മഹാരാഷ്ട്രയിലെ (Maharashtra) ഔറംഗാബാദില്‍ (Aurangabad) ബന്ധുവിന്റെ വിവാഹത്തിൽ തന്നോടൊപ്പം വരാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേൽപ്പിച്ചു. കുപിതയായ ഭാര്യ ഭര്‍ത്താവിന് നേരെ പാത്രം വലിച്ചെറിയുകയും അതിനു ശേഷം കത്തി കൊണ്ട് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിൽ മുകുന്ദ്വാദി പൊലീസ് യുവതിക്കെതിരെ കേസെടുത്തു. മുംബൈയിലെ (Mumbai) ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് താനും ഭാര്യയും തമ്മില്‍ നവംബര്‍ 12 ന് രൂക്ഷമായ തര്‍ക്കമുണ്ടായതായി 34 കാരനായ ഭർത്താവ് പോലീസിന് നൽകിയ പരാതിയില്‍ പറയുന്നു.
'വൈകീട്ട് ദമ്പതികള്‍ ചായ കുടിക്കുകയായിരുന്നു. യുവതി ഭര്‍ത്താവിനോട് വിവാഹത്തെക്കുറിച്ച് പറഞ്ഞു. തനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം അവളോട് തനിയെ പോകാന്‍ ആവശ്യപ്പെട്ടു', സംഭവത്തെക്കുറിച്ച് വിശദീകരിക്കവെ പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പ്രതികരണത്തില്‍ അസ്വസ്ഥയായ യുവതി ചായക്കപ്പ് അദ്ദേഹത്തിന്റെ നെറ്റിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ദേഷ്യം അടക്കാനാവാത്ത ഭാര്യ തുടർന്ന് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭർത്താവിന്റെ കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) വകുപ്പുകൾ 326 (അപകടകരമായ ആയുധങ്ങളോ മാര്‍ഗങ്ങളോ ഉപയോഗിച്ച്മുറിവേല്‍പ്പിക്കുക), 336 (അശ്രദ്ധമായി മനുഷ്യജീവന്‍ അപകടപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഔറംഗബാദില്‍ സമാനമായ കേസുകള്‍ മുമ്പും നടന്നിരുന്നു. കഴിഞ്ഞ മാസം ഭര്‍ത്താവിനെ കൊന്നതിന് ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴുത്തറുത്ത് കൊന്ന നിലയിലായിരുന്നു അയാളെ കണ്ടെത്തിയത്. യുവതിയും അവളുടെ സുഹൃത്തും ചേര്‍ന്ന് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ രണ്ട് പേരെ ഏര്‍പ്പാട് ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനായി 30,000 രൂപ അഡ്വാന്‍സ് തുക നല്‍കിയിരുന്നുവെന്നും പൊലീസ് പറയുന്നു.
Also read- Viral Video | ഭക്തശിരോമണിയായ മോഷ്ടാവ് കാണിക്കവഞ്ചി കവരുന്നതിന് മുമ്പ് വിഗ്രഹത്തില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന വീഡിയോ25 വയസ്സുകാരിയായ യുവതിയെയും സുഹൃത്തിനെയും മറ്റ് രണ്ട് പേരെയും ചികല്‍ത്തന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 21ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെ മൃതശരീരം ചികല്‍ത്തന പൊലീസ് സ്റ്റേഷന്റെയും ഹര്‍സുല്‍ പൊലീസ് സ്റ്റേഷന്റെയും അതിര്‍ത്തിയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പിന്നീടാണ് മനീഷ എന്ന പ്രതിയുടെ ഭര്‍ത്താവായ രമേഷ് ജയ്ഭായ് ആണ് അതെന്ന് തിരിച്ചറിഞ്ഞത്. അയാള്‍ക്ക് 28 വയസ്സ് പ്രായം ഉണ്ടായിരുന്നു. തന്റെ അവിഹിത ബന്ധത്തിന് തടസ്സം നിന്ന രമേശിനെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കുള്ളതായി പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
Also read- Video Chat | ആളുകൾ ഏറ്റവും കൂടുതൽ നുണ പറയുന്നത് വീഡിയോ ചാറ്റിലൂടെയെന്ന് പഠന റിപ്പോർട്ട്ദാമ്പത്യ ജീവിതത്തില്‍ എന്ത് പ്രശ്‌നം വന്നാലും അത് പരിഹരിച്ച് തീര്‍ക്കാനാണ് ശ്രമിക്കേണ്ടത് എന്ന കാഴ്ചപ്പാടില്‍ നിന്നും വളരെയധികം വ്യത്യസ്തമായാണ് ഇന്നത്തെ തലമുറ മുന്നോട്ടു പോകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.