ഫുട്ബോളുമായി വി പി സാനുവെത്തി; ഉമ്മയും പൂച്ചെണ്ടും നൽകി കുഞ്ഞുഫൈസാൻ

വി പി സാനുവിനെ കാണണം എന്ന് പറഞ്ഞു കരയുന്ന രണ്ടു വയസ്സുകാരനായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയയിലെ താരം

news18
Updated: April 18, 2019, 2:19 PM IST
ഫുട്ബോളുമായി വി പി സാനുവെത്തി; ഉമ്മയും പൂച്ചെണ്ടും നൽകി കുഞ്ഞുഫൈസാൻ
വി പി സാനുവും കുഞ്ഞു ഫൈസാനും
  • News18
  • Last Updated: April 18, 2019, 2:19 PM IST
  • Share this:
മലപ്പുറം: തന്നെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ കുഞ്ഞു ഫൈസാന്റെ അടുത്ത് വി പി സാനുവെത്തി. കുഞ്ഞു ഫൈസാന് സമ്മാനവുമായാണ് സാനുവെത്തിയത്. ഉമ്മയും പൂച്ചെണ്ടും നൽകി സാനുവിനെ സ്വീകരിച്ച ശേഷം മടിയിലിരുന്ന് കുറേ നേരം ഫൈസാൻ സംസാരിച്ചു. ഒടുവിൽ യാത്ര ചോദിച്ചിറങ്ങിയതോടെ കുഞ്ഞു ഫൈസാന്റെ മുഖം വാടി. താനും ഒപ്പം വരുന്നുവെന്നായി അവൻ. എങ്കിലും ഒടുവിൽ സാനൂക്കക്ക് എല്ലാരും വോട്ട് ചെയ്യണം എന്ന് പറഞ്ഞ് അവൻ യാത്രയാക്കി. പാതി മുറിഞ്ഞ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് അരിവാൾ ചുറ്റിക നക്ഷത്രം അടയാളമെന്നും കുഞ്ഞു ഫൈസാൻ പറഞ്ഞൊപ്പിച്ചു.

വി പി സാനുവിനെ കാണണം എന്ന് പറഞ്ഞു കരയുന്ന രണ്ടു വയസ്സുകാരനായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയയിലെ താരം. യു ഡി എഫ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കാണിച്ചു തരാം എന്ന് പറയുമ്പോൾ വിപി സാനുവിനെ തന്നെ കാണണം എന്ന് പറഞ്ഞായിരുന്നു ഫൈസാൻ കരഞ്ഞത്. വീഡിയോ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ അത് സാനുവിന്റെ ശ്രദ്ധയിലും പെട്ടു. തുടർന്നാണ് മലപ്പുറം ചെമ്മങ്കടവിലെ ഫൈസാന്റെ വീട്ടിലേക്ക് വി പി സാനു എത്തിയത്. ഫൈസാന്റേയും കുടുംബത്തിനെയുമൊപ്പം സമയം ചെലവിട്ട സാനു കുരുന്നിനു ഫുട്ബാൾ സമ്മാനിച്ചാണ് മടങ്ങിയത്.

മലപ്പുറം ജില്ലയിലെ കോഡൂർ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങൽതൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ ഏക പുത്രനാണ് ഫൈസാൻ. ഡിവൈഎഫ്ഐ പ്രവർത്തകനാണ് നിഷാദ്. തെരഞ്ഞെടുപ്പ് തിരക്കിനിടയിലും ഫൈസാനെ കാണാൻ സാനു എത്തിയതിന്റെ സന്തോഷത്തിലാണ് കുടുബം. കുഞ്ഞു ഫൈസാനെ കണ്ടതിനെ കുറിച്ച് സാനു തന്നെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ-

പി പി ചാനുനെ കാണണം

ഇന്നലെ നിരവധി ആളുകൾ ഷെയർ ചെയ്ത ഒരു കുഞ്ഞിന്റെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. ബാലസംഘം പ്രവർത്തകൻ ആയിരുന്നത് കൊണ്ട് തന്നെ കുട്ടികളെ എന്നും ഒരുപാട് ഇഷ്ട്ടമാണ്. മലപ്പുറം കോഡൂര്‍ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങല്‍തൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ ഏകമകനാണ് ഫൈസാൻ. സോഷ്യൽ മീഡിയയിൽ സാനുവിനെ കാണണം എന്നു പറഞ്ഞു കരയുന്ന ഫൈസാന്റെ വീഡിയോ എന്റെ സുഹൃത്തുക്കൾ ഇന്നലെ അയച്ച് തന്നിരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിനിടയിൽ ഇന്നലെ ഫൈസാനെ കാണാൻ കുറച്ച് സമയം മാറ്റിവെച്ചു.ഒരു നിമിഷം ഞാൻ പഴയ ആ ബാലസംഘം കൂട്ടുകാരനായി.രാജ്യത്ത് ഏറ്റവും വലിയ അക്രമങ്ങൾക്ക് ഇരയാകുന്നവരാണ് കുട്ടികൾ. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശിശുസൗഹൃദ കേരളത്തെ സൃഷ്ട്ടിച്ചു മാതൃക കാട്ടുന്നു. രാജ്യത്ത് നിരവധിയായ ശിശു സംരക്ഷണ സംവിധാനങ്ങളും, നിയമങ്ങളും ഉണ്ടെങ്കിലും അവയുടെ പ്രവൃത്തിവൽക്കരണം അനിവാര്യമാണ്. ഞാൻ ഒരു ബാലസംഘം പ്രവർത്തകൻ ആയതു കൊണ്ട് തന്നെ പാർലമെന്റിൽ എത്തുകയാണെകിൽ കുട്ടികളുടെ ശബ്‌ദമായിമാറും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

ഫൈസാന് ഒരു സമ്മാനവും നൽകി.അതെ ഇതെല്ലാം ആണ് എന്റെ കരുത്ത്, ഇതാണ് എന്റെ ആത്മവിശ്വാസം.

First published: April 18, 2019, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading