നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മത്സ്യത്തൊഴിലാളിയ്ക്ക് ലഭിച്ചത് 1.33 കോടി രൂപ; വലയിൽ കുടുങ്ങിയത് 'സ്വർണ്ണ ഹൃദയമുള്ള മത്സ്യം'

  മത്സ്യത്തൊഴിലാളിയ്ക്ക് ലഭിച്ചത് 1.33 കോടി രൂപ; വലയിൽ കുടുങ്ങിയത് 'സ്വർണ്ണ ഹൃദയമുള്ള മത്സ്യം'

  മീൻ വിറ്റ് 1.3 കോടിയിലധികം രൂപയാണ് മത്സ്യത്തൊഴിലാളി നേടിയത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ചില ദിവസങ്ങൾ ചിലർക്ക് അനുകൂലമായ ദിവസങ്ങളായി മാറാറുണ്ട്. അതായത് തൊടുന്നതെല്ലാം പൊന്നായി മാറുന്ന ദിവസങ്ങൾ ചിലരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടായേക്കാം. മൺസൂൺ കാരണം ഒരു മാസത്തെ മത്സ്യബന്ധന നിരോധനത്തിന് ശേഷം മഹാരാഷ്ട്രയിലെ മത്സ്യത്തൊഴിലാളിയ്ക്ക് കഴിഞ്ഞ ദിവസം കടൽ നൽകിയത് ഇത്തരത്തിൽ ഒരു വലിയ ഭാഗ്യമാണ്.

   മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്നുള്ള ചന്ദ്രകാന്ത് താരെ എന്ന മത്സത്തൊഴിലാളിയെയാണ് കഴിഞ്ഞ ദിവസം കടൽ കനിഞ്ഞ് അനുഗ്രഹിച്ചത്. 157 ഘോൾ മത്സ്യങ്ങളാണ് ചന്ദ്രകാന്തിന്റെ വലയിൽ കുടുങ്ങിയത്. ഈ മീൻ വിറ്റ് 1.3 കോടിയിലധികം രൂപയാണ് താരെ നേടിയത്.

   ഘോൾ മത്സ്യങ്ങളെ 'സ്വർണ്ണ ഹൃദയമുള്ള മത്സ്യം' എന്നാണ് വിളിക്കുന്നത്. മീനിന് ഇത്രയും ഉയർന്ന വില ലഭിക്കാൻ കാരണം അവയുടെ ആന്തരിക അവയവങ്ങളുടെ ഔഷധ ഗുണമാണ്. ഘോൾ മത്സ്യത്തിന്റെ തൊലിയിൽ ഉയർന്ന അളവിൽ കൊളാജൻ അടങ്ങിയിട്ടുണ്ട്. ഇത് ധാരാളം ഭക്ഷണങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗിക്കുന്നതാണ്. പോർസിൻ, ബോവിൻ ജെലാറ്റിൻ എന്നിവയ്ക്ക് ഇത് ഒരു മികച്ച പകരക്കാരനായാണ് കണക്കാക്കുന്നത്. കൂടാതെ മീനിന്റെ ചിറകുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഓപ്പറേഷന്റെയും മറ്റും തുന്നലുകൾക്കായുള്ള നൂല് നിർമ്മിക്കാനും ഉപയോഗിക്കുന്നുണ്ട്.

   പാൽഘറിൽ നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയുള്ള വാധ്വാനിലെത്തിയ ശേഷം താരെ 10 അംഗ മത്സ്യത്തൊഴിലാളി സംഘത്തോടൊപ്പം കടലിൽ വലയെറിയുകയായിരുന്നു. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വ്യത്യസ്ത വലുപ്പത്തിലുള്ള ഘോൾ മത്സ്യങ്ങളുടെ ഒരു കൂട്ടം തന്നെയാണ് വലയിൽ കുടുങ്ങിയത്. മീൻപിടുത്തത്തിന്റെ വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റ് 28ന് താരെ മർഭെയിൽ എത്തിയപ്പോഴേക്കും ഒരു കൂട്ടം വ്യാപാരികൾ മത്സ്യങ്ങളുടെ ലേലത്തിനായി എത്തിയിരുന്നു. മത്സ്യത്തിന്റെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ മൊത്തത്തിൽ 1.33 കോടി രൂപയ്ക്കാണ് വിറ്റത്. ഓരോ മത്സ്യത്തിനും ഏകദേശം 85,000 രൂപ ലഭിച്ചു.

   ഒറ്റരാത്രി കൊണ്ട് ചന്ദ്രകാന്ത് താരെ അങ്ങനെ കോടീശ്വരനായി മാറി. താൻ നേരിട്ടിരുന്ന എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മറികടക്കാൻ ഈ ഭാഗ്യം തുണച്ചുവെന്ന് അദ്ദേഹം പറയുന്നു.

   മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ആഴക്കടലിൽ വല വീശി മീൻ പിടിക്കുന്ന ഇവർക്ക് എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ല. വലയിൽ കാര്യമായി ഒന്നും തടയാത്ത ദിവസങ്ങളും കോളടിക്കുന്ന ചില ദിവസങ്ങളും മത്സബന്ധനത്തിനിടെ പതിവാണ്. ഇത്തരത്തിൽ വമ്പൻ കോളടിച്ച ചില മത്സത്തൊഴിലാളികളുടെ വാർത്ത കഴിഞ്ഞ ആഴ്ച്ചയും പുറത്തു വന്നിരുന്നു. ഗോദാവരി ജില്ലയിലെ സഖിനേത്പള്ളിയിലെ അന്തർവേദി ഗ്രാമത്തിൽ നിന്നുള്ള ഏതാനും മത്സ്യത്തൊഴിലാളികൾക്കാണ് കഴിഞ്ഞയാഴ്ച്ച ഭാഗ്യം ലഭിച്ചത്. രണ്ട് വമ്പൻ മീനുകളെയാണ് ഈ ഭാഗ്യവാന്മാർക്ക് കിട്ടിയത്. ഒരു ആൺ മത്സ്യത്തിന് 16 കിലോഗ്രാം ഭാരവും മറ്റൊരു പെൺ മീനിന് 15 കിലോഗ്രാം ഭാരവുമാണുണ്ടായിരുന്നത്. ഒരു ലക്ഷം രൂപ വീതമാണ് രണ്ട് മീനുകൾക്കും ലഭിച്ചത്.

   Summary: Maharashtra fisherman nets fish worth Rs 1.33 Crores
   Published by:user_57
   First published: