• HOME
  • »
  • NEWS
  • »
  • buzz
  • »
  • മലയാളി അംപയർ നിതിൻ മേനോൻ കോഹ്ലിയുടെ ഔട്ട് വിളിച്ചത് നൊടിയിടയിൽ; ഇവർ തമ്മിലുള്ള പ്രേമം അവസാനിക്കില്ലേയെന്ന് ആരാധകർ

മലയാളി അംപയർ നിതിൻ മേനോൻ കോഹ്ലിയുടെ ഔട്ട് വിളിച്ചത് നൊടിയിടയിൽ; ഇവർ തമ്മിലുള്ള പ്രേമം അവസാനിക്കില്ലേയെന്ന് ആരാധകർ

കോഹ്ലിയും നിതിനും തമ്മിലുള്ള മൈതാനത്തെ പ്രണയകഥയെക്കുറിച്ചായിരുന്നു രസകരമായ ട്രോളുകളും പോസ്റ്റുകളും

  • Share this:

    ഇന്ന് വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആധിപത്യം നിലനിർത്താൻ സാധിക്കാതെ ടീം ഇന്ത്യ കനത്ത തോൽവി ഏറ്റുവാങ്ങി. ഇന്ത്യയുടെ ജയം കാണാനായി ഗ്യാലറികളിലെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു മത്സരഫലം. ഓസീസ് പേസർമാർ നാശം വിതച്ചപ്പോൾ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു.

    ആദ്യ ഓവറിൽ തന്നെ മികച്ച ഫോമിലുള്ള ബാറ്റർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് മുന്നറിയിപ്പ് നൽകി, പിന്നീടുണ്ടായത് ആതിഥേയരെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നമായിരുന്നു. 100 റൺസ് കടക്കുന്നതിന് മുമ്പ് 7 ഇന്ത്യൻ ബാറ്റർമാർ പവലിയനിൽ തിരിച്ചെത്തി. ഗില്ലും സൂര്യകുമാർ യാദവും പൂജ്യത്തിന് പുറത്തായപ്പോൾ കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഒറ്റ അക്കത്തിൽ ഒതുങ്ങി.

    മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇന്ത്യൻ ഇന്നിംഗ്‌സിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയെങ്കിലും ബിഗ് ഇന്നിംഗ്സിലേക്ക് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 35 പന്തിൽ നാല് ബൗണ്ടറികളുടെ സഹായത്തോടെ 31 റൺസെടുത്ത അദ്ദേഹം 16-ാം ഓവറിൽ നഥാൻ എല്ലിസിന്റെ മുന്നിൽ കുടുങ്ങി.

    ഓസ്‌ട്രേലിയയുടെ തീക്ഷ്ണമായ ബൗളിംഗ് ആക്രമണത്തെ നേരിടാമെന്ന പ്രതീക്ഷയിൽ കളിച്ചുമുന്നേറിയ കോഹ്‌ലിയുടെ പുറത്താകൽ ഇന്ത്യയ്ക്ക് വൻ പ്രഹരമായിരുന്നു. എല്ലിസിന്റെ ഒരു ഫുൾ ഡെലിവറി, നേരെ സ്റ്റമ്പിന് മുന്നിൽ. കോലി അത് അടിച്ചകറ്റാൻ നോക്കിയെങ്കിലും പന്ത് പാഡിൽ തട്ടി. അമ്പയർക്ക് എടുക്കാൻ എളുപ്പമുള്ള തീരുമാനമായിരുന്നു അത്, ഓസീസ് അപ്പീൽ ചെയ്തതും മലയാളിയായ അംപയർ നിതിൻ മേനോൻ വിരൽ ഉയർത്തിയതും ഒരുമിച്ചായിരുന്നു.


    പന്ത് കോഹ്‌ലിയുടെ പാഡുകളിൽ കുടുങ്ങിയതായി വ്യക്തമായി കാണാമായിരുന്നു. നേരത്തെ നിതിൻ മേനോന്‍റെ വിവാദ തീരുമാനങ്ങളിൽ കോഹ്ലി പുറത്തായത് വിവാദമായിരുന്നു. നിതിൻ മേനോനെതിരെ കോഹ്ലി പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ അംപയറുടെ തീരുമാനം ഏറെക്കുറെ ശരിയാണെന്ന ശരീരഭാഷയാണ് കോഹ്ലിയും പ്രകടിപ്പിച്ചത്. എന്നാൽ കോഹ്ലിയും നിതിനും തമ്മിൽ മൈതാനത്ത് മധുരവും പുളിയുമുള്ള ബന്ധം മുന്നോട്ടുപോകുകയാണെന്നാണ് ക്രിക്കറ്റ് ആരാധകർ സോഷ്യൽമീഡിയയിൽ പറഞ്ഞത്. ഇതേക്കുറിച്ച് രസകരമായ പോസ്റ്റുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ.


    കോഹ്‌ലിയുടെ പുറത്താകലിന് ശേഷം, ഇന്ത്യയുടെ മധ്യനിരയും വാലറ്റവും വലിയ ചെറുത്തുനിൽപ്പ് കൂടാതെ പുറത്തായി. ഇന്ത്യയുടെ രണ്ടാം ടോപ് സ്‌കോററായ അക്‌സർ പട്ടേൽ കരുതലോടെ കളിച്ചെങ്കിലും മറുവശത്ത് നിന്ന് പിന്തുണ ലഭിച്ചില്ല. ഇന്ത്യ 26 ഓവറിൽ 117 റൺസിന് പുറത്തായി. അക്സർ പട്ടേൽ 29 റൺസാണ് നേടിയത്.

    Published by:Anuraj GR
    First published: