നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കസവണിഞ്ഞ് 'ദി വോയ്സ് ഓസ്ട്രേലിയ'യില്‍ പാടി വിധികർത്താക്കളെ ഞെട്ടിച്ച് മലയാളിയായ ജാനകി ഈശ്വർ

  കസവണിഞ്ഞ് 'ദി വോയ്സ് ഓസ്ട്രേലിയ'യില്‍ പാടി വിധികർത്താക്കളെ ഞെട്ടിച്ച് മലയാളിയായ ജാനകി ഈശ്വർ

  ജാനകി

  ജാനകി

  • Share this:
   'ദി വോയിസ് ഓസ്ട്രേലിയ' റിയാലിറ്റി ഷോയിൽ വിധികർത്താക്കളെ കയ്യിലെടുത്ത് പന്ത്രണ്ടു വയസ്സുകാരിയായ മലയാളി പെൺകുട്ടി ജാനകി ഈശ്വർ. അമേരിക്കൻ ഗായിക ബിലി ഐലിഷിൻറെ 'ലവ്‌ലി' എന്ന ഗാനം പാടിയാണ് വിദേശീയരായ വിധികർത്താക്കളെ ജാനകി അമ്പരപ്പിച്ചത്. തോളത്ത് കേരളത്തനിമ പേറുന്ന കസവ് ഷോൾ ധരിച്ചാണ് ജാനകി സ്റ്റേജിലെത്തിയത്.

   പാടിക്കഴിഞ്ഞ് അവരിലൊരാൾ ചോദിച്ച ചോദ്യം ജാനകിയുടെ പ്രായം എത്രയെന്നായിരുന്നു. ഇനിയും കൗമാരപ്രായം പോലുമെത്താത്ത പെൺകുട്ടി ഇത്രയും ഇമ്പമുള്ള ഗാനം പക്വതയുള്ള ശബ്ദത്തിൽ അവതരിപ്പിച്ചതാണ് അവരെ സ്തബ്ധരാക്കിയത്.   കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് ജാനകി. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ഈ കൊച്ചുമിടുക്കി. കർണാടക സംഗീതം, ഗിറ്റാർ, വയലിൻ തുടങ്ങിയവയിൽ ജാനകിക്കു പ്രാവീണ്യമുണ്ട്. സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക് തുടങ്ങിയ ഇടങ്ങളിൽ ജാനകിയുടെ സംഗീതം കേൾക്കാം.

   ജാനകിയെ വിധികർത്താക്കൾ പ്രശംസിക്കുമ്പോൾ അച്ഛനും അമ്മയും വികാരാധീനരാവുന്നത് വീഡിയോയിൽ കാണാൻ കഴിയും. നാലുപേരാണ് വിധിനിർണ്ണയം നടത്തിയത്. പരിപാടിയിൽ ടീം ജെസ്സിലാണ് ജാനകി ചേർന്നത്. ഈ ടീമിന്റെ നേതൃത്വത്തിലാകും ജാനകിയുടെ പരിശീലനം.
   Published by:Meera Manu
   First published:
   )}