പെട്രോള്‍ വില (Petrol price) താങ്ങാനാകാത്തതിനാല്‍ യാത്ര ചെയ്യാന്‍ കുതിരയെ (horse) വാങ്ങി മാഹാരാഷ്ട്ര സ്വദേശി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ ഷെയ്ഖ് യൂസഫ് ആണ് യാത്ര ചെയ്യാനായി കുതിരയെ തിരഞ്ഞെടുത്തത്. ഒരു കോളേജില്‍ ലാബ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് ഷെയ്ഖ് യൂസഫ്.
'കോളേജിലേക്ക് കുതിരപ്പുറത്തു കയറിയാണ് ഞാന്‍ പോകുന്നത്. അതെന്നെ ആരോഗ്യവാനാക്കുന്നു. പെട്രോള്‍ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതൊരു പ്രായോഗികമായ മാര്‍ഗമാണ്'- യൂസഫ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ലോക്ഡൗണ്‍ കാലത്താണ് യൂസഫ് ജിഗാര്‍ എന്നു പേരിട്ട കുതിരയെ വാങ്ങിയത്. 'എന്റെ ബൈക്ക് കേടായി. പെട്രോള്‍ വിലയും അനുദിനം കൂടിവരുന്നു. കുതിരയെ വാങ്ങുന്നത് ഒരു നല്ല മാര്‍ഗമായി തോന്നി'- യൂസഫ് കൂട്ടിച്ചേര്‍ത്തു.
40,000 രൂപയ്ക്കാണ് യൂസഫ് കുതിരയെ വാങ്ങിയത്.
ഭക്ഷണസാധനത്തിന് 40 പൈസ അധികം വാങ്ങിയതിന് പരാതി; സമയം കളഞ്ഞതിന് ഹർജിക്കാരനിൽ നിന്ന് 4,000 രൂപ പിഴയിട്ട് കോടതിബംഗളൂരു: റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ അധികം വാങ്ങിയതിന് കോടിയെ സമീപിച്ച ഹര്ജിക്കാരന് പിഴ ചുമത്തി കോടതി. ഉപഭോക്തൃ കോടതിയുടെതാണ് നടപടി. കോടതിതിയുടെ സമയം പാഴാക്കിയതായി ചൂണ്ടികാണിച്ച ജഡ്ജി പരാതിക്കാരന് 4,000 രൂപ പിഴയടക്കണമെന്ന് ഉത്തരവിട്ടു. ബംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 21നാണ് മൂര്‍ത്തി സെന്‍ട്രല്‍ സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍ എത്തി ഭക്ഷണം പാര്‍സല്‍ വാങ്ങിക്കുന്നത്. തുടര്‍ന്ന് 265 രൂപയുടെ ബില്ലാണ് അദ്ദേഹത്തിന് ലഭിച്ചത്.
ബില്‍ റൗണ്ട് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായാണ് 265 രൂപ ഈടാക്കിയത്. ആകെ നിരക്ക് 264.60 രൂപയായിരുന്നു. മൂര്‍ത്തി ഇക്കാര്യത്തെ കുറിച്ച് ഹോട്ടല്‍ ജീവനക്കാരോട് ചോദിച്ചു എങ്കിലും മറുപടി ലഭിച്ചില്ല തുടര്‍ന്നാണ് അധികം ഇടാക്കിയ 40 പൈസ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.
മൂര്‍ത്തിയുടെ പരാതി പരിഗണിച്ച കോടതി കര്‍ണാടകത്തിലെ നിയമ പ്രകാരം 50 പൈസക്ക് മുകളിലുളള തുക റൗണ്ട് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് നിരീക്ഷിച്ചു. ബില്ലിലെ തുക 50 പൈസക്ക് മുകളിലായതിനാലാണ് ഒരു രൂപ വാങ്ങിയതെന്ന് റെസ്റ്റോറന്റിന് വേണ്ടി ഹാജറായ അഭിഭാഷകന് കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് കോടതി ഹര്ജിക്കാരന് പിഴയിട്ടത്. 30 ദിവസത്തിനുള്ളില്‍ 2,000 രൂപ റെസ്റ്റോറന്റിനും 2,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.