നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| പരിക്കേറ്റ സ്ത്രീയെ ചുമലിൽ ചുമന്ന് കൊണ്ട് പോകുന്ന പൊലീസ് ഉദ്യോഗസ്ഥൻ; സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

  Viral Video| പരിക്കേറ്റ സ്ത്രീയെ ചുമലിൽ ചുമന്ന് കൊണ്ട് പോകുന്ന പൊലീസ് ഉദ്യോഗസ്ഥൻ; സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

  ചൊവ്വാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ചുമലിലെടുത്ത് ആശുപത്രിക്കുള്ളിലേക്ക് കൊണ്ടു പോകുന്നത്.

  mp

  mp

  • Share this:
   ജബൽപൂർ: വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിക്കുള്ളിലേക്ക് ചുമലിൽ എടുത്തു കൊണ്ട് പോകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് തന്റെ പ്രവൃത്തിയിലൂടെ ഹൃദയം കവരുന്നത്.

   ചൊവ്വാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ചുമലിലെടുത്ത് ആശുപത്രിക്കുള്ളിലേക്ക് കൊണ്ടു പോകുന്നത്. 35 തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് കീഴ്മേൽ മറിഞ്ഞാണ് അപകടം ഉണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

   പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെ സ്ട്രെച്ചറുകൾ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഉദ്യോഗസ്ഥൻ ചുമലിൽ എടുത്ത് ആശുപത്രിക്കുള്ളിൽ എത്തിച്ചത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് സെൻ, എൽ ആർ പട്ടേൽ, കോൺസ്റ്റബിൾമാരായ അശോക്, രാജേഷ്, അങ്കിത് എന്നിവരാണ് നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തിയത്.   57 കാരനായ സന്തോഷ് സെൻ പരിക്കേറ്റ പ്രായമായ സ്ത്രീയെ ചുമലിലെടുത്ത് ആശുപത്രിക്കുള്ളിലേക്ക് ഓടുന്നതാണ് വൈറലായ വീഡിയോ. ആശുപത്രിക്കുള്ളിൽ വെച്ച് മറ്റൊരു പൊലീസുകാരൻ പിന്നിൽ നിന്ന് താങ്ങുന്നതും കാണാം.   14 വർഷം മുമ്പ് നർസിംഗ്പൂർ ജില്ലയിൽ ജോലി ചെയ്യുന്നതിനിടെ രക്ഷപ്പെട്ട ഒരു കുറ്റവാളിയെ അറസ്റ്റുചെയ്യുന്നതിനിടെ ഉമ്ടായ ഏറ്റുമുട്ടലിൽ സെന്നിന്റെ വലതു തോളിൽ വെടിയേറ്റിരുന്നു. 2006 ലെ ഈ സംഭവത്തിന് ശേഷം ഉദ്യോഗസ്ഥന് വലതുകൈക്ക് പ്രശ്‌നമുണ്ടായിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
   Published by:Gowthamy GG
   First published:
   )}