HOME /NEWS /Buzz / Lata Mangeshkar | ഐ.സി.യുവിൽ കഴിയുന്ന ലതാ മങ്കേഷ്ക്കറിനായി മഹാമൃത്യുഞ്ജയ ജപവുമായി അയോദ്ധ്യയിലെ സന്യാസിമാർ

Lata Mangeshkar | ഐ.സി.യുവിൽ കഴിയുന്ന ലതാ മങ്കേഷ്ക്കറിനായി മഹാമൃത്യുഞ്ജയ ജപവുമായി അയോദ്ധ്യയിലെ സന്യാസിമാർ

ലതാ മങ്കേഷ്‌കർ

ലതാ മങ്കേഷ്‌കർ

കോവിഡ് പോസിറ്റീവ് ആയ ലതാ മങ്കേഷ്കറിനെ ജനുവരി 8ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരുന്നു

  • Share this:

    കോവിഡ് ബാധിതയായ ശേഷം ഗായിക ലതാ മങ്കേഷ്‌കർ (Lata Mangeshkar) തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നതിനാൽ, ആരാധകരും അഭ്യുദയകാംക്ഷികളും അവർ വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥനയിലാണ്. അടുത്തിടെ, അയോദ്ധ്യയിലെ സന്യാസിമാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായികയ്ക്കു വേണ്ടി 'മഹാമൃത്യുഞ്ജയ ജപവും' 'ഹവാനും' നടത്തി. നിലവിൽ ഐസിയുവിൽ കഴിയുന്ന 92 കാരിയായ ഗായികയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നു എന്ന് ലതാ മങ്കേഷ്‌കറിന് വേണ്ടി നടത്തിയ ചടങ്ങിൽ പങ്കെടുത്ത ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് പറഞ്ഞു.

    "ഗായിക ലതാ മങ്കേഷ്‌കറിന്റെ മെച്ചപ്പെട്ട ആരോഗ്യത്തിനായി ഞങ്ങൾ ഒരു 'മഹാമൃത്യുഞ്ജയ ജപം' നടത്തി. അവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ അഭ്യർത്ഥിക്കുന്നു,” ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് പറഞ്ഞതായി ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു.

    നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആയ ലതാ മങ്കേഷ്കറിനെ ജനുവരി 8ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചു. അവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ മങ്കേഷ്‌കർ കുടുംബം  ആരോഗ്യസ്ഥിതിയെക്കുറിച്ച് 'അസ്വസ്ഥജനകമായ ഊഹാപോഹങ്ങൾ' പ്രചരിപ്പിക്കുന്നതിൽ ഏർപ്പെടരുത് എന്ന്  അഭ്യർത്ഥിച്ചു.

    ചൊവ്വാഴ്ച, അവർ ട്വിറ്ററിൽ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. “ലതാ ദീദിയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതിയുണ്ട്, അവർ ഐസിയുവിൽ തുടരുകയാണ്. ദീദിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അസ്വസ്ഥജനകമായ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്നും അല്ലെങ്കിൽ അടിസ്ഥാന രഹിതമായ സന്ദേശങ്ങൾ അയക്കുന്നതിൽ നിന്നും ദയവായി വിട്ടുനിൽക്കുക. നന്ദി."

    ഡോ: പ്രതിത് സാംദാൻ നേതൃത്വം നൽകുന്ന ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഒരു സംഘം ഡോക്ടർമാരാണ് അവരെ ചികിത്സിക്കുന്നത്.

    ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർക്ക് 2001-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചു.

    പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഒന്നിലധികം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും അവർ നേടിയിട്ടുണ്ട്. മെലഡിയുടെ രാജ്ഞി എന്നും ബോളിവുഡിലെ വാനമ്പാടി എന്നും അറിയപ്പെടുന്ന അവർക്ക് ഏഴു പതിറ്റാണ്ടിലേറെ നീണ്ട കരിയർ ഉണ്ട്.

    First published:

    Tags: Covid 19, Lata Mangeshkar