പുതിയ വാഹനം ഷോറൂമില്‍ (showroom) നിന്ന് ഇറക്കി വരുന്നതിനിടെ അപകടത്തില്‍പ്പെടുന്ന (accident) വാര്‍ത്തകള്‍ നമ്മള് ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ പുതിയ വാഹനമല്ല ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വാഹനം അപകടത്തില്‍പ്പെടുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ബെംഗളൂരുവിലെ ഒരു മഹീന്ദ്ര ഷോറൂമിലാണ് അപകടം നടന്നത്. ഒന്നാം നിലയില്‍ പ്രദര്‍ശനത്തിന് ഇട്ടിരുന്ന മഹീന്ദ്ര ഥാര്‍ (Mahindra Thar) ആണ് ഷോറൂമിലെ ചില്ലും തകര്‍ന്ന് പുറത്തേക്ക് വീഴാറായി നിന്നത്. വാഹനം വാങ്ങാന്‍ എത്തിയ ഉപഭോക്താവ് വാഹനം സ്റ്റാര്‍ട്ട് ചെയ്തതാണ് അപകട കാരണം എന്നാണ് കരുതുന്നത്.
ഷോറൂമിന്റെ ചില്ല് തകര്‍ത്ത് മുന്നോട്ട് പോയ കാര്‍ പുറത്തെ കൈവരിയില്‍ ഇടിച്ചു നിന്നതുകൊണ്ട് വലിയ അപകടമുണ്ടായില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ആര്‍ക്കും പരുക്കുകളില്ലെന്നാണ് കരുതുന്നത്.
Nose stud | സീരിയൽ നടിക്ക് ദോശയിൽ നിന്ന് സ്വർണ മൂക്കുത്തി; ദോശയുണ്ടാക്കിയത് കടയിൽ നിന്ന് വാങ്ങിയ മാവുകൊണ്ട്
കൊച്ചി: കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് സ്വര്‍ണ മൂക്കുത്തി കിട്ടി. സീരിയല്‍ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്.
ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. പായ്ക്ക് ചെയ്യുന്ന സമയത്ത് മൂക്കുത്തി അബദ്ധത്തില്‍ ഊരി മാവിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കില്‍ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് പ്രതികരിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.