'തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമെങ്കിൽ ഞാനൊരു അഹങ്കാരിയാണ്'; റീബിൽഡ് നിലമ്പൂർ കൂട്ടായ്മയുടെ ലക്ഷ്യം ഭൂമിതട്ടിപ്പെന്ന് മലപ്പുറം കളക്ടർ

അഞ്ചു മാസം കഴിഞ്ഞു റീ ബിൽഡ് നിലമ്പൂർ പ്രവർത്തനം തുടങ്ങിയിട്ട്. ഒരുപാട് ഫണ്ട്, വീട് വെക്കാൻ ഉള്ള സ്പോൺസർഷിപ്പ്, ഭൂമി ഇതെല്ലാം റീ ബിൽഡ് നിലമ്പൂരിന് ലഭിച്ചിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: January 8, 2020, 12:37 PM IST
'തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമെങ്കിൽ ഞാനൊരു അഹങ്കാരിയാണ്'; റീബിൽഡ് നിലമ്പൂർ കൂട്ടായ്മയുടെ ലക്ഷ്യം ഭൂമിതട്ടിപ്പെന്ന് മലപ്പുറം കളക്ടർ
malappuram collector-anwar
  • Share this:
മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവർ അധ്യക്ഷനായ ജനകീയ കൂട്ടായ്മ റീ ബിൽഡ് നിലമ്പൂരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് ഐഎഎസ്. റീബിൽഡ് നിലമ്പൂർ കൂട്ടായ്മയുടെ ലക്ഷ്യം ഭൂമിതട്ടിപ്പാണെന്ന് ജാഫർ മാലിക് ഐഎഎസ് ആരോപിച്ചു. തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ താനൊരു അഹങ്കാരിയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

അഞ്ചു മാസം കഴിഞ്ഞു റീ ബിൽഡ് നിലമ്പൂർ പ്രവർത്തനം തുടങ്ങിയിട്ട്. ഒരുപാട് ഫണ്ട്, വീട് വെക്കാൻ ഉള്ള സ്പോൺസർഷിപ്പ്, ഭൂമി ഇതെല്ലാം റീ ബിൽഡ് നിലമ്പൂരിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു വീട് പോലും ഇവർ ഇതുവരെ നിർമിച്ചിട്ടില്ല. എന്താണ് ഇവർ നിർമിക്കാത്തത്? കളക്ടർ ചോദിക്കുന്നു. നിക്ഷിപ്ത താത്പര്യം ആണ് കൂട്ടായ്മക്ക് എന്ന് പറയേണ്ടി വരും. ഗുണഭോക്താക്കൾക്ക് സർക്കാർ നൽകുന്ന ആറു ലക്ഷം വാങ്ങി, കൂട്ടായ്മക്ക് സൗജന്യമായി സ്പോൺസർഷിപ്പിലൂടെ കിട്ടിയ ഭൂമി നൽകാൻ ആണ് അവരുടെ ശ്രമം. ഇത് തട്ടിപ്പാണെന്നും ജാഫർ മാലിക് പറഞ്ഞു.

"അവർ ചൂണ്ടിക്കാട്ടുന്ന സ്ഥലങ്ങൾ വാങ്ങണം എന്ന് പലവട്ടം ഈ കൂട്ടായ്മയിൽ ഉളളവർ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ താൻ അത് അനുവദിക്കില്ല, കൂട്ട് നിൽക്കില്ല. സർക്കാർ ദുരന്തത്തിന് ഇരകളായവർക്ക്‌ നൽകുന്ന സഹായം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല എന്നും കളക്ടർ വ്യക്തമാക്കി. എംഎൽഎയെ അറിയിച്ചു, അനുവാദം വാങ്ങി വേണ്ട സർക്കാരിന് ഭൂമി വാങ്ങിക്കാൻ. നിലവിലെ ചട്ടങ്ങൾ പൂർണ്ണമായും പാലിച്ച് ആണ് ഭൂമി വാങ്ങുന്നത്. എംഎൽഎ ഇതിന്റെ കമ്മിറ്റിയില് അംഗം അല്ല, നിയമപ്രകാരം റോളും ഇല്ല. പിന്നെ എന്തിനാണ് എംഎൽഎയെ ഇക്കാര്യങ്ങൾ അറിയിക്കുന്നത്" കളക്ടർ ചോദിച്ചു.
റീ ബിൽഡ് നിലമ്പൂരിന് സർക്കാരുമായി യാതൊരു ബന്ധവും ഇല്ലെന്നും അവർക്ക് പണം നൽകിയവർ അതിന്റെ കണക്ക് അവരോട് തന്നെ ചോദിക്കണം എന്നും ജാഫർ മാലിക് വിശദീകരിച്ചു.

പ്രളയാനന്തരം നിലമ്പൂരിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തുടങ്ങിയ ജനകീയ കൂട്ടായ്മ ആണ് റീ ബിൽഡ് നിലമ്പൂർ.  പി വി അൻവർ എംഎൽഎ അധ്യക്ഷനായ കമ്മിറ്റിയുടെ രക്ഷാധികാരി പി വി അബ്ദുൽ വഹാബ് എംപി ആണ്. റീ ബിൽഡ് നിലമ്പൂരിന്റെ വൈസ് ചെയർമാൻ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതനും, കൺവീനർ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻ പിള്ളയും ആണ്.
First published: January 8, 2020, 12:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading