കൊച്ചി: കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് (actress) സ്വര്‍ണ മൂക്കുത്തി കിട്ടി. സീരിയല്‍ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്.
ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. പായ്ക്ക് ചെയ്യുന്ന സമയത്ത് മൂക്കുത്തി അബദ്ധത്തില്‍ ഊരി മാവിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കില്‍ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് പ്രതികരിച്ചു.
കരാട്ടെയിലെ ആദ്യ ഗുരുവിനെ കാണാൻ ബാബു ആന്റണി
സെബാസ്റ്റ്യൻ മാഷ് പഞ്ചിങ് ബാഗിൽ ഓരോ തവണയും മുഷ്ടി ചുരുട്ടി ഇടിക്കുമ്പോഴും പിന്നിൽ ശ്രുതി മുഴങ്ങുന്നത് കേൾക്കാം. ഒരു കാലത്ത് മലയാള സിനിമയ്ക്കും യുവാക്കൾക്കും ഹരമായിരുന്ന ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ച് കയ്യടി വാരിക്കൂട്ടിയ ബാബു ആന്റണി (Babu Antony) എന്ന ആക്ഷൻ ഹീറോയ്ക്ക് അടവിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയ സെബാസ്റ്റ്യൻ മാഷാണിത്.
സെബാസ്റ്റ്യൻ മാഷിന് ഇപ്പോൾ പ്രായം 82 ആയിരിക്കുന്നു. ശിഷ്യൻ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന തിരക്കിലായിരുന്നു. അതിനിടെ ബാബുവിനെ കണ്ടതും അൽപ്പം ഇടി പരീക്ഷണത്തിനും മാഷ് മറന്നില്ല. പൊൻകുന്നം സ്വദേശിയാണ് ഇദ്ദേഹം.
ഏറെ നാളുകൾക്കു ശേഷം മുഴുനീളൻ ആക്ഷൻ ഹീറോ റോളുമായി മലയാളത്തിൽ അവതരിക്കാൻ തയാറെടുക്കുകയാണ് ബാബു ആന്റണി. ഒമർ ലുലു സംവിധാനം ചെയ്യുന്ന 'പവർ സ്റ്റാർ' എന്ന ചിത്രമാണ് മടങ്ങിവരവിന് കാരണം. ഇതിനു മുൻപ് നിവിൻ പോളിയുടെ 'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയിലും ബാബു ആന്റണി ആക്ഷനുമായി എത്തിയിരുന്നു.
ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറില്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോറും പ്രധാന വേഷത്തിലെത്തും. ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.