• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

കല്ലുരുട്ടി നാടകം ഭോപ്പാലിൽ

news18india
Updated: December 27, 2018, 2:48 PM IST
കല്ലുരുട്ടി നാടകം ഭോപ്പാലിൽ
news18india
Updated: December 27, 2018, 2:48 PM IST
വർഷങ്ങൾക്കു മുൻപ് നാടകാചാര്യൻ കാവാലം നാരായണ പണിക്കർ രചിച്ച്‌, 2000ൽ അരങ്ങേറിയ നാടകം കല്ലുരുട്ടി വീണ്ടും വേദികളിലേറുകയാണ്. ഡിസംബർ 28ന് ഭോപ്പാൽ ആദി വിദ്രോഹി നാട്യ സമാരോഹിൽ കേരളത്തിൽ നിന്നുമുള്ള ഒരേയൊരു നാടകമായി സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് ആൻഡ് റിസർച്ച് സെന്റർ അവതരിപ്പിക്കുന്ന കല്ലുരുട്ടി എത്തുകയാണ്.

ഒറ്റ നോട്ടത്തിൽ ഇത് കല്ലുരുട്ടി പെങ്ങളും അവളുടെ പുന്നാര ആങ്ങളമാർ  പഞ്ചുരുളികളും അവരെ ചുറ്റിപ്പറ്റിയുള്ള മറ്റു ചില  കഥാപാത്രങ്ങയിലും മാത്രം ഉൾപ്പെടുന്ന തീർത്തും ഗ്രാമീണ ശൈലിയിൽ ചിട്ടപ്പെടുത്തിയ കഥയാണ്.  കാടിന്റെ നന്മയും നേരും ആസ്വദിച്ചു ജീവിക്കുന്ന പഞ്ചുരുളിമാർ കാടകം  വിട്ടു നാട്ടകം തേടി പോകുമ്പോൾ സംഭവിക്കുന്ന വിപത്തുകളും വിലക്കുകളും കാലാതീതമാണ്.


Loading...

ആങ്ങളമാരുടെ അഭാവത്തിൽ ദുഷ്ടനായ നാട് വാഴി, ഉഗ്രാണി, കല്ലുരുട്ടിക്കു മേൽ കണ്ണ്  വയ്ക്കുന്നു. കല്ലുരുട്ടിയെ വശീകരിക്കാനുള്ള  ഇയാളുടെ കുത്സിത ശ്രമങ്ങൾ നടക്കുന്നില്ല എന്ന് മാത്രമല്ല, അവൾക്കു നേരെയുള്ള ശ്രമങ്ങൾ ഓരോന്നിലും പ്രകൃതി  കോപം കൊണ്ട് ജ്വലിക്കാനിട വരുന്നു. കല്ലുരുട്ടി അമ്മൻ എന്ന പഴങ്കഥയിലെ പെണ്ണ് പ്രകൃതി തന്നെ ആണ്. പഞ്ചുരുളിമാർ മനുഷ്യരും, ഉഗ്രാണി കൈക്കരുത്തും പണക്കൊഴുപ്പും കൊണ്ട് എന്തും നേടാം എന്ന് മഥിച്ചു നടക്കുന്നവരുടെ പ്രതീകമായി രംഗത്തെത്തുന്നു.

മോഹിനി വിനയൻ (കല്ലുരുട്ടി), കൃഷ്ണൻ ബാലകൃഷ്ണൻ, ബോസ് വിദ്യാധരൻ (പഞ്ചുരുളികൾ), ഗിരീഷ് വി. (ഉഗ്രാണി), സജി (ചുങ്കക്കാരൻ), ശിവകുമാർ കെ. (ഉംബ്റാശാൻ), മനേക്ഷാ  കെ.എസ്. (കടത്തുകാരൻ അന്തോണി), അയ്യപ്പൻ ജി.,കോമളൻ നായർ ജി., ഷാരോൺ വി.എസ്., ജയചന്ദ്രൻ നായർ, അനന്തു, ഹരി, അഖിൽ

(പാട്ടുകാർ) എന്നിവർ ആണ് കഥാപാത്രങ്ങൾ.

First published: December 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍