ആദ്യ മലേറിയയും ഡെങ്കിയും പിന്നീട് കോവിഡും പിടിച്ചു; ഒടുവിൽ മൂർഖന്റെ കടിയേറ്റിട്ടും മരണത്തിന് കീഴടങ്ങാതെ ഒരു മനുഷ്യൻ
മൂർഖൻ പാമ്പിനെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായെങ്കിലും, ഡോക്ടർമാരെ ഞെട്ടിച്ചുകൊണ്ട് അത്ഭുതകരമായി അയാൾ ജീവിതത്തിലേക്ക് മടങ്ങിവരുകയായിരുന്നു.

cobra
- News18 Malayalam
- Last Updated: November 22, 2020, 12:16 PM IST
ന്യൂഡൽഹി: കൊറോണ വൈറസ്, ഡെങ്കി, മലേറിയ എന്നിവ പിടിപെട്ടയാൾ മൂർഖൻ പാമ്പിന്റെ കടിയേറ്റിട്ടും അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തി. രാജസ്ഥാനിൽ ജീവകാരുണ്യപ്രവർത്തകനായി എത്തിയ ബ്രിട്ടീഷ് വംശജനാണ് ഇത്തരത്തിൽ പലതവണ മരണത്തിന്റെ വക്കിലെത്തിയിട്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ജോധ്പൂർ ജില്ലയിൽ ഇയാൻ ജോൺസ് എന്നയാളാണ് പാമ്പുകടിയേറ്റു ഗുരതരാവസ്ഥയിലായിട്ടും മരണത്തിന് കീഴടങ്ങാതിരുന്നത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ ഇയാളെ ജോധ്പുരിലെ ഒരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
"പ്രദേശത്തെ ഒരു ഗ്രാമത്തിൽ പാമ്പുകടിയേറ്റതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ജോൺസ് ഞങ്ങളുടെ ആശുപത്രിയിലെത്തിയത്. അദ്ദേഹത്തിന് കോവിഡ് പിടിപെട്ടിരുന്നതായും സംശയമുണ്ടായിരുന്നു. ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധന പൊസിറ്റീവായെങ്കിലും രണ്ടാം പരിശോധന നെഗറ്റീവായിരുന്നു," ചികിത്സിച്ച ഡോക്ടർ അഭിഷേക് ടാറ്റർ, മെഡിപൾസ് ഹോസ്പിറ്റലിൽ വച്ച് ശനിയാഴ്ച എഎഫ്പിയോട് പറഞ്ഞു. “ഇവിടെ ആശുപത്രിയിലെത്തിച്ചപ്പോൾ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു, കാഴ്ച മങ്ങൽ, നടക്കാൻ ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടെയുള്ള പാമ്പുകടിയേറ്റ ലക്ഷണങ്ങളുണ്ടായിരുന്നു, എന്നാൽ പിന്നീട് ആരോഗ്യനില അതീവ ഗുരുതരവാസ്ഥയിലായി. ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം അത്ഭുതകരമായി ചികിത്സയോടും മരുന്നുകളോടും പ്രതികരിച്ചു. പതുക്കെ ജീവിതത്തിലേക്ക് മടങ്ങിയെത്തി,” ടാറ്റർ കൂട്ടിച്ചേർത്തു.
ഈ ആഴ്ച ആദ്യം ജോൺസിനെ ഡിസ്ചാർജ് ചെയ്തു. "ഇനി റ്റു പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഞങ്ങൾക്ക് തോന്നുന്നു. അദ്ദേഹം ഇതിനകം ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്" ഡോക്ടർ കൂട്ടിച്ചേർത്തു. ജോൺസ് താമസിച്ചിരുന്ന പ്രദേശത്തെ ഗ്രാമപ്രദേശങ്ങളിൽ പാമ്പുകടി അസാധാരണമല്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഡാഡി ഒരു പോരാളിയാണ്, കോവിഡ് -19 ന് മുമ്പ് അദ്ദേഹത്തിന് മലേറിയയും ഡെങ്കിപ്പനിയും ബാധിച്ചിരുന്നു,” അദ്ദേഹത്തിന്റെ മകൻ സെബ് ജോൺസ് തന്റെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ സഹായിച്ച ഒരു ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ ഇംഗ്ലണ്ടിലെ ഐൽ ഓഫ് വൈറ്റ് സ്വദേശിയാണ് ജോൺസ്. “പകർച്ചവ്യാധി കാരണം അദ്ദേഹത്തിന് നാട്ടിലേക്കു തിരിച്ചു പോകാൻ കഴിഞ്ഞില്ല, ഒരു കുടുംബമെന്ന നിലയിൽ തന്നെ ആശ്രയിക്കുന്ന നിരവധി ആളുകളെ പിന്തുണയ്ക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങൾ മനസ്സിലാക്കി,” മകൻ കൂട്ടിച്ചേർത്തു.
"പ്രദേശത്തെ ഒരു ഗ്രാമത്തിൽ പാമ്പുകടിയേറ്റതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ജോൺസ് ഞങ്ങളുടെ ആശുപത്രിയിലെത്തിയത്. അദ്ദേഹത്തിന് കോവിഡ് പിടിപെട്ടിരുന്നതായും സംശയമുണ്ടായിരുന്നു. ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധന പൊസിറ്റീവായെങ്കിലും രണ്ടാം പരിശോധന നെഗറ്റീവായിരുന്നു," ചികിത്സിച്ച ഡോക്ടർ അഭിഷേക് ടാറ്റർ, മെഡിപൾസ് ഹോസ്പിറ്റലിൽ വച്ച് ശനിയാഴ്ച എഎഫ്പിയോട് പറഞ്ഞു.