• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മുന്നിലും പിന്നിലും നടക്കേണ്ട, ഒപ്പം നടക്കൂ'; മഹാരാഷ്ട്ര മുഖ്യന് ഭാര്യയുടെ സൗഹൃദ ദിനാശംസ

സോഷ്യൽ മീഡിയയിൽ സന്ദേശം വൈറലായി

news18
Updated: August 4, 2019, 6:15 PM IST
'മുന്നിലും പിന്നിലും നടക്കേണ്ട, ഒപ്പം നടക്കൂ'; മഹാരാഷ്ട്ര മുഖ്യന് ഭാര്യയുടെ സൗഹൃദ ദിനാശംസ
News18
  • News18
  • Last Updated: August 4, 2019, 6:15 PM IST IST
  • Share this:
സോഷ്യൽമീഡിയ സൗഹൃദദിനാശംസകൾ അയക്കുന്ന തിരക്കിലാണ്. യുവാക്കളും കൗമാരക്കാരും മാത്രമല്ല, രാഷ്ട്രീയനേതാക്കളും അവരുടെ ഭാര്യമാരും ഉൾപ്പെടെ നിരവധിപേരാണ് സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യയും നടിയും സംഗീതജ്ഞയുമായ അമൃത ഫട്നാവിസിന്റെ ഭർത്താവിനുള്ള സൗഹൃദദിന സന്ദേശം ഏറെ ശ്രദ്ധേയമായി.

'എന്റെ മുന്നിൽ നടക്കരുത്- ഞാൻ അനുഗമിച്ചെന്ന് വരില്ല! എന്റെ പിന്നിലും നടക്കരുത്- ഞാൻ‌ നയിച്ചെന്ന് വരില്ല! സുഹൃത്തായി എന്റെ ഒപ്പം നടക്കൂ! സൗഹൃദ ദിനാശംസകൾ' - അമൃത ട്വിറ്ററിൽ കുറിച്ചു. ഫട്നാവിസിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.



ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭർത്താവ് ദേവേന്ദ്ര ഫട്നാവിസിനും മറ്റ് ബിജെപി നേതാക്കൾക്കും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് അമൃത അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ ഫട്നാവിസ് സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുമെന്നും അവർ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഓൺ‌ലൈനിലൂടെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പേരിൽ മുംബൈ പൊലീസ് ട്വിറ്റർ ബ്ലോക്ക് ചെയ്ത നടി പായൽ രോഹത്ഗിക്ക് പിന്തുണയുമായി എത്തിയ അമൃത വാർത്തകളിൽ ഇടംനേടിയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍