നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോകാത്ഭുതങ്ങളിൽ ഒന്നായ പെറുവിലെ മാച്ചു പിച്ചുവിന് കരുതിയതിനേക്കാൾ 20 വർഷം കൂടുതൽ പഴക്കമുണ്ടെന്ന് ഗവേഷകർ

  ലോകാത്ഭുതങ്ങളിൽ ഒന്നായ പെറുവിലെ മാച്ചു പിച്ചുവിന് കരുതിയതിനേക്കാൾ 20 വർഷം കൂടുതൽ പഴക്കമുണ്ടെന്ന് ഗവേഷകർ

  ആൻഡീസ് പർവതനിരകളുടെ കിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന മാച്ചു പിച്ചു ഇൻകാ ചക്രവർത്തി പാച്ചകൂറ്റിയുടെ ഒരു എസ്റ്റേറ്റായിരുന്നു

  മാച്ചു പിച്ചു

  മാച്ചു പിച്ചു

  • Share this:
   ഏറ്റവും പുതിയ പഠനമനുസരിച്ച്, ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ മാച്ചു പിച്ചു മുമ്പ് കരുതിയതിനേക്കാൾ 20 വർഷം കൂടി പഴക്കമുള്ളതാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. തെക്കൻ പെറുവിൽ സ്ഥിതി ചെയ്യുന്ന മാച്ചു പിച്ചു പതിനഞ്ചാം നൂറ്റാണ്ടിലെ ഇൻക സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമാണ്. ആൻഡീസ് പർവതനിരകളുടെ കിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന മാച്ചു പിച്ചു ഇൻകാ ചക്രവർത്തി പാച്ചകൂറ്റിയുടെ ഒരു എസ്റ്റേറ്റായിരുന്നു.

   യേൽ പുരാവസ്തു ഗവേഷകനായ റിച്ചാർഡ് ബർഗറിന്റെയും മറ്റ് ചില യുഎസ് ഗവേഷകരുടെയും നേതൃത്വത്തിൽ നടത്തിയ പുതിയ പഠനം ഈ ആഴ്ച ആന്റിക്വിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചു. AD 1420 മുതൽ AD 1530 വരെ മാച്ചു പിച്ചു പ്രവർത്തനക്ഷമമായിരുന്നുവെന്നും സ്പാനിഷ് കീഴടക്കൽ സമയത്താണ് ഇവിടം പ്രവർത്തരഹിതമായതെന്നും ഗവേഷണങ്ങൾ കണ്ടെത്തി. ഇത് സൈറ്റിന്റെ അംഗീകൃത ചരിത്രരേഖ സൂചിപ്പിക്കുന്നതിനേക്കാൾ 20 വർഷമെങ്കിലും പഴക്കമുള്ളതാക്കുന്നുവെന്നും ഗവേഷകർ പറയുന്നു.

   ഏറ്റവും പുതിയ ഫലങ്ങൾ ഇൻക കാലഘട്ടത്തെക്കുറിച്ചുള്ള ചില ധാരണകളെ സംബന്ധിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പഠനത്തിനായി, ശാസ്ത്രജ്ഞർ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്മാരക സമുച്ചയത്തിൽ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ പരിശോധിക്കാൻ ഇന്നുവരെ കണ്ടെത്തിയ റേഡിയോകാർബൺ ഡേറ്റിംഗിന്റെ വിപുലമായ രൂപമായ ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി (AMS) ആണ് ഉപയോഗിച്ചത്.

   യേൽ പ്രൊഫസർ ഹിറാം ബിങ്ഹാം മൂന്നാമന്റെ നേതൃത്വത്തിൽ നടത്തിയ ഖനനത്തിനിടെ 1912 ൽ നാല് ശ്മശാനങ്ങളിൽ നിന്ന് കണ്ടെടുത്ത 26 അസ്ഥികൂടങ്ങളിൽ നിന്നുള്ള മനുഷ്യ സാമ്പിളുകൾ വിശകലനം ചെയ്യാൻ ഗവേഷകർ AMS രീതിയാണ് ഉപയോഗിച്ചത്.   സ്പാനിഷ് കീഴടക്കലിനു ശേഷം സ്പാനിഷ് എഴുതിയ ചരിത്രപരമായ രേഖകളെ അടിസ്ഥാനമാക്കിയാണ് മാച്ചു പിച്ചുവിന്റെ പ്രാചീനതയുടെയും അധിനിവേശത്തിന്റെയും ദൈർഘ്യം കണക്കാക്കിയതെന്ന് യേൽ ന്യൂസിനോട് സംസാരിച്ച യേൽ ആർട്സ് ആൻഡ് സയൻസസ് ഫാക്കൽറ്റിയിലെ ആന്ത്രോപോളജി പ്രൊഫസർ ബർഗർ പറഞ്ഞു. മാച്ചു പിച്ചു സ്ഥാപിച്ചതിന്റെ കാലാവധി അവതരിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ആദ്യ പഠനമാണിത്. സൈറ്റിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് ശാസ്ത്രജ്ഞർ വ്യക്തമായ ചിത്രം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   എഡി 1438ൽ പച്ചക്യൂട്ടി ഇൻക സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും മാച്ചു പിച്ചു സ്ഥിതിചെയ്യുന്ന ഉരുബംബ താഴ്വര കീഴടക്കിയെന്നുമാണ് വിശ്വസിച്ചിരുന്നത്. അതിനാൽ, ആ രേഖകളെ അടിസ്ഥാനമാക്കി, AD 1440ന് ശേഷവും, ഒരുപക്ഷേ AD 1450ന്റെ അവസാനവും ഈ സ്ഥലം നിർമ്മിച്ചതായാണ് ചരിത്രകാരന്മാർ കണക്കാക്കിയത്. "ഇൻകകളുടെ നഷ്ടപ്പെട്ട നഗരം" എന്നാണ് മാച്ചു പിച്ചുവിനെ വിളിക്കുന്നത്.

   പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്തിന്റെ ശ്രദ്ധയിൽപ്പെടാതെ കിടന്നിരുന്നു. 1983ലാണ് യുനെസ്കൊ മാച്ചു പിച്ചു ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.

   Summary: According to the latest study, scientists have discovered that Machu Picchu, one of the seven wonders of the world, is much older than earlier thought
   Published by:user_57
   First published:
   )}