സഖാവ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിനീതിനും അര്‍ജ്ജുനും അന്ന് അഭിമന്യുവിന് ഒപ്പം കുത്തേറ്റു.
ഇടുക്കി ജില്ലയിലെ വട്ടവട എന്ന ഉൾനാടൻ മലയോര ഗ്രാമത്തിലെ പാവപ്പെട്ട തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകന്‍ അവരുടെ മാത്രമല്ല, ആ നാടിന്റെയാകെ പ്രതീക്ഷയായിരുന്നു. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെ, ഒറ്റമുറിവീട്ടിലെ സാധുകുടുംബത്തിന്റെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അവന്‍ രസതന്ത്ര ബിരുദ പഠനത്തിന് മഹാരാജാസില്‍ ചേര്‍ന്നത്.എന്നാൽ അവന്റെ മാത്രമല്ല ഒരു നാടിന്റെ ആകെ സ്വപ്നങ്ങൾ ആണ് ജൂലൈ രണ്ടിന് വർഗീയ തീവ്രവാദ ശക്തികൾ കവർന്നെടുത്തത് .
TRENDING:ലൈവിനിടെ റിപ്പോർട്ടർക്ക് നേരെ അതിക്രമം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ തട്ടിയെടുത്തു [NEWS]പത്താംക്ലാസ് പരീക്ഷയിൽ സുഹൃത്തിന് മാർക്ക് കൂടുതൽ; പതിനഞ്ചുകാരി ജീവനൊടുക്കി [NEWS]കരളലിയിക്കും ഈ കാഴ്ച! ഭീകരർ കൊന്ന മുത്തച്ഛനരികിൽ പേടിച്ചരണ്ട് മൂന്നു വയസ്സുകാരൻ [NEWS]തിരുവനന്തപുരത്തു നടന്ന അൾട്ട്യൂസ് ക്യാമ്പിൽ വച്ചാണ് പ്രിയ സഖാവ് അഭിമന്യുവിനെ ഞാൻ കാണുന്നത് . ആ ക്യാമ്പിൽ പങ്കെടുത്ത മിടുക്കനായ ഒരു വിദ്യാർത്ഥി ആയിരുന്നു അഭിമന്യു . ഈ ക്യാമ്പിലെ ചർച്ചയിൽ എന്നോട് വളരെ ശ്രദ്ധേയമായ ചില ചോദ്യങ്ങൾ അഭിമന്യു ചോദിച്ചു. ഒപ്പം നിന്ന് ഫോട്ടോയും എടുത്തു . നിഷ്കളങ്കത ആയിരുന്നു ആ കുഞ്ഞു സഖാവിന്റെ മുഖമുദ്ര. അവന്റെ പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട് .ധീര രക്തസാക്ഷി സഖാവ് അഭിമന്യുവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി കണ്ണീർ പൂക്കൾ .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.