നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വീണ്ടും സംഭാവനകളുമായി ആമസോൺ സ്ഥാപകന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട്; 286 സ്ഥാപനങ്ങൾക്ക് 270 കോടി രൂപ നൽകി

  വീണ്ടും സംഭാവനകളുമായി ആമസോൺ സ്ഥാപകന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട്; 286 സ്ഥാപനങ്ങൾക്ക് 270 കോടി രൂപ നൽകി

  ഇതോടെ സ്കോട്ട് അടുത്തിടെ നൽകിയ മൊത്തം സംഭാവന 8.5 ബില്യൺ‌ ഡോളറായി ഉയ‍ർന്നു

  മക്കെൻസി സ്കോട്ട്

  മക്കെൻസി സ്കോട്ട്

  • Share this:
   വീണ്ടും 286 സ്ഥാപനങ്ങൾക്ക് 2.7 ബില്യൺ‌ ഡോളർ‌ സംഭാവന നൽകിയിരിക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട്. ഇതോടെ സ്കോട്ട് അടുത്തിടെ നൽകിയ മൊത്തം സംഭാവന 8.5 ബില്യൺ‌ ഡോളറായി ഉയ‍ർന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് മക്കെൻസി സ്കോട്ട് തന്റെ പുതിയ സംഭാവന തുക പ്രഖ്യാപിച്ചത്.

   അവഗണിക്കപ്പെടുന്നതും സമൂഹത്തില താഴെ തട്ടിലുള്ളവ‍രിലും ഉയർന്ന സ്വാധീനം ചെലുത്തുന്ന 286 സ്ഥാപനങ്ങൾക്കാണ് സ്കോട്ട് 2.74 ബില്യൺ ഡോളർ നൽകിയിരിക്കുന്നത്. 2019ൽ ജെഫ് ബെസോസിൽ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമാണ് മക്കെൻസി സ്കോട്ട് ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും നൽകാൻ തുടങ്ങിയത്. കഴിഞ്ഞ ഒരു വ‍ർഷത്തിനിടെ നിരവധി പേ‍ർക്ക് സ്കോട്ടിന്റെ സഹായം എത്തിയിട്ടുണ്ട്.

   കഴിഞ്ഞ വർഷം ജൂലൈയിൽ 116 സ്ഥാപനങ്ങൾക്ക് 1.7 ബില്യൺ ഡോളർ സംഭാവന നൽകുന്നതായി സ്കോട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 384 ഓർഗനൈസേഷനുകൾക്ക് 4.2 ബില്യൺ ഡോളർ കൂടി സംഭാവന നൽകിയതായി ഡിസംബറിൽ അവർ വ്യക്തമാക്കി. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഏറ്റവും പുതിയ ഈ സംഭാവന കൂടിയായപ്പോൾ ജൂലൈ മുതൽ സ്കോട്ട് പരസ്യമായി നൽകിയ മൊത്തം സംഭാവന ഏകദേശം 8.5 ബില്യൺ ഡോളറിലെത്തി.   സ്കോട്ടിന് ലോക കോടീശ്വരനും ഇ-കൊമേഴ്‌സ് ബിസിനസുകാരനുമായ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞതോടെ നഷ്ടപരിഹാരമായി വലിയൊരു തുകയും ആമസോണിൽ 4% ഓഹരികളും ലഭിച്ചിരുന്നു. വിവാഹമോചനത്തോടെ സ്കോട്ട് സമ്പന്നയായി മാറുകയും ചെയ്തു. 59.8 ബില്യൺ ഡോളറിന്റെ ആസ്തിയുമായി മക്കെൻസി സ്കോട്ട് ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ 22-ാം സ്ഥാനത്തെത്തി.

   രണ്ട് മുതൽ നാല് വർഷം കാലാവധിയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കല, സാംസ്കാരിക സ്ഥാപനങ്ങൾ, വിവിധ കമ്മ്യൂണിറ്റികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് ഈ തുക സംഭാവന നൽകുന്നതെന്ന് സ്കോട്ട് ചൊവ്വാഴ്ചത്തെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.

   ജെഫ് ബെസോസുമൊത്തുള്ള 25 വർഷത്തെ ദാമ്പത്യ ജീവിതം ലോകത്തെ ഏറ്റവും വലിയ ഡിവോഴ്സ് സെറ്റിൽമെന്റ് കരാർ പ്രകാരം ഇരുവരും അവസാനിപ്പിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. വാർത്ത അവതാരക ലോറൻ സാഞ്ചെസുമായുള്ള ജെഫ് ബെസോസിന്‍റെ ബന്ധമാണ് വിവാഹമോചനത്തിൽ എത്തിയതെന്നാണ് റിപ്പോ‍ർട്ടുകൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജെഫ് ബെസോസും ലോറനും അടുപ്പത്തിലായിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ചായിരുന്നു എന്ന റിപ്പോർട്ടുകൾ വിവാഹമോചന ശേഷമാണ് പുറത്തു വന്നത്.

   മക്കെൻസി സ്കോട്ട് ഒരു നോവലിസ്റ്റാണ്. 2005ൽ പുറത്തിറങ്ങിയ 'ദി ടെസ്റ്റിങ് ഓഫ് ലൂതർ ആൽബ്രൈറ്റ്' 2013ൽ പുറത്തിറങ്ങിയ 'ട്രാപ്സ്' എന്നിവ മാക്കെൻസിയുടെ കൃതികളാണ്. മക്കെൻസിയ്ക്കും ജെഫ് ബെസോസിനും നാലു മക്കളാണുള്ളത്. ഒരു കുട്ടിയെ ഇവർ ദത്തെടുത്തതാണ്.

   Summary: MacKenzie Scott,  ex-wife of Amazon founder Jeff Bezos, has announced a whopping 270 crore donation to 286 organisations. The new announcement was made in her blog post
   Published by:user_57
   First published:
   )}