• HOME
  • »
  • NEWS
  • »
  • buzz
  • »
  • MAHARASHTRA FARMER SOUGHT PERMISSION FROM DISTRICT ADMIN TO GROW CANNABIS

'കൃഷി നഷ്ടത്തിൽ'; കഞ്ചാവ് നടാൻ അനുമതി തേടി ജില്ലാ ഭരണകൂടത്തിന് അപേക്ഷയുമായി കർഷകൻ

മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ മൗനം സമ്മതമെന്ന് കരുതി സെപ്റ്റംബര്‍ പതിനാറിന് തന്നെ കൃഷി തുടങ്ങുമെന്നും ഇയാള്‍ പറയുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    മുംബൈ: കൃഷിയിടത്തിൽ കഞ്ചാവ് ചെടികൾ വളർത്താൻ അനുമതി തേടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ച് കർഷകൻ. മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുള്ള അനിൽ പാട്ടീൽ എന്ന കർഷകനാണ് ഇത്തരമൊരു ആവശ്യവുമായി ജില്ലാ ഭരണ കൂടത്തിന് അപേക്ഷ സമർപ്പിച്ചത്. “കാർഷിക ഉത്പന്നങ്ങൾക്ക് തുച്ഛമായ വരുമാനം മാത്രമാണ് കിട്ടുന്നത്. കൃഷി ബുദ്ധിമുട്ടായി മാറുകയാണ്. ഒരു വിളയ്ക്കും കൃഷിയിറക്കുന്നതിനുള്ള ചെലവ് പോലും തിരിച്ചുകിട്ടുന്നില്ല. പഞ്ചസാര ഫാക്ടറികൾക്ക് വിൽക്കുന്ന കരിമ്പിന്റെ കുടിശ്ശിക ലഭിക്കുന്നില്ല” അദ്ദേഹം അപേക്ഷയിൽ പറഞ്ഞു.

    എന്നാൽ, സോളാപൂർ ജില്ലാ ഭരണകൂടം കർഷകന്റെ അപേക്ഷ നേരെ പൊലീസിന് കൈമാറി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള അപേക്ഷ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ''കഞ്ചാവിന് മാര്‍ക്കറ്റില്‍ നല്ല വില കിട്ടുന്നുണ്ട്. അതുകൊണ്ട് തന്‍റെ രണ്ട് ഏക്കര്‍ ഭൂമിയില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുവദിക്കണം. കൃഷി ചെയ്യാന്‍ അനുവദിക്കേണ്ട തീയതിയെ കുറിച്ച് പോലും കര്‍ഷകന്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തോട് സെപ്റ്റംബര്‍ പതിനഞ്ചോടെ തന്‍റെ കൃഷിഭൂമിയില്‍ കഞ്ചാവ് നട്ടുവളര്‍ത്താനുള്ള അനുമതി തരണം എന്നാണ് ഇയാള്‍ പറയുന്നത്. മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ മൗനം സമ്മതമെന്ന് കരുതി സെപ്റ്റംബര്‍ പതിനാറിന് തന്നെ കൃഷി തുടങ്ങുമെന്നും ഇയാള്‍ പറയുന്നു.

    Also Read- ക്വാറി ദൂരപരിധി: ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ; ഉടമകൾക്കും സർക്കാരിനും തിരിച്ചടി

    കഞ്ചാവ് കൃഷിയുടെ പേരില്‍ തനിക്കെതിരെ എന്തെങ്കിലും കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഭരണകൂടമായിരിക്കും അതിന് ഉത്തരവാദിയെന്നും ഇയാൾ പറയുന്നു. എന്നാൽ കഞ്ചാവ് നട്ടുവളര്‍ത്താനാണ് പദ്ധതിയെങ്കിൽ കേസെടുക്കുമെന്ന്‌ പൊലീസ് പറയുന്നു. കഞ്ചാവ് നട്ടുവളര്‍ത്തുന്നത് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം രാജ്യത്ത് നിരോധിതമാണ്.

    Also Read- അഫ്ഗാനിസ്ഥാനില്‍ വളര്‍ത്തു മൃഗങ്ങളും കുടുങ്ങിക്കിടക്കുന്നു; ഒഴിപ്പിക്കാന്‍ പാടുപെട്ട് കാബൂള്‍ സ്‌മോള്‍ ആനിമല്‍ റെസ്‌ക്യൂ

    English Summary: A farmer from Solapur in Maharashtra has approached the district administration seeking permission to grow cannabis plants on his farm, saying the contraband fetches a good rate in market and claimed there is no fixed price for any agricultural produce. However, the district administration forwarded the farmer's application to police, who termed it as a "publicity stunt".
    Published by:Rajesh V
    First published:
    )}