നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇനിയൊരു മാഗി ലഡ്ഡു ആയാലോ; വിചിത്രമായ റെസിപ്പി ട്വിറ്ററിൽ വൈറൽ

  ഇനിയൊരു മാഗി ലഡ്ഡു ആയാലോ; വിചിത്രമായ റെസിപ്പി ട്വിറ്ററിൽ വൈറൽ

  മധുരമുള്ളതും മസാല ചേർത്തതുമായ മാഗി ലഡ്ഡു റെസിപ്പികൾ ലഭ്യമാണ്.

  • Share this:
   മഹാമാരിയെ തുടർന്ന് അടുക്കളയിൽ കയറാനും പാചക പരീക്ഷണങ്ങൾ നടത്താനും പലർക്കും കൂടുതൽ സമയം ലഭിച്ചു. ഇതോടെ നിരവധി പേർ പുതിയ പുതിയ പാചക പരീക്ഷണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ മാഗിയിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികളും ജോലിക്കാരുമൊക്കെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഭക്ഷണമാണ് മാഗി. പാചകത്തിൽ വേണ്ടത്ര പരിചയമില്ലെങ്കിൽപ്പോലും ഈസിയായി മാഗിയുണ്ടാക്കാം.

   വളരെ വേഗത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ലളിതമായ ആശ്വാസ ഭക്ഷണം കൂടിയാണ് മാഗി. എന്നാൽ മാഗി കൊണ്ടുള്ള ചില പുതിയ റെസിപ്പികൾ കണ്ടാൽ എന്തിനാണ് മാഗിയെ ഇത്ര സങ്കീർണമാക്കുന്നതെന്ന് തോന്നും. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ‘മാഗി ലഡ്ഡൂ’ റെസിപ്പിയെക്കുറിച്ച് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ നോക്കാം.

   ഓൺലൈനിൽ ഒന്നിലധികം മാഗി ലഡ്ഡു റെസിപ്പികൾ ഷെയർ ചെയ്തിട്ടുണ്ട്. മധുരമുള്ളതും മസാല ചേർത്തതുമായ റെസിപ്പികൾ ലഭ്യമാണ്. വെണ്ണ, ഏലയ്ക്കാപ്പൊടി, ശർക്കര എന്നിവ ചേർത്താണ് മധുരമുള്ള മാഗി ലഡ്ഡൂ ഉണ്ടാക്കുന്നത്. ഈ മിശ്രിതത്തിലേയ്ക്ക് നുറുക്കി വേവിച്ച മാഗി നൂഡിൽസ് ചേർക്കുന്നു. ഈ മിശ്രിതം പിന്നീട് ലഡ്ഡുവിന്റെ ആകൃതിയിൽ ഉരുട്ടിയെടുക്കും.


   മസാല ചേർത്തുള്ള ‘മാഗി ലഡ്ഡു’ പക്കോഡ സ്റ്റൈലിലാണ് ഉണ്ടാക്കുന്നത്. ഒപ്പം സോസും ചട്നിയും നൽകുന്നുണ്ട്. അരിഞ്ഞ കാപ്സിക്കം, ചീസ് ക്യൂബ്, ബ്രെഡ്ക്രംബ്സ്, ചുവന്ന മുളകുപൊടി, ഓറഗാനോ എന്നിവ ഉപയോഗിച്ച് വേവിച്ച മാഗി കൊണ്ടാണ് മസാല മാഗി ലഡ്ഡു ഉണ്ടാക്കുന്നത്. ഈ വിചിത്ര പാചക പരീക്ഷണത്തോട് പ്രതികരിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വിറ്ററിൽ രംഗത്തെത്തിയിട്ടുണ്ട്.

   പലർക്കും മാഗി ഉപയോഗിച്ചുള്ള ഈ പാചക പരീക്ഷണം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തുടനീളമുള്ള കൊറോണ വൈറസ് മഹാമാരി, ലോക്ക്ഡൗൺ എന്നിവ കാരണം നിരവധി പേർ പാചകക്കാരായി മാറി. നിരവധി പരീക്ഷണാത്മക പാചക വീഡിയോകൾ ഓൺലൈനിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഗ്രേപ്പ് പിസ്സ’ മുതൽ ‘പോപ്‌കോൺ സാലഡ്’ വരെ മറ്റ് വിചിത്രമായ നിരവധി പാചകക്കുറിപ്പുകൾ ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

   ടിക് ടോക്കിൽ ജനഹൃദയങ്ങൾ കീഴടക്കി കുട്ടി പാചകക്കാരന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ന്യൂയോർക്കിലെ ഗ്രേറ്റ് നെക്ക് സ്വദേശിയായ ഇല്ലീറിയൻ കാംറജ് എന്ന കൊച്ചു മിടുക്കന് വെറും മൂന്ന് വയസാണ് പ്രായം. ഒരു വയസ് ഉള്ളപ്പോൾ മുതൽ അമ്മ ഡോറെന്റിനയ്‌ക്കൊപ്പം പാചകം ചെയ്യാൻ കൂടുമായിരുന്നു ഈ ലിറ്റിൽ ഷെഫ്. ഉരുളക്കിഴങ്ങ് വറുത്തത്, ഫിലെറ്റ് മിഗ്നോൺ, വറുത്ത ചിക്കൻ, ബീഫ് വെല്ലിംഗ്ടൺ തുടങ്ങിയ നിരവധി വിഭവങ്ങൾ തയ്യാറാക്കുന്ന ഇല്ലീറിയന്റെ പാചക വീഡിയോകൾ ഇതിനകം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്താണ് ഇല്ലീറിയൻ അമ്മയ്ക്കൊപ്പം പാചകം ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് അമ്മയും മകനും ചേർന്ന് കപ്പ്‌കേക്കുകൾ ബെയ്ക്ക് ചെയ്യുന്ന വീഡിയോകൾ ആദ്യമായി ഓൺലൈനിൽ ഷെയർ ചെയ്തത്.
   Published by:Naseeba TC
   First published: