HOME » NEWS » Buzz » MAHARASHTRA BHIWANDI JANARDHAN BHOIR FARMER AND ENTREPRENEUR PURCHASES HELICOPTER CV

കൃഷി സംബന്ധമായ യാത്ര ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ വാങ്ങി കർഷകൻ; ചെലവഴിച്ചത് കോടികൾ

പല വൻകിട കമ്പനികൾക്കും ഭിവണ്ടിയിൽ വെയർഹൗസുകൾ ഉണ്ട്. വെയർഹൗസ് ഉടമകൾക്ക് വാടകയ്ക്ക് നല്ല നിരക്കും ലഭിക്കുന്നു.

News18 Malayalam | news18
Updated: February 16, 2021, 5:27 PM IST
കൃഷി സംബന്ധമായ യാത്ര ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ വാങ്ങി കർഷകൻ; ചെലവഴിച്ചത് കോടികൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 16, 2021, 5:27 PM IST
  • Share this:
മുംബൈ : രാജ്യത്ത് കൃഷിയുടെ രീതിയെക്കുറിച്ചും ഭാവിയെക്കുറിച്ചും വാദങ്ങളും വിവാദങ്ങളും പുരോഗമിക്കവേ രാജ്യമൊട്ടാകെ പാൽ വിപണന സംരംഭം വ്യാപിപ്പിക്കാനായി ഉള്ള യാത്രാ ആവശ്യങ്ങൾ ക്കായി ഹെലികോപ്റ്റർ വാങ്ങിയ കർഷകന്റെ വാർത്തയാണ് വൈറൽ.

മഹാരാഷ്ട്രയിലെ ബിവന്ദി സ്വദേശിയായ ജനാർദ്ദൻ ബോയിർ എന്ന ക്ഷീര കർഷകൻ ആണ് ഹെലികോപ്റ്റർ വാങ്ങിയത്. ബോയിർ 30 കോടിരൂപയാണ് ഹെലികോപ്റ്ററിനായി ചിലവിട്ടത്. രാജ്യമൊട്ടാകെ തന്റെ സംരംഭം എത്തിക്കുകയാണ് ഹെലികോപ്റ്റർ വാങ്ങിയതിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ക്ഷീര കർഷകൻ എന്നതിനൊപ്പം റിയൽ എസ്റ്റേറ്റ് ബിൽഡർ കൂടിയായ ബോയിറിന് 100 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്.

മഹാരാഷ്ട്രയ്ക്ക് പുറമേ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ബോയിറിന് സംരംഭങ്ങളുണ്ട് . അതിനാൽ ഈ പ്രദേശങ്ങളിലേക്ക് അടിക്കടി യാത്രചെയ്യേണ്ടിവരുന്നു. വിമാനത്താവളം ഇല്ലാത്ത ഇടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോൾ ഏറെ ദിവസങ്ങളാണ് നഷ്ടമാകുന്നുണ്ടായിരുന്നത് .
You may also like:കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA [NEWS]Sajan Bakery | സാജൻ ബേക്കറി തിയറ്ററിൽ പോയി കാണണമെന്ന് ഋഷിരാജ് സിംഗ്; നന്ദി പറഞ്ഞ് അജു വർഗീസ് [NEWS] Lottery | ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം; ആദ്യം ഒരു 25 ലക്ഷം, തൊട്ടുപിന്നാലെ ഒരു രണ്ടു ലക്ഷം കൂടി [NEWS]ഇതിനിടെ കൊറോണ കൂടി വ്യാപിച്ചതോടെ യാത്രയുടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. ഇതോടെയാണ് യാത്രാ പ്രശ്‌നം പരിഹരിക്കാൻ സ്വന്തമായി ഹെലികോപ്റ്റർ വാങ്ങുകയെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തി.

മാർച്ച് 15 ന് ഹെലികോപ്റ്റർ ബോയിറിന് സ്വന്തമാകും. ഹെലികോപ്റ്ററിനായി 2.5 ഏക്കർ സ്ഥലത്ത് വിശാലമായ ഹെലിപാഡും ബോയിർ നിർമ്മിച്ചിട്ടുണ്ട്. ഇതിന് പുറമേ ഹെലിപാഡിന് സമീപമായി പൈലറ്റിനും , ടെക്‌നീഷ്യനുമുള്ള മുറിയും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പരിശീലനത്തിനായി ഹെലികോപ്റ്റർ ബോയിറിന്റെ ഗ്രാമത്തിലെത്തിയിരുന്നു.

പല വൻകിട കമ്പനികൾക്കും ഭിവണ്ടിയിൽ വെയർഹൗസുകൾ ഉണ്ട്. വെയർഹൗസ് ഉടമകൾക്ക് വാടകയ്ക്ക് നല്ല നിരക്കും ലഭിക്കുന്നു. പ്രദേശത്തിന്റെ സാമ്പത്തിക അഭിവൃദ്ധി കാരണം മെഴ്‌സിഡസ്, ഫോർച്യൂണർ, ബിഎംഡബ്ല്യു, റേഞ്ചർ റോവർ, മറ്റ് കാറുകൾ എന്നിവ ഇവിടത്തെ ഗ്രാമപ്രദേശങ്ങളിൽ സാധാരണ കാഴ്ചയാണ്. ജനാർദ്ദൻ ബോയിറിന് ധാരാളം വെയർഹൗസുകൾ ഉണ്ട്. അതിൽ നിന്ന് നല്ല പണം സമ്പാദിക്കുകയും ചെയ്യുന്നു.

English Summary : Janardhan Bhoir, a farmer and entrepreneur from Maharashtra's Bhiwandi, has purchased a helicopter to help him travel across the country for his business trips. Bhoir, who is also a builder, has recently ventured into the dairy business and wanted to travel to different places in the country. To make his travel convenient, he has bought a helicopter worth Rs 30 crore.
Published by: Chandrakanth viswanath
First published: February 16, 2021, 5:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories