മനുഷ്യരോളം തന്നെ, ചിലപ്പോൾ മനുഷ്യരേക്കാൾ നമ്മളുമായി ചങ്ങാത്തം കൂടുന്നവരാണ് മൃഗങ്ങൾ (Animals). മുൻവിധികളില്ലാതെ നമ്മെ സ്നേഹിക്കാനും നമുക്കൊപ്പം സമയം ചെലവഴിക്കാനും അവയ്ക്കാകും. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും പലപ്പോഴും അവ ആശ്വാസമായി എത്താറുണ്ട്. ആ സ്നേഹം തിരിച്ച് പ്രകടിപ്പിക്കുന്നത് ചുരുക്കം ചിലർ മാത്രമായിരിക്കും. അത്തരത്തിലൊരു സഹാനുഭൂതിയുടെ കഥയാണ് മഹാരാഷ്ട്രയിൽ (Maharashtra) നിന്നും എത്തുന്നത്. ദാഹിച്ചുവലഞ്ഞ കുരങ്ങന് (Monkey) വെള്ളം കൊടുക്കുന്ന ട്രാഫിക് പൊലീസുകാരനാണ് (Traffic Police) കയ്യടി നേടുന്നത്. സംഭവത്തിന്റെ വീഡിയോ (Viral Video) സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ മാൽസേജ് ഘാട്ടിലാണ് സംഭവം. ഐഎഎസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ ഐപിഎസ് ആണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സഞ്ജയ് ഗൂഡ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് വീഡിയോയിൽ കാണുന്നത്. ഇദ്ദേഹം സാവധാനം കുരങ്ങന് അടുത്തേക്ക് കുപ്പിയെത്തിച്ച് വെള്ളം കുടിക്കാൻ അനുവദിക്കുന്നത് വീഡിയോയിൽ കാണാം. സമീപത്തുള്ളവർ ഈ നല്ല കാഴ്ച നോക്കിനിൽക്കുന്നതും കാണാം.
Be kind wherever possible 💕💕
This video of constable Sanjay Ghude is circulating in SM for all the good reasons 🙏🙏 pic.twitter.com/oEWFC2c5Kx
''സാധിക്കുന്നിടത്തെല്ലാം ദയ ഉള്ളവരാകുക. നല്ല കാരണങ്ങളാലാണ് കോൺസ്റ്റബിൾ സഞ്ജയ് ഗൂഡിന്റെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് ''. സുശാന്ത് നന്ദ അടിക്കുറിപ്പായി ട്വീറ്റ് ചെയ്തു. സമാനമായ നിരവധി വൈറൽ വീഡിയോകൾ സുശാന്ത് നന്ദ ഐഎഎസ് ട്വീറ്റ് ചെയ്യാറുണ്ട്. ഒരു വ്യക്തിയുടെ യഥാർഥ മനസ് വ്യക്തമാകുന്നത് ഇത്തരം നല്ല പെരുമാറ്റങ്ങളിലൂടെയും നൻമ നിറഞ്ഞ പ്രവർത്തികളിലൂടെയും ആണെന്നും നല്ല മനസിനുടമയാണ് സഞ്ജയ് എന്നും വീഡിയോ കണ്ടവരിൽ ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
മാൽസേജ് ഘാട്ടിലെ മുംബൈ-അഹമ്മ്ദാബാദ് റൂട്ടിൽ ഇത്തരത്തിൽ വെള്ളക്കുപ്പികളുമായി നിർത്തുന്ന നിരവധി പൊലീസുകാരെ കാണാം എന്നും അവർ ഇത്തരത്തിൽ റോഡിലൂടെ പോകുന്ന മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കാറുണ്ടെന്നും മറ്റൊരു വിഡിയോയിൽ പറയുന്നു. streetdogsofbombay എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
''ശബ്ദമില്ലാത്ത ഇവരോട് ദയ കാണിക്കുന്നതിന് മഹാരാഷ്ട്ര പൊലീസീന് സല്യൂട്ട്. വേനൽചൂട് അത് കഠിനമാകുകയാണ്. ഇവയെപ്പോലയുള്ള മൃഗങ്ങൾ വെള്ളത്തിനായി ദാഹിച്ചു വലയുന്നുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്തും പരിസരങ്ങളിലുമൊക്കെ ഇവർക്കായി വെള്ളം കരുതുക'', വീഡിയോയിൽ പറയുന്നു.
അതേസയമം വേനൽചൂട് കടുത്തതോടെ മനുഷ്യരും മൃഗങ്ങളും നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. പുറത്തുപോകുമ്പോഴും മറ്റും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് മുന്നറിയിപ്പ്. ഒരാള്‍ ദിവസം രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം നിര്‍ബന്ധമായും കുടിക്കണം. വെള്ളം കൃത്യമായ അളവില്‍ കുടിക്കുന്നതിലൂടെ വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. തിളപ്പിച്ചാറിയ വെള്ളം, ഫ്രഷ് ജ്യൂസുകള്‍, മോര്, കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, എന്നിവ കൂടുതലായി കുടിക്കാൻ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ക്ഷീണം, തളര്‍ച്ച എന്നിവ മാറാന്‍ ഇത് സഹായിക്കും. നമ്മുടെ ആരോഗ്യം പരിപാലിക്കുന്നതോടൊപ്പം ഇത്തരത്തിലുള്ള സഹജീവി സ്നേഹം പ്രകടിപ്പിക്കേണ്ടതും ആവശ്യമാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.