മണിച്ചിത്രത്താഴും കൊറോണയും തമ്മിലെന്ത്? ജനതാകർഫ്യൂവും ബ്രേക്ക് ദ ചെയിനും സിനിമയിൽ എങ്ങനെയൊക്കെ വരുന്നു?

മണിച്ചിത്രത്താഴിന് കൊറോണയുമായി ബന്ധമുണ്ടെന്നും ജനതാകർഫ്യൂവിനെ കുറിച്ചും ബ്രേക്ക് ദ ചെയിനിനെ കുറിച്ചുമൊക്കെ മുന്നേ തന്നെ സിനിമയിൽ പറഞ്ഞിട്ടുള്ളതാണെന്നും നിരീക്ഷിക്കുകയാണ് ശ്രീജിത് പണിക്കർ.

News18 Malayalam | news18-malayalam
Updated: March 22, 2020, 9:41 AM IST
മണിച്ചിത്രത്താഴും കൊറോണയും തമ്മിലെന്ത്? ജനതാകർഫ്യൂവും ബ്രേക്ക് ദ ചെയിനും സിനിമയിൽ എങ്ങനെയൊക്കെ വരുന്നു?
manichithrathazhu
 • Share this:
ലോകമെങ്ങും കൊറോണ വൈറസ് ബാധയുടെ ഭീതിയിലാണ്. വൈറസ് വ്യാപനം തടയുന്നതിനായി ബ്രേക്ക് ദി ചെയ്ൻ ക്യംപെയ്നും, ജനത കർഫ്യൂവുമൊക്കെ ആരംഭിച്ചിട്ടുണ്ട്. സാമുഹിക അകലം പാലിക്കുക, കൈകൾ വൃത്തിയാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പരസ്പരം തൊടുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ പൊത്തിപ്പിടിക്കുക.....കൊറോണയെ തടയുന്നതിനുള്ള മുൻകരുതൽ നിർദേശങ്ങൾ ഇങ്ങനെ നീളുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം 1993ൽ പുറത്തിറങ്ങിയ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന് കൊറോണയുമായി ബന്ധമുണ്ടെന്നും ജനതാകർഫ്യൂവിനെ കുറിച്ചും ബ്രേക്ക് ദ ചെയിനിനെ കുറിച്ചുമൊക്കെ മുന്നേ തന്നെ സിനിമയിൽ പറഞ്ഞിട്ടുള്ളതാണെന്നും നിരീക്ഷിക്കുകയാണ് ശ്രീജിത് പണിക്കർ. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ശ്രീജിത് പണിക്കർ നിരീക്ഷണങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

You may also like:'COVID 19 | ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ അനുമതി; കർശന നിയന്ത്രണങ്ങളുമായി സർക്കാർ [NEWS]COVID 19| രണ്ടര മണിക്കൂർ ! കൊറോണക്കാലത്തെ ഒരു സമരത്തിന്റെ ആയുസ് രണ്ടര മണിക്കൂർ [PHOTO]COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു
[NEWS]


'കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ' എന്ന തലക്കെട്ടിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വിശദമാക്കിയിരിക്കുന്നത്. ചിത്രത്തിലെ 'വരുവാനില്ലാരുമിന്നൊരുനാളും ഈ വഴിക്ക്, അറിയാം'...എന്ന സൂപ്പർഹിറ്റ് ഗാനം പോലും മധു മുട്ടം എഴുതിയത് ജനതാ കർഫ്യൂ ദിനത്തെ കുറിച്ച് വിവരിച്ചാണെന്നാണ് ശ്രീജിത് പണിക്കരുടെ കണ്ടെത്തൽ. ചിത്രത്തിലെ ഒട്ടുമിക്ക സംഭവങ്ങളെയും കഥാപാത്രങ്ങളെയും നിലവിലെ സാഹചര്യങ്ങളോട് രസകരമായ രീതിയിൽ താരതമ്യപ്പെടുത്തിയിരിക്കുകയാണ് ശ്രീജിത്പണിക്കർ. #JanataCurfew,#BreakTheChain എന്നീ ഹാഷ്ടാഗുകളിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ശ്രീജിത് പണിക്കരുടെ നിരീക്ഷണങ്ങൾ

 • സാമൂഹിക അകലം പാലിച്ച് ഒളിച്ചു നിന്ന് പെയിന്റ് അടിച്ച രാഘവൻ.

 • പ്രശ്നബാധിത സ്ഥലത്തു നിന്നും ഉണ്ണിത്താനെ ഒറ്റയ്ക്ക് നിർത്തി സാമൂഹിക അകലം പാലിച്ച് മുങ്ങിയ ദാസപ്പൻ.

 • ബാത്റൂമിൽ പോയ ശേഷം ശരീരം ശുചിയാക്കിയ ശേഷം മാത്രം വീട്ടിൽ പ്രവേശിച്ച ഉണ്ണിത്താൻ.

 • ഭാസുരയേയും ദാസപ്പനേയും തൊടാതെ ഉരിയാടാതെ വീടിന്റെ മൂലയിൽ തകിട് ബന്ധിച്ച ഉണ്ണിത്താൻ.

 • നകുലൻ കുശലപ്രശ്നങ്ങൾ ചോദിച്ചപ്പോൾ മിണ്ടാതെ വായ പൊത്തി നിന്ന ഭാസുര.

 • കൽക്കട്ടയിലെ പുതിയ പ്ലാന്റിന്റെ പണി തീരുന്നതു വരെ നാലഞ്ചു മാസം വർക്ക് ഫ്രം ഹോം എടുത്ത നകുലൻ.

 • ഗംഗയെ കണ്ട് ഭയന്നോടിയപ്പോഴും അല്ലിയുടെ ദേഹത്ത് ഇടിക്കാതെയും സാമൂഹിക അകലം പാലിച്ച ദാസപ്പൻ.

 • തന്റെ ദേഹത്ത് തകിട് ബന്ധിക്കാൻ ഭാസുര വട്ടം പിടിച്ചപ്പോൾ സാമൂഹിക അകലം പാലിച്ച ഉണ്ണിത്താൻ.

 • തന്റെ അടുത്തേക്ക് വന്ന നാഗവല്ലിയിൽ നിന്നും സാമൂഹിക അകലം പാലിച്ച് പടിയിറങ്ങി ഓടിയ കാട്ടുപറമ്പൻ.

 • ശ്രീദേവി പിന്നാലെ വന്നിട്ടും പോടീ തമിഴത്തീ എന്നു വിളിച്ച് കുട കൊണ്ട് ആട്ടിയോടിച്ച് സാമൂഹിക അകലം പാലിച്ച ഉണ്ണിത്താൻ.

 • ശ്വാസം മുട്ടൽ അസുഖ ലക്ഷണമാണെന്ന് കാട്ടിത്തന്ന അല്ലി.

 • ഓരോ ചുവടും അതീവ ശ്രദ്ധയോടെ ചാടിച്ചാടി നടന്ന കാട്ടുപറമ്പൻ.

 • രോഗലക്ഷണം കാണിച്ച കാട്ടുപറമ്പനെ കാറിൽ കയറ്റാതെ ഡോർ അടച്ച് സാമൂഹിക അകലം പാലിച്ച തമ്പി.

 • രോഗബാധിതയായ നാഗവല്ലിയെ ഐസൊലേഷനിൽ വിട്ട ശങ്കരൻ തമ്പി.

 • തെക്കിനിയുടെ താക്കോൽ ഉണ്ടാക്കിക്കൊടുത്ത കൊല്ലന് പനി തുടങ്ങിയിട്ടുണ്ടെന്ന് ഗംഗയോട് പറയുന്ന ശ്രീദേവി.

 • ചാടിപ്പോയ നാഗവല്ലിയെ വീണ്ടും ഐസൊലേഷനിൽ ആക്കാൻ ശ്രമിച്ച കാട്ടുപറമ്പൻ.

 • കതക് തൊറ, തൊറ കതക് എന്ന് വായിട്ടലച്ചിട്ടും നാഗവല്ലിയെ മുറിക്ക് പുറത്തേക്ക് കടക്കാൻ അനുവദിക്കാതെ ഐസൊലേഷനിൽ ഇട്ട സണ്ണി.

 • തറവാട്ടിൽ ജോലിക്കാരുൾപ്പടെ എല്ലാവരും എല്ലാ കാര്യത്തിലും ഇത്തിരി സൂക്ഷിച്ച് പെരുമാറാനും ആർക്കെങ്കിലും എന്തെങ്കിലും അസുഖം കണ്ടാൽ കൂടുതൽ ശ്രദ്ധിക്കാനും, തറവാട്ടിൽ നിന്ന് ഒന്നും കഴിക്കാൻ നിൽക്കേണ്ടെന്നും അനുയായികളോട് പറഞ്ഞയച്ച ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്.

 • ജനലിലൂടെ കയ്യിട്ട് സണ്ണി "ട്രൈ" ചെയ്തപ്പോഴും കൈ കൊടുക്കാതെ ദൂരെ മാറിനിന്ന് സാമൂഹിക അകലം പാലിച്ച ശ്രീദേവി.

 • രോഗലക്ഷണം കാണിച്ച ശ്രീദേവിയെ നിർബന്ധിച്ച് ഐസൊലേഷനിൽ വിട്ട സണ്ണി.

 • മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് അസുഖത്തിനു പ്രതിവിധി കണ്ടെത്തുമെന്ന് തീരുമാനിച്ചുറച്ച ഡോക്ടർ സണ്ണി.

 • അല്ലിക്ക് ആഭരണം എടുക്കാൻ വേണ്ടി പുറത്തു പോകാനിരുന്ന ഗംഗയെ അതിൽ നിന്നും വിലക്കിയ നകുലൻ.

 • ഗംഗയുടെ അവസ്ഥക്കുള്ള പ്രതിവിധിക്ക് ലോകത്തിൽ ഒരു ഡോക്ടറും ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് നകുലനോട് പറയുന്ന സണ്ണി.

 • തനിക്ക് എന്തുവന്നാലും സാരമില്ലെന്നും തന്റെ ഗംഗയെ അസുഖം മാറി കിട്ടിയാൽ മതിയെന്നും ഒരു ആരോഗ്യപ്രവർത്തകനെപ്പോലെ സണ്ണിയോട് പറഞ്ഞ നകുലൻ.

 • രാമനാഥൻ വിളിച്ചപ്പോൾ മാത്രം തെക്കിനിയിലെ ഐസൊലേഷനിൽ നിന്നും പുറത്തിറങ്ങിയ നാഗവല്ലി.

 • ഉദ്ദേശിക്കുന്ന ആളെ കൊന്നു കഴിഞ്ഞാൽ തിരികെ പൊയ്ക്കൊള്ളാമെന്ന് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനു വാക്കു കൊടുത്ത കൊറോണാവൈറസ്... അല്ല, നാഗവല്ലി.


First published: March 22, 2020, 9:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading