HOME » NEWS » Buzz » MALAYALI FANS CALLING SANJU SAMSON IN BETWEEN INDIA AUSTRALIA MATCH

Viral Video| 'സഞ്ജു ഏട്ടാ'; മത്സരത്തിനിടയിൽ ബൗണ്ടറി ലൈനില്‍ നില്‍ക്കുന്ന സഞ്ജു സാംസണിനെ വിളിക്കുന്ന മലയാളികള്‍

സഞ്ജു ഏട്ടാ, സഞ്ജു എന്നെല്ലാം വിളിക്കുന്ന മലയാളികളുടെ വി‍ഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

News18 Malayalam
Updated: December 4, 2020, 3:16 PM IST
Viral Video| 'സഞ്ജു ഏട്ടാ'; മത്സരത്തിനിടയിൽ ബൗണ്ടറി ലൈനില്‍ നില്‍ക്കുന്ന സഞ്ജു സാംസണിനെ വിളിക്കുന്ന മലയാളികള്‍
sanju samson
  • Share this:
ലോകത്തിന്‍റെ എവിടെ എത്തിയാലും മലയാളികൾ ഉണ്ടാകുമെന്നാണ് പറയാറുള്ളത്. ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിനായി ഓസ്ട്രേലിയയിൽ എത്തിയ മലയാളി താരം സഞ്ജു സാസണിനെ മലയാളികൾ അവിടെയും വെറുതെ വിട്ടില്ല. മത്സരത്തിനിടയിൽ ബൗണ്ടറി ലൈനില്‍ നില്‍ക്കുന്ന സഞ്ജുവിനെ കണ്ട മലയാളികൾ ആർപ്പുവിളികൾ തുടങ്ങി.

സഞ്ജു ഏട്ടാ, സഞ്ജു എന്നെല്ലാം വിളിക്കുന്ന മലയാളികളുടെ വി‍ഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അടുത്ത കളിയില്‍ ഉണ്ടാവുമോ എന്നാണ് ഗാലറിയിലുണ്ടായിരുന്ന മറ്റൊരു മലയാളി ആരാധകര്‍ ചോദിക്കുന്നത്.


ബൗണ്ടറി ലൈനിന് സമീപം ടി. നടരാജന്റെ അടുത്ത് സഞ്ജു നില്‍ക്കുമ്പോഴാണ് സംഭവം. ആരാധകരുടെ വിളി കേട്ട് സഞ്ജു തിരിഞ്ഞു നോക്കുകയും ചെറുതായി ചിരിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെട്ടെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
Published by: user_49
First published: December 4, 2020, 3:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories