VIRAL VIDEO | ബൈക്ക് യാത്രികനെ രക്ഷിച്ച മഹീന്ദ്രാ ബൊലെരോ; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്രാ
VIRAL VIDEO | ബൈക്ക് യാത്രികനെ രക്ഷിച്ച മഹീന്ദ്രാ ബൊലെരോ; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്രാ
വഴിയരികിൽ ബൈക്ക് ഒതുക്കി നിർത്തി നിൽക്കുകയാണ് ഒരാൾ. ഇതിനിടയിലാണ് നിയന്ത്രണം വിട്ടൊരു ജെ.സി.ബി ബൈക്കുകാരന്റെ നേരെ പാഞ്ഞടുക്കുന്നത്. എന്നാൽ, ബൈക്കിൽ ഇരിക്കുന്നയാൾ ഇതൊന്നും അറിയുന്നേയില്ല. ജെ.സി.ബി ബൈക്കിനു നേരെ പാഞ്ഞടുക്കുമ്പോഴാണ് ട്വിസ്റ്റ്.
ഓരോരുത്തർക്കും ഓരോ നിയോഗമുണ്ടെന്ന് നമ്മൾ ഇടയ്ക്കിടയ്ക്ക് പറയുന്നതാണ്. എന്നാൽ, മനുഷ്യർക്ക് മാത്രമല്ല വാഹനങ്ങൾക്കുമുണ്ട് നിയോഗങ്ങൾ. അത്തരത്തിൽ ഒരു നിയോഗം നിമിത്തമായത് ഒരു ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിക്കുന്നതിലാണ്.
വീഡിയോ ട്വിറ്ററിൽ വൈറലാണ്. ഏതായാലും മഹിന്ദ്ര ബൊലേരോയുടെ ധീരപ്രവൃത്തിയെ പ്രകീർത്തിച്ച് മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര തന്നെ രംഗത്തെത്തി. വീഡിയോ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ബൊലേരോയെ പ്രകീർത്തിച്ചത്.
വഴിയരികിൽ ബൈക്ക് ഒതുക്കി നിർത്തി നിൽക്കുകയാണ് ഒരാൾ. ഇതിനിടയിലാണ് നിയന്ത്രണം വിട്ടൊരു ജെ.സി.ബി ബൈക്കുകാരന്റെ നേരെ പാഞ്ഞടുക്കുന്നത്. എന്നാൽ, ബൈക്കിൽ ഇരിക്കുന്നയാൾ ഇതൊന്നും അറിയുന്നേയില്ല. ജെ.സി.ബി ബൈക്കിനു നേരെ പാഞ്ഞടുക്കുമ്പോഴാണ് ട്വിസ്റ്റ്.
ऐसा लग रहा था कि बोलेरो एक जीवित चीज बन गई और उसका एकमात्र मिशन मोटर साइकिल चालक को बचाना था https://t.co/Cki8glWB39
എതിർദിശയിൽ നിന്ന് വന്ന മഹിന്ദ്ര ബൊലോരെ ജെസിബിയിൽ ഇടിച്ച് ബൈക്കുകാരനെയും ഇടിച്ചു തെറിപ്പിച്ചു. സത്യം പറഞ്ഞാൽ ബൊലേരൊയിൽ നിന്ന് ആ തട്ട് കിട്ടുമ്പോൾ മാത്രമാണ് ബൈക്കുകാരൻ സംഭവത്തെക്കുറിച്ച് കുറച്ചെങ്കിലും അറിയുന്നത്. പരുക്കുകളൊന്നും ഇല്ലാതെ തന്നെ ബൈക്കുകാരൻ രക്ഷപ്പെട്ടു.
റോഡിൽ വലിയ തിരക്കില്ലെങ്കിലും ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇടിയുടെ ശബ്ദം കേട്ടയുടനെ സമീപപ്രദേശത്തെ ആളുകൾ സംഭവസ്ഥലത്തേക്ക് എത്തുന്നതും വീഡിയോയിൽ കാണാം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.