• HOME
  • »
  • NEWS
  • »
  • buzz
  • »
  • ബാപ്പാടെ കൊച്ചു ബിയാത്തൂ... ട്രമ്പിനെ കൊണ്ട് മാപ്പിള പാട്ട് പാടിച്ച്‌ മലയാളി; ഇത് യമണ്ടൻ കട്ട്

ബാപ്പാടെ കൊച്ചു ബിയാത്തൂ... ട്രമ്പിനെ കൊണ്ട് മാപ്പിള പാട്ട് പാടിച്ച്‌ മലയാളി; ഇത് യമണ്ടൻ കട്ട്

Malayali makes stunning edits to Trump's speech during India visit and makes him sing Mappila Pattu | ചുണ്ടനക്കം പോലും തെറ്റാതെ നല്ല ശീലുള്ള മാപ്പിള പാട്ട് പാടുകയാണ് ട്രംപ്

മാപ്പിള പാട്ടിലെ ട്രംപിന്റെ ചിത്രം

മാപ്പിള പാട്ടിലെ ട്രംപിന്റെ ചിത്രം

  • Last Updated :
  • Share this:
    ആമിനത്താത്താടെ പൊന്നുമോളാണ്, നാട്ടിലെ ചേലുള്ള പെണ്ണാണ്, ബാപ്പാടെ കൊച്ചു ബിയാത്തൂ... പാടുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്! ഇന്ത്യയിൽ വന്നുപോയതിനിടക്ക് ഇതെപ്പോ കാര്യം ഒപ്പിച്ചു എന്നോർത്ത് തല പുകയ്ക്കണ്ട. മിടുക്കനായ ഒരു എഡിറ്ററുടെ കരവിരുതാണ് ഈ കാണുന്നതും കേൾക്കുന്നതും. ചുണ്ടനക്കം പോലും തെറ്റാതെ നല്ല ശീലുള്ള മാപ്പിള പാട്ട് പാടുകയാണ് ട്രംപ്. പോരാത്തതിന് ഈ ഇൻസ്റ്റാഗ്രാം വിഡിയോയിൽ നരേന്ദ്ര മോദിയെയും ട്രമ്പിനെയും അജ്‌മൽ ടാഗ് ചെയ്യുന്നുമുണ്ട്

    മുൻപൊരിക്കൽ ഇടിക്കൂട്ടിലെ റെസ്ലിംഗ് താരങ്ങളെ ഗംഗയും നകുലനുമാക്കിയ അതേ അജ്‌മൽ സാബു തന്നെയാണ് ഈ വീഡിയോയുടെ പിന്നിലും. WWE താരങ്ങളായ ബിഗ് ഷോയും, സ്‌റ്റെഫാനി മെക്മോഹനും ആണ് അന്ന് അജ്മലിന്റെ കത്രികപ്പൂട്ടിൽ വീണത്.

    'ലവ്, ആക്ഷൻ, ഡ്രാമ'യിലെ 'കുടുക്ക് പൊട്ടിയ കുപ്പായത്തിന്റെ' ടീസർ, ബിജു മേനോൻ ചിത്രം 41 ന്റെ ടീസർ, ട്രെയ്‌ലർ എന്നിവയുടെ എഡിറ്ററാണ് അജ്മൽ.

    ട്രംപ് ഇന്ത്യ സന്ദർശിച്ച വേളയിൽ നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകളാണ് ഈ വിഡിയോക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വീഡിയോ ചുവടെ:


    Published by:user_57
    First published: