ഇന്റർഫേസ് /വാർത്ത /Buzz / 'സംസാരിച്ച് മുഷിപ്പിക്കരുത്'; ആദ്യ ഡേറ്റിങ്ങില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

'സംസാരിച്ച് മുഷിപ്പിക്കരുത്'; ആദ്യ ഡേറ്റിങ്ങില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഒട്ടനവധി ഡേറ്റിംഗ് ആപ്പുകളും ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളും ഉണ്ടെങ്കിലും പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നില്ല.

ഒട്ടനവധി ഡേറ്റിംഗ് ആപ്പുകളും ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളും ഉണ്ടെങ്കിലും പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നില്ല.

ഒട്ടനവധി ഡേറ്റിംഗ് ആപ്പുകളും ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളും ഉണ്ടെങ്കിലും പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നില്ല.

  • Share this:

മിക്കവര്‍ക്കും മോശം ഡേറ്റിങ്ങിന്റെ ഒരു കഥ പറയാനുണ്ടാകും. അര്‍ത്ഥവത്തായ ഒരു ബന്ധത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്നത് ആര്‍ക്കും അലോസരമുണ്ടാകുന്ന ഒന്നാണ്. ഒട്ടനവധി ഡേറ്റിംഗ് ആപ്പുകളും ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളും ഉണ്ടെങ്കിലും പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നില്ല. മിക്കപ്പോഴും നിങ്ങള്‍, സമാനമായ അഭിരുചികളുണ്ടെന്ന് കരുതുന്ന ആളുകളുമായി ഡേറ്റിങ്ങ് നടത്തി അവസാനം എത്തുമ്പോഴായിരിക്കും മനസിലാവുക അവര്‍ക്ക് നിങ്ങളോട് താല്‍പര്യമില്ലെന്ന്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കുഴപ്പമില്ലാത്ത ഒരാളെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ അത് സമയമെടുത്ത് വേണം മുന്നോട്ട് കൊണ്ടുപോകാന്‍. ആദ്യ ഡേറ്റിങ്ങില്‍ നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണാണ് താഴെ പറയുന്നത്.

താല്‍പര്യം കാണിക്കാം. നിയന്ത്രണം വേണം

ഡേറ്റിങ്ങില്‍ കണ്ടുമുട്ടുന്നതിനുമുമ്പ് തന്നെ കൂട്ടുകക്ഷിയോട് താല്‍പ്പര്യം വരുന്നത് സ്വാഭാവികമാണ്. അത് കാണിക്കുകയും വേണം. എന്നാല്‍ അവരെ ശല്യപ്പെടുത്തുന്ന തരത്തിലോ ബുദ്ധിമുട്ടാകുന്ന തരത്തിലേക്കോ ആ താല്‍പര്യം മാറരുത്. എപ്പോഴും ഒരു അതിര്‍വരമ്പിട്ടിരിക്കുക. ആവേശം കൊള്ളുന്നത് നല്ലതാണ്, പക്ഷേ അമിതമായ ആവേശം അവസാനം പലപ്പോഴും നമ്മെ നിരാശരാക്കും.

വൈകി വരരുത്

കൃത്യനിഷ്ഠത പാലിക്കുക. നിങ്ങള്‍ ആരെയെങ്കിലും ഡേറ്റിങ്ങിനായി ആദ്യമായി കാണാന്‍ പോകുകയാണെങ്കില്‍ നിങ്ങള്‍ കൃത്യസമയത്തായിരിക്കണം അവിടെ എത്തേണ്ടത്. അതിനായി നിങ്ങള്‍ വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങുന്നത് നന്നായിരിക്കും.

വളരെയധികം പ്രാധാന്യം നല്‍കരുത്

ഒരു 'ഹായ്' സന്ദേശം സ്വീകരിക്കാന്‍ കഴിയുന്നത് നല്ല ബന്ധത്തിന്റെ ആദ്യപടിയായി കണക്കിലെടുക്കാം. പക്ഷെ എല്ലാ സമയത്തും ആ വ്യക്തിക്ക് സന്ദേശം അയയ്ക്കുന്നത് നല്ലതല്ല. ആശയവിനിമയം എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരിക്കണം. നിങ്ങള്‍ മാത്രമാണ് സന്ദേശങ്ങള്‍ അയ്ക്കാന്‍ പരിശ്രമിക്കുന്നത് തുടരുന്നതെങ്കില്‍ ആ വ്യക്തിക്ക് മുമ്പില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് വിലയില്ലാതാകാം.

പഴയ പോസ്റ്റുകള്‍ ഇഷ്ടമല്ല

സോഷ്യല്‍ മീഡിയയില്‍ അവരുടെ പഴയകാല ഫോട്ടോഗ്രാഫുകളെ പിന്തുടരുകയോ ലൈക്ക് ചെയ്യുകയോ അഭിപ്രായമിടുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. അത്തരം കാര്യങ്ങള്‍ പലര്‍ക്കും ആരോചകമാണ്. അതുവച്ച് നിങ്ങളെക്കുറിച്ച് ഒരു വിലയിരുത്തല്‍ നടത്തുക എന്നത് വളരെ പ്രയാസമാണെങ്കിലും, ഒരുപക്ഷേ ചിലപ്പോള്‍ നിങ്ങളെ കുറിച്ച് തെറ്റിദ്ധാരണ വരുത്താന്‍ കാരണാവും.

നിങ്ങളെക്കുറിച്ച് മാത്രം സംസാരിച്ച് മുഷിപ്പിക്കരുത്

നിരന്തരം തങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ആളെ കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ ഡേറ്റിങ്ങ് പ്രധാനപ്പെട്ടതായി കരുതുക. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പൊതുവായ ജീവിതവും ചോദിക്കുക. പക്ഷെ നിങ്ങള്‍ സ്വയം മിണ്ടാതിരുന്നാലും മറ്റൊരാള്‍ക്ക് മുഷിച്ചില്‍ തോന്നുക സ്വാഭാവികമാണ് എന്ന് ഓര്‍ക്കുക.

ഇത്തരം കാര്യങ്ങളോടൊപ്പം സത്യസന്ധമായി സംസാരിക്കുകയും തങ്ങളുടെ ചെറിയ പോരായ്മകള്‍ തുറന്ന് പറയുന്നതും ഒക്കെ ആരോഗ്യപരമായ ഒരു ബന്ധം നേടാന്‍ സഹായിക്കും. മറ്റേ ആളോടുള്ള കരുതലും പെരുമാറ്റവും പൊതുയിടങ്ങളിലെ നല്ല സ്വഭാവ രീതികളുമൊക്കെ ഒരു ഡേറ്റിങ്ങ് വിജയകരമായി മാറാന്‍ സഹായിക്കും. ഒരിക്കലും അത് താല്‍ക്കാലിമായിട്ടുള്ള പ്രകടനങ്ങള്‍ ആവാതെ സ്വഭാവികമായി ശീലത്തില്‍ പ്രതിഫലിപ്പിച്ചാല്‍ മികച്ചൊരു ഡേറ്റിങ്ങ് അനുഭവമാകും നിങ്ങളെ കാത്തിരിക്കുക.

First published:

Tags: Dating, Woman starts dating