• HOME
  • »
  • NEWS
  • »
  • buzz
  • »
  • Major Ravi | 'അങ്കിളിന് എന്താ പറ്റിയത്?' ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് മേജർ രവി

Major Ravi | 'അങ്കിളിന് എന്താ പറ്റിയത്?' ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് മേജർ രവി

'അങ്ങനെ വീഡിയോ കോള്‍ ചെയ്തു. ചെയ്ത സമയത്ത് ഈ കുട്ടി എന്നെ കണ്ട വഴിയ്ക്ക് കരഞ്ഞുകൊണ്ട് ചോദിക്കുകയാണ് അങ്കിളിന് എന്താ പറ്റിയത്? അങ്കിളിന്റെ കിഡിനിയ്ക്ക് എന്താ പറ്റിയതെന്ന്'

Major-Ravi

Major-Ravi

  • Share this:
    പതിനൊന്ന് വർഷം മുമ്പ് ചോറൂണ് നടത്തിയ കുട്ടിയുടെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച സംവിധായകൻ മേജർ രവിയുടെ കുറിപ്പ് വൈറലാകുന്നു. കബീല അഷ്റഫ് എന്ന കുട്ടിയുടെ ജന്മദിനാഘോഷത്തിലാണ് മേജർ രവി പങ്കെടുത്തത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുമ്പോഴാണ് കുട്ടിയുടെ പിതാവ് ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ശ്രമിച്ചത്. യാത്ര ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നെങ്കിലും വീഡിയോ കോളിൽ കുട്ടിയുമായുള്ള സംസാരത്തിനൊടുവിലാണ് മേജർ രവി ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്.

    മേജർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    11 വര്‍ഷം മുന്നെ ചെറിയ ഒരു കുട്ടിയ്ക്ക് ചോറൂണിന്റെ കര്‍മ്മം ചെയ്യാന്‍ വേണ്ടി എന്നെ ഒരു സഹോദരന്‍ വിളിച്ചു. ട്രിവാന്‍ഡ്രത്ത് ആയിരുന്നു. ഞാന്‍ പോയി ആ കര്‍മ്മം ചെയ്തു. തിരിച്ചുവന്നു. അവന്റെ പേരാണ് അഷ്‌റഫ്.

    അത് കഴിഞ്ഞ് കഴിഞ്ഞ ആഴ്ചയില്‍ എനിക്കൊരു കോള്‍ വരികയാണ്. ചേട്ടാ ഞാന്‍ അഷ്‌റഫാണ് കുവൈറ്റില്‍ നിന്ന്. എന്നെ ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല. എന്റെ മകളുടെ പിറന്നാളാണ് ഈ വരുന്ന 25-ാം തീയതി. ചേട്ടന്‍ വന്നാല്‍ വലിയ ഉപകാരമായിരുന്നു. ഞാന്‍ പറഞ്ഞു മോനെ ഞാന്‍ കിഡ്‌നി മാറ്റിവെച്ച് ഇരിക്കുകയാണ്. എനിക്ക് അങ്ങനെ മൂവ് ചെയ്യാന്‍ പറ്റില്ല.

    ചേട്ടാ അവള്‍ക്ക് ചേട്ടനെ കാണണമെന്നുള്ളത് വലിയ ആഗ്രഹമാണ്. ഞങ്ങള്‍ എപ്പോഴും ടിവിയിലും മറ്റും കാണുമ്പോള്‍ കാണിച്ചുകൊടുക്കും ഈ അങ്കിളാണ് മോള്‍ക്ക് ചോറ് തന്നതെന്ന്. എന്തോ അവള്‍ക്ക് ഭയങ്കര ആഗ്രഹമാണ് ചേട്ടനെ കാണണമെന്നുള്ളത്. വേറെ ആരെയും കാണണമെന്ന് എന്റെ അടുത്ത് പറഞ്ഞിട്ടില്ല. എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു മാര്‍ഗമുണ്ട്. നമുക്ക് ഒരു വീഡിയോ കോള്‍ ചെയ്യാം.

    Also Read- സഹോദരിയുടെ വിവാഹത്തിന് യുവാവിന്റെ വക കഞ്ചാവ് കേക്ക്; 'ഹൈ' ആയി അതിഥികൾ!

    അങ്ങനെ വീഡിയോ കോള്‍ ചെയ്തു. ചെയ്ത സമയത്ത് ഈ കുട്ടി എന്നെ കണ്ട വഴിയ്ക്ക് കരഞ്ഞുകൊണ്ട് ചോദിക്കുകയാണ് അങ്കിളിന് എന്താ പറ്റിയത്? അങ്കിളിന്റെ കിഡിനിയ്ക്ക് എന്താ പറ്റിയതെന്ന്. സംസാരിക്കുന്നത് അവള്‍ കേട്ടിരുന്നു. ആ നിഷ്‌കളങ്കമായ കരച്ചില്‍ പിന്നെ എന്നെ ഒന്നും ചിന്തിക്കാന്‍ അനുവദിച്ചില്ല. ഞാന്‍ പറഞ്ഞു 25-ാം തീയതി രാത്രിയിലെ ഫ്‌ളൈറ്റിന് ഞാന്‍ അങ്ങോട്ടും വരും പിറ്റേന്ന് കാലത്തെ ഫ്‌ളൈറ്റിന് ഞാന്‍ തിരിച്ച് ഇങ്ങോട്ടും പോരും. കണ്ണൂര്‍ക്ക് വന്നോളാന്‍ പറഞ്ഞു.

    എയര്‍പോര്‍ട്ടില്‍ വെച്ച് ആദ്യമായി അവള്‍ എന്നെ കണ്ട സമയത്ത് നിഷ്‌കളങ്കമായ നോട്ടവും കരച്ചിലുമെല്ലാം വരുന്ന ആ ഒരു ലുക്ക്. അത് കഴിഞ്ഞ് പിന്നീട് അഭിമാനത്തോട് കൂടി സെല്‍ഫി എടുക്കുന്ന ഫോ്‌ട്ടോയും കൂടി കണ്ടാല്‍ മനസിലാകും. നിഷ്‌കളങ്കമായ ആ മനസിലെ സ്‌നേഹം എന്താണെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കാതെ പോയിരുന്നെങ്കില്‍, ഞാന്‍ ഈ ബര്‍ത്ത് ഡേയ്ക്ക് പോയില്ലായിരുന്നെങ്കില്‍ എനിക്കായിരുന്നു നഷ്ടം. ആ കുട്ടിയ്ക്ക് അല്ല. ആ കുട്ടിയുടെ പേരാണ് കബീല അഷ്‌റഫ്.
    Published by:Anuraj GR
    First published: