• HOME
  • »
  • NEWS
  • »
  • buzz
  • »
  • Anand Mahindra | പാഴ്‌വസ്തുക്കള്‍ കൊണ്ട് കാർ നിർമ്മിച്ച് മഹാരാഷ്ട്ര സ്വദേശി; Bolero വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

Anand Mahindra | പാഴ്‌വസ്തുക്കള്‍ കൊണ്ട് കാർ നിർമ്മിച്ച് മഹാരാഷ്ട്ര സ്വദേശി; Bolero വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഉപേക്ഷിക്കപ്പെട്ട പഴയ കാറുകളുടെ ഭാഗങ്ങളാണ് വാഹനത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്.

  • Share this:
    സ്വന്തമായി ഒരു കാർ വാങ്ങാൻ സാധിച്ചില്ലെങ്കിലും മകന്റെ ആഗ്രഹം നിറവേറ്റുന്നതിനായി സ്വന്തമായി ഒരു വാഹനം നിർമ്മിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രയ ലോഹർ. ദൃഢനിശ്ചയമാണ് ദത്താത്രയെ പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് ഈ നാലുചക്ര വാഹനം നിർമ്മിക്കാൻ പ്രേരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കഴിവും പരിശ്രമവും വാഹന വ്യവസായിയായ ആനന്ദ് മഹീന്ദ്രയെയും (Anand Mahindra) ആകർഷിച്ചു.

    ‘ഹിസ്റ്റോറിക്കാനോ’ (Historicano) എന്ന യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലൂടെയാണ് ദത്താത്രയയുടെ സൃഷ്ടി ലോകം അറിഞ്ഞത്. ഇതിൽ ദത്താത്രയ ലോഹർ എന്നയാൾ തന്റെ കുടുംബത്തെ മിനിയേച്ചർ ജീപ്പ് പോലെ തോന്നിക്കുന്ന വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നത് കാണാം.

    വിദ്യാഭ്യാസം കുറവാണെങ്കിലും ദത്താത്രയ വെറും 60,000 രൂപയ്ക്ക് പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് കാർ നിർമ്മിച്ചത്. ഉപേക്ഷിക്കപ്പെട്ട പഴയ കാറുകളുടെ ഭാഗങ്ങളാണ് വാഹനത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു കാർ നിർമ്മിക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും ഇത്തരത്തിൽ ശേഖരിച്ചു.

    മഹാരാഷ്ട്രയിലെ ഡെക്രാഷ്‌ട്രെ ഗ്രാമത്തിൽ താമസിക്കുന്ന ദത്താത്രയയുടെ കുടുംബം പാരമ്പര്യമായി ഇരുമ്പ് പണി ചെയ്യുന്നവരാണ്. സ്വന്തമായി ഒരു കാർ എന്ന മകന്റെ ആഗ്രഹം നിറവേറ്റാനാണ് അദ്ദേഹം ഇങ്ങനെ ഒരു ശ്രമം നടത്തിയത്. ഹെഡ്‌ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും വിൻഡ്‌ഷീൽഡും ഉൾപ്പെടെ ഒരു നാല് ചക്ര വാഹനത്തിന്റെ എല്ലാ അവശ്യഭാഗങ്ങളും വാഹനത്തിനുണ്ട്.

    പെട്രോളിൽ ഓടുന്ന ഇദ്ദേഹത്തിന്റെ സ്വയം നിർമ്മിത കാറിൽ നാല് പേർക്ക് യാത്ര ചെയ്യാമെന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്. ദത്താത്രയയുടെ കാറിനെ മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത് ഇടതു വശത്തുള്ള സ്റ്റിയറിംഗാണ്. തന്റെ കാറിന് 50 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നും അദ്ദേഹം വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്.

    Free Math Tuition | 50 വർഷമായി തുടരുന്ന സൗജന്യ ഗണിത ട്യൂഷൻ; മാതൃകയായി മുൻ AIR വാർത്താവതാരകൻ

    വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഓൺലൈനിൽ ഇത്തരം കണ്ടുപിടിത്തങ്ങൾക്ക് പൂർണ പിന്തുണ നൽകുന്ന മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും വീഡിയോ കണ്ട് ദത്താത്രയയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

    Love Marriage | അതിർത്തികൾ ഭേദിച്ച പ്രണയം; വിയറ്റ്നാംകാരിയായ കാമുകിയ്ക്ക് താലി ചാർത്തി കർണാടക സ്വദേശി

    ഈ വാഹനം യാതൊരു മാനദണ്ഡങ്ങളും പാലിച്ചല്ല നിർമിച്ചിരിക്കുന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ കഴിവിനെ ഒരിക്കലും അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ലെന്നുമുള്ള കുറിപ്പോടെയാണ് മഹീന്ദ്ര തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ദത്താത്രയയെക്കുറിച്ച് എഴുതിയത്. കൂടാതെ ആ വാഹനം തനിയ്ക്ക് തന്നാൽ മഹീന്ദ്ര ബോലേറോ നൽകാമെന്ന വാഗ്ദാനവും മഹീന്ദ്ര മുന്നോട്ട് വച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ സൃഷ്ടി മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിച്ച് മറ്റുള്ളവരെ പ്രചോദിപ്പിക്കാമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.



    മഹീന്ദ്രയുടെ ട്വീറ്റിന് പിന്നാലെ ഓൺലൈനിൽ ദത്താത്രയയ്‌ക്ക് അഭിനന്ദനങ്ങളും ആശംസകളുമായി നിരവധി പേർ രംഗത്തെത്തി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തിന്റെ കഴിവിനെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
    Published by:Jayashankar Av
    First published: