നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘ഡെൽഹിയിലെ വെനീസ്’: രാജ്യതലസ്ഥാനത്ത് കനത്ത മഴ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു

  ‘ഡെൽഹിയിലെ വെനീസ്’: രാജ്യതലസ്ഥാനത്ത് കനത്ത മഴ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു

  മഴയുടെ ഫലമായി നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

  മഴയുടെ ഫലമായി നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

  മഴയുടെ ഫലമായി നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

  • Share this:
   ചൊവ്വാഴ്ച രാവിലെ ഡൽഹി നാഷണൽ ക്യാപിറ്റൽ റീജിയൻ (എൻ സി ആർ) നിവാസികൾ അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്. തെക്കുപടിഞ്ഞാറൻ ഡൽഹി, ന്യൂ ഡൽഹി, കിഴക്കൻ ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും തീവ്രമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയുടെ ഫലമായി നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വെള്ളക്കെട്ടുകൾ സംബന്ധിച്ച പരാതികൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നതോടെ #DelhiRains എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി മാറുകയും ചെയ്തു.

   മഴ മൂലം വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകളുടെ ചിത്രങ്ങളും വീഡിയോകളും ഡൽഹി സ്വദേശികൾ ട്വിറ്ററിൽ പങ്കുവെയ്ക്കാൻ ആരംഭിച്ചതോടെ അവയ്ക്ക് രസകരമായ പ്രതികരണങ്ങളും മീമുകളുമാണ് ലഭിച്ചത്. ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഡൽഹിയിൽ ഐ ടി ഒ, ലക്ഷ്മി നഗർ, അക്ഷർധാം, മദൻപൂർ, ഖാദർ, ബദർപൂർ, ദ്വാരക എന്നിവിടങ്ങളിലും സമീപത്തുള്ള നോയിഡ, ഗാസിയാബാദ് എന്നീ നഗരങ്ങളിലും വ്യാപകമായി വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കടുത്ത മഴയും വെള്ളക്കെട്ടും റോഡുകളിലെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.   ഐ ടി ഒ, മോട്ടി ബാഗ് മെട്രോ സ്റ്റേഷന് കീഴിലുള്ള പാത, ധൗള കുവാൻ അണ്ടർപാസ്, പ്രഗതി മൈദാൻ, മഥുര റോഡ്, വികാസ് മാർഗ്, ഐ പി ഫ്ലൈ ഓവറിന് സമീപമുള്ള റിങ് റോഡ്, റോഹ്ത്തക് റോഡ് എന്നിവിടങ്ങളിൽ ഗതാഗതം മന്ദഗതിയിലായി. വെള്ളക്കെട്ടുകൾ സംബന്ധിച്ച പരാതികൾ മുൻഗണനാക്രമത്തിൽ പരിഹരിച്ചു വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. "രാവിലെ ശക്തമായ മഴ പെയ്തത് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടാൻ കാരണമായിട്ടുണ്ട്. ഞങ്ങളുടെ ജീവനക്കാർ അവിടങ്ങളിൽ കർമനിരതരാണ്. നിലവിലെ സാഹചര്യം ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്", പൊതുമരാമത്ത് വകുപ്പിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

   പതിവിലും 16 ദിവസങ്ങൾക്ക് മുമ്പാണ് രാജ്യതലസ്ഥാനത്ത് ഇത്തവണ കാലവർഷം എത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിലെ സഫ്ദർജംഗ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 100 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

   ഇനി വരുന്ന മൂന്ന് നാല് ദിവസങ്ങളിലായി ഇന്ത്യയുടെ വടക്കു-കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്‌, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ ജൂലൈ 29 വരെ അതിതീവ്ര മഴ തുടർന്നേക്കാം എന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കിഴക്കൻ സംസ്ഥാനങ്ങളിലും അതിനോട് ചേർന്ന് നിലകൊള്ളുന്ന മധ്യേന്ത്യൻ പ്രദേശങ്ങളിലും ജൂലൈ 27 മുതൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
   Published by:user_57
   First published: